
അബുദാബി : യു. എ. ഇ. യുടെ  രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍റെ ജീവ ചരിത്രം ഇന്ത്യന്‍ ഭാഷ യില്‍ ആദ്യമായി എഴുതിയ   ജലീല്‍ രാമന്തളി യെ അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്‍റര്‍ അനുമോദിച്ചു.  സെന്‍റര്‍  സംഘടിപ്പിച്ച യു. എ. ഇ. യുടെ ദേശീയദിന ആഘോഷ പരിപാടി കള്‍ക്കിടെ ആയിരുന്നു അനുമോദന ചടങ്ങ്.   ഫെഡറല്‍ നാഷനല്‍ കൗണ്‍സില്‍ ഡപ്യൂട്ടി സ്‌പീക്കര്‍ അഹമദ് ശബീബ് അല്‍ ദാഹിരി ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു.
 
 
പ്രസ്തുത പരിപാടിയില്‍ വെച്ച്  ജലീല്‍ രാമന്തളി ക്ക്  സെന്‍ററിന്‍റെ പുരസ്‌കാരം അഹമദ് ശബീബ് അല്‍ ദാഹിരി സമ്മാനിച്ചു. പ്രമുഖ പത്ര പ്രവര്‍ത്തകനും, കോളമിസ്റ്റും, ഗ്രന്ഥകാര നുമാണ്  ജലീല്‍ രാമന്തളി.
 
 
തദവസര ത്തില്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ്  വൈസ് ചെയര്‍മാന്‍ അഹമദ് ഖല്‍ഫാന്‍ അല്‍ കഅബി, അബുദാബി എന്‍വയോണ്‍മെന്‍റ് ഏജന്‍സി അസോസിയേറ്റ് ഹുസൈന്‍ അബ്ദുള്‍ റഹ്മാന്‍ മുഹമ്മദ്, എന്‍ജിനീയര്‍ മുഹമ്മദ് മുബാറക് അല്‍ മുര്‍റി, ഡോ. അബ്ദുല്‍ കരീം ഖലീല്‍, എം. എ. യൂസഫ് അലി ( എം. ഡി. , എം. കെ. ഗ്രൂപ്പ്) , സുരേന്ദ്രനാഥ് (ട്രഷറര്‍. ഐ. എസ്.സി.), കെ. ബി. മുരളി (പ്രസിഡന്‍റ്. കെ. എസ്. സി.),  യേശുശീലന്‍ (ജന. സെക്രട്ടറി. മലയാളീ സമാജം),  ജോനിയാ മാത്യു (പ്രസിഡന്‍റ്. ഇന്ത്യന്‍ ലേഡീസ് അസോസിയേഷന്‍ ) തുടങ്ങിയവര്‍ സംസാരിച്ചു.
 
സെന്‍റര്‍ പ്രസിഡന്‍റ് പി. ബാവാ ഹാജി അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി മൊയ്തു ഹാജി കടന്നപ്പള്ളി സ്വാഗതവും സെക്രട്ടറി മായിന്‍കുട്ടി  നന്ദിയും പറഞ്ഞു. തുടര്‍ന്ന് വിവിധ കലാപരിപാടി കള്‍ അരങ്ങേറി.
- pma

 
                 
 
 
 
 
 
 
 
 
 
 
 
 
 
 
 



















 