അബുദാബി: തന്‍റെ സര്‍ഗ്ഗ ശക്തിയെ മാനവ പുരോഗതിക്കു വേണ്ടി വിനിയോഗിച്ച പ്രതിഭാ ധനനായ കലാകാരനായിരുന്നു വയലാര്‍ രാമവര്‍മ്മ എന്ന് ശക്തിയുടെ വയലാര്‍ – ചെറുകാട് അനുസ്മരണ സമ്മേളനം അഭിപ്രായപ്പെട്ടു. ആയിശ യിലൂടെ, മാനിഷാദ യിലൂടെ, ഇമ്പമേറിയ നൂറുകണക്കിന് ചലച്ചിത്ര ഗാനങ്ങളുടെ സര്‍ഗ്ഗ സംഗീത ത്തിലൂടെ മലയാളം കൂട്ടിവായിക്കാന്‍ അറിയാത്ത വരെ പോലും ഹര്‍ഷ പുളകിതരാക്കിയ വയലാറിന്‍റെ കവിതകളില്‍ കണ്ടു വരുന്ന സ്നേഹത്തില്‍ അധിഷ്ടിത മായ ദര്‍ശനം എല്ലാ ജീവിത ദുരന്ത ങ്ങളിലും അതിജീവന ശക്തി പകരുന്ന ശമനൌഷധം ആണെന്ന് വയലാര്‍ അനുസ്മരണ പ്രഭാഷണം നടത്തിയ സഫറുള്ള പാലപ്പെട്ടി അഭിപ്രായപ്പെട്ടു.- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ശക്തി തിയേറ്റഴ്സ്, സാഹിത്യം





















