ദുബായ് അല്‍ മദീന ഗ്രൂപ്പിന്റെ ഡി. എസ് .എസ്. ഷോപ്പ് ആന്‍ഡ് വിന്‍ പ്രമോഷന്റെ ഭാഗമായി നടത്തിയ മൂന്നാമത് മെഗാ ഡ്രോ വിന്നര്‍ ഐഷ ബിസ്മി ക്കുള്ള ടൊയോട്ട യാരിസ് കാറിന്റെ താക്കോല്‍ സഖര്‍ അല്‍ മദീന ദേര മാനേജര്‍ അസീസ് വടക്കേചാലില്‍ സമ്മാനിക്കുന്നു.
ദുബായ് അല്‍ മദീന ഗ്രൂപ്പിന്റെ ഡി. എസ് .എസ്. ഷോപ്പ് ആന്‍ഡ് വിന്‍ പ്രമോഷന്റെ ഭാഗമായി നടത്തിയ മൂന്നാമത് മെഗാ ഡ്രോ വിന്നര്‍ ഐഷ ബിസ്മി ക്കുള്ള ടൊയോട്ട യാരിസ് കാറിന്റെ താക്കോല്‍ സഖര്‍ അല്‍ മദീന ദേര മാനേജര്‍ അസീസ് വടക്കേചാലില്‍ സമ്മാനിക്കുന്നു.
-
വായിക്കുക: promotions, supermarket, മല്‍സരം
ധന വിനിമയ രംഗത്തെ ആഗോള പ്രശസ്തമായ യു.എ.ഇ. എക്സ്ചേഞ്ച് ഉപഭോക്താക്കള്‍ക്ക് വേണ്ടി മണി മജ്‌ലിസ് പ്രമോഷന്‍ പ്രഖ്യാപിച്ചു. യു.എ.ഇ. യിലെ ഏത് യു.എ.ഇ. എക്സ്ചേഞ്ച് ശാഖ വഴിയും ഓഗസ്റ്റ് 22 മുതല്‍ ഒക്ടോബര്‍ 20 വരെയുള്ള കാലയളവില്‍ നടത്തുന്ന പണമിടപാടുകള്‍ എല്ലാം നറുക്കെടുപ്പിന് പരിഗണിക്കപ്പെടും. ഒക്ടോബര്‍ 24ന് നടക്കുന്ന മെഗാ നറുക്കെടുപ്പിലൂടെ ഒരു ഭാഗ്യശാലിക്ക് ഒരു പുത്തന്‍ ബി.എം.ഡബ്ല്യൂ കാര്‍ മെഗാ സമ്മാനമായി ലഭിക്കും.
നാല് ദ്വൈവാര നറുക്കെടുപ്പുകളിലൂടെ ഒരു മില്യന്‍ ദിര്‍ഹം വരെ മൂല്യമുള്ള ക്യാഷ് വൌച്ചറുകള്‍ വേറെയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇവര്‍ക്ക് തങ്ങള്‍ അയച്ച തുകയ്ക്ക് തുല്യമായ ക്യാഷ് വൌച്ചര്‍ ആണ് സമ്മാനം ലഭിക്കുക. സെപ്തംബര്‍ 7, 22, ഒക്ടോബര്‍ 7, 24 എന്നിങ്ങനെയാണ് പ്രതിമാസ നറുക്കെടുപ്പുകള്‍. 25 വീതം നൂറു വിജയികള്‍ ഈ വിഭാഗത്തില്‍ ഉണ്ടാവും. യു.എ.ഇ. എക്സ്ചേഞ്ച് വഴി ഇടപാട് നടത്തുമ്പോള്‍ കിട്ടുന്ന കൂപ്പണ്‍ നമ്പര്‍ എത്തിസലാത്ത് 2181 അല്ലെങ്കില്‍ ഡു 2201 നമ്പറിലേക്ക് എസ്.എം.എസ്. ചെയ്‌താല്‍ നറുക്കെടുപ്പിന് യോഗ്യത ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് +9714 3535350 എന്ന നമ്പറില്‍ വിളിച്ചാല്‍ മതി.
ലോകത്തിന്റെ വിശ്വസ്ത മണി ട്രാന്‍സ്ഫര്‍ സ്ഥാപനമെന്ന ഖ്യാതി നേടിയ യു.എ.ഇ. എക്സ്ചേഞ്ച് തങ്ങളുടെ ഉപഭോക്താക്കളുടെ ക്ഷേമം മുഖ്യമായി പരിഗണിക്കുന്നത് കൊണ്ടാണ് ഇത്തരം പ്രമോഷന്‍ പദ്ധതികള്‍ ആവിഷ്കരിച്ച്, അമൂല്യ സമ്മാനങ്ങള്‍ നല്‍കുന്നതെന്ന് യു.എ.ഇ. എക്സ്ചേഞ്ച് അധികൃതര്‍ അറിയിച്ചു.
- ജെ.എസ്.
വായിക്കുക: money-exchange, promotions, uae-exchange
അബുദാബി : പ്രശസ്ത മണി ട്രാന്‍സ്ഫര്‍ സ്ഥാപനമായ എക്സ്പ്രസ് മണി ഈ വര്‍ഷവും യു.എ.ഇ. യിലെ മുപ്പത് ലേബര്‍ ക്യാമ്പുകള്‍ക്ക് വേണ്ടി തികച്ചും വേറിട്ടതും ശ്രദ്ധേയവുമായ ഇഫ്താര്‍ സ്നേഹ സംഗമവും ഇസ്ലാമിക പ്രശ്നോതരിയും സംഘടിപ്പിച്ചു. കഴിഞ്ഞ തവണ ഇരുപതു ക്യാമ്പുകളെ കേന്ദ്രീകരിച്ചാണ് ഈ പരിപാടി നടന്നത്. ഓഗസ്റ്റ് പതിനൊന്നു മുതല്‍ സെപ്റ്റംബര്‍ പത്തു വരെ കാലയളവില്‍ അബുദാബി, ദുബായ്, ഷാര്‍ജ എന്നീ മൂന്നു മേഖലകളില്‍ നടന്ന സ്നേഹ സംഗമങ്ങളില്‍ റമദാന്‍ പ്രശ്നോത്തരി തൊഴിലാളി സമൂഹത്തിന് വലിയ ആവേശം പകര്‍ന്നു. മേഖലാ വിജയികളെ പങ്കെടുപ്പിച്ചു കൊണ്ട് പെരുന്നാളിന് ശേഷം മെഗാ മല്‍സരങ്ങള്‍ നടക്കും. പത്തു പേര്‍ക്ക് ഉംറ നിര്‍വഹിക്കാനുള്ള സൌകര്യമാണ് സമ്മാനം.
ഓരോ ക്യാമ്പുകളിലും നൂറു കണക്കിന് പേരാണ് ഇഫ്താറിലും പ്രശ്നോത്തരി യിലും പങ്കെടുത്തത്. പൊതുവേ പൊതു ശ്രദ്ധയില്‍ അധികം അവസരം കിട്ടാത്ത ഇവര്‍ക്ക് വലിയ ആഹ്ലാദം പകര്‍ന്നു കൊണ്ടാണ് പരിപാടി അവസാനിച്ചത്. വിജയികള്‍ക്ക് എക്സ്പ്രസ് മണി വക തല്‍സമയ സമ്മാനങ്ങളും നല്‍കി. ഒട്ടേറെ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന എക്സ്പ്രസ് മണി ആത്മീയ നിര്‍വൃതിയുടെ വിശുദ്ധ മാസത്തില്‍ സംഘടിപ്പിച്ച വ്യത്യസ്തമായ ഈ പരിപാടി തങ്ങളുടെ സാധാരണ ഉപഭോക്താക്കളുടെ ജീവിത പ്രശ്നങ്ങളും പ്രയാസങ്ങളും അടുത്തറിയാനുള്ള അവസരം സൃഷ്ടിക്കുന്നതായി അധികൃതര്‍ സൂചിപ്പിച്ചു.
- ജെ.എസ്.
വായിക്കുക: festivals, money-exchange, uae-exchange
അബുദാബി : അബുദാബി ലിവ അഗ്രിക്കള്‍ച്ചറല്‍ എക്സിബിഷന്‍ 2010ല്‍ ഇന്ത്യയില്‍ നിന്നും പങ്കെടുത്ത അമൃതം ബയോ ഗ്രൂപ്പ് ചെയര്‍മാന്‍ അമൃതം റെജിക്ക് അബുദാബി കൃഷി വകുപ്പ് മന്ത്രാലയം എക്സിക്യൂട്ടിവ് ഡയറക്ടര്‍ എന്‍ജിനിയര്‍ മുബാറക് അല്‍ മന്‍സൂരി പ്രശംസാ പത്രം നല്‍കി. ഡോ. ഇമാം അസ്ബുല്‍ നബി, നിയമ പ്രതിനിധി സലാം പാപ്പിനിശ്ശേരി, ഫാത്തിമ റാഷിദ് അല്‍ അലി എന്നിവര്‍ സന്നിഹിതരായിരുന്നു.
- ജെ.എസ്.
വായിക്കുക: കൃഷി
അബുദാബി : ലോകോത്തര മണി ട്രാന്‍സ്ഫര്‍ സംരംഭമായ എക്സ്പ്രസ് മണി യു.എ.ഇ. യിലെ ഉപഭോക്താക്കള്‍ക്ക് വേണ്ടി കഴിഞ്ഞ രണ്ടു മാസമായി നടത്തി വന്ന ഡബിള്‍ ഡിലൈറ്റ് പ്രമോഷന്‍ പദ്ധതിയിലെ മെഗാ സമ്മാന വിജയികള്‍ക്കുള്ള സമ്മാന ദാന ചടങ്ങ ഗംഭീരമായി. അബുദാബിയിലെ എക്സ്പ്രസ് മണി ആസ്ഥാനത്ത് നടന്ന വര്‍ണ്ണാഭമായ ചടങ്ങില്‍ വെച്ച് നാല് ദ്വൈവാര നറുക്കെടുപ്പുകളിലെ വിജയികള്‍ക്കാണ് സമ്മാനങ്ങള്‍ നല്‍കിയത്. അരക്കിലോ സ്വര്‍ണ്ണം സമ്മാനമായി നേടിയ സാജിദ് മഹ്മൂദ് മുഹമ്മദ് വൈ. സുധീര്‍ കുമാര്‍ ഷെട്ടിയില്‍ നിന്നും, ഫോര്‍ഡ് ഫിയസ്റ്റ കാര്‍ നേടിയ ഹുസൈന്‍ മുഹമ്മദ് മന്‍സൂര്‍ സുധീര്‍ ഗിരിയനില്‍ നിന്നും, പതിനായിരം ദിര്‍ഹം ക്യാഷ് നേടിയ ജോസഫൈന്‍ ഓള്‍ഗ പ്രശാന്ത് വീരമംഗലയില്‍ നിന്നും സമ്മാനങ്ങള്‍ സ്വീകരിച്ചു. പ്രായോജകരായ സ്വിസ്സ് അറേബ്യന്‍ പെര്ഫ്യൂമ്സിന്റെ പ്രതിനിധി ശിവാനന്ദ് ഹെബ്ബാര്‍ സംസാരിച്ചു.
തൊണ്ണൂറു രാജ്യങ്ങളിലായി 55,000ല്‍ പരം ഏജന്റ് ലൊക്കേഷനുകള്‍ ഉള്ള എക്സ്പ്രസ് മണി ഇപ്പോള്‍ ഇന്ത്യയടക്കം പല രാജ്യങ്ങളിലേക്കും പണം അയക്കുന്നതിനുള്ള ചാര്‍ജ് ഗണ്യമായി കുറച്ചിട്ടുണ്ട്.
- ജെ.എസ്.
വായിക്കുക: money-exchange, promotions, uae-exchange, മല്‍സരം