ദുബായ് : ട്രാഫിക്ക് സൈന്‍ ബോര്‍ഡ് നിര്‍മ്മാണ രംഗത്തെ അദ്വിതീയരായ ഷാര്‍ജയിലെ അമാല്‍ഗം ഗ്രൂപ്പ് പലചരക്ക് രംഗത്തേയ്ക്ക് കടന്നു വരുന്നു. ഇതിന്റെ ഉല്‍ഘാടന കര്‍മ്മം ഇന്ന് ദുബായ് റയോ ഹോട്ടലില്‍ വെച്ച് നടന്ന പത്ര സമ്മേളനത്തോട് അനുബന്ധിച്ച് നടന്ന ചടങ്ങില്‍ റംല ഗ്രൂപ്പ് ജെനറല്‍ മാനേജര്‍ എം. എം. താഹ അമാല്‍ഗം ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ മൊഹമ്മദ് റാഫിയില്‍ നിന്നും 3ബി ബസ്മതി അരിയും, അമാല്‍ഗം ഗ്രൂപ്പ് ജെനറല്‍ മാനേജര്‍ ആദം ഷാ നാദ എണ്ണയും ഏറ്റുവാങ്ങി കൊണ്ട് നിര്‍വഹിച്ചു.
ട്രാഫിക്ക് സൈന്‍ ബോര്‍ഡ് രംഗത്തെ 5 വര്‍ഷത്തെ പരിചയ സമ്പത്ത് ശക്തമായ ഒരു വിതരണ ശൃംഖല കെട്ടിപ്പടുക്കാന്‍ തങ്ങളെ സഹായിച്ചിട്ടുണ്ട് എന്ന് അമാല്‍ഗം ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് റാഫി അറിയിച്ചു. വിപണിയിലെ പുതിയ പ്രവണതകള്‍ നേരത്തെ കണ്ടെത്തുവാനായി ഒരു വിപണി ഗവേഷണ വിഭാഗം തന്നെ തങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. ഇതിന്റെ ഫലമായാണ് തങ്ങളുടെ ഏറ്റവും പുതിയ ബ്രാന്‍ഡ് ആയ 3 ബി പിറവിയെടുത്തത് എന്നും അദ്ദേഹം അറിയിച്ചു. 2, 5, 35 കിലോ ചാക്കുകളില്‍ ലഭ്യമാകുന്ന 3 ബി ബ്രാന്‍ഡ് ബസുമതി അരി പ്രവാസികള്‍ക്ക് മാത്രമല്ല സ്വദേശികളായ അറബികള്‍ക്കും ഏറെ പ്രിയപ്പെട്ടതാണ്. 3 ബി അരിക്ക് പുറമേ തുര്‍ക്കി ബ്രാന്‍ഡായ നാദ സൂര്യകാന്തി എണ്ണയും 1.8 ലിറ്റര്‍ പാക്കില്‍ യു. എ. ഇ. യില്‍ ലഭ്യമാക്കുന്നുണ്ട് എന്നും മുഹമ്മദ് റാഫി അറിയിച്ചു.
ട്രാഫിക്ക് സൈന്‍ ബോര്‍ഡ് നിര്‍മ്മാണമായാലും പലചരക്ക് വിതരണം ആയാലും ഗുണമേന്മയും ആദായ വിലയും ഉറപ്പു വരുത്താന്‍ അമാല്‍ഗം ഗ്രൂപ് പ്രതിജ്ഞാ ബദ്ധമാണ് എന്ന് അമാല്‍ഗം മാര്‍ക്കറ്റിംഗ് മാനേജര്‍ മനോജ് കുമാര്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു.



പ്രവര്‍ത്തന ചരിത്രത്തില്‍ ആദ്യമായി ബി. എസ്. എന്‍. എല്‍. നഷ്ടം രേഖപ്പെടുത്തി. ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്പനിയായ ഈ പൊതു മേഖലാ സ്ഥാപനം 2009 – 2010 സാമ്പത്തിക വര്‍ഷത്തില്‍ 1822.65 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടാക്കിയത്. ജീവനക്കാരുടെ മൂന്നു വര്‍ഷത്തെ ശമ്പള കുടിശ്ശിക വിതരണം ചെയ്യേണ്ടി വന്നതിനാലാണ് നഷ്ടം നേരിട്ടതെന്നാണ് കമ്പനി ചെയര്‍മാന്‍ വ്യക്തമാക്കുന്നത്. 
ഹൈദരാബാദ് : സാമ്പത്തിക ക്രമക്കേട് നടത്തിയതിന്റെ പേരില്‍ അറസ്റ്റിലായ സത്യം കമ്പ്യൂട്ടേഴ്സിന്റെ സ്ഥാപകനും മുന്‍ ചെയര്‍മാനുമായ രാമലിംഗ രാജുവിനു ആന്ധ്രാ പ്രദേശ് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഇദ്ദേഹത്തോടൊപ്പം സത്യത്തിന്റെ മുന്‍ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ക്കും, ധനകാര്യ വിഭാഗത്തിലെ മറ്റു രണ്ട് മുന്‍ ഉദ്യോഗസ്ഥര്‍ക്കും ജാമ്യം ലഭിച്ചിട്ടുണ്ട്.
ദുബായ് : ഗള്‍ഫിലെ ആദ്യത്തെ മലയാള ബിസിനസ് പ്രസിദ്ധീകരണമായ “ബിസിനസ് ഗള്‍ഫ്” പ്രസിദ്ധീകരണം ആരംഭിച്ചു. ഫുജൈറ മീഡിയാ സിറ്റി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡാര്‍ട്ട് പബ്ലിഷിംഗ് ആണ് ഈ ടാബ്ലോയ്ഡ് ദ്വൈമാസിക പ്രസിദ്ധീകരിക്കുന്നത്.
