അബുദാബി : യു. എ. ഇ. യുടെ മുപ്പത്തൊമ്പതാമത് ദേശീയ ദിനാഘോഷത്തിന് വിപുലമായ ഒരുക്കങ്ങള്‍ തുടങ്ങി. പ്രധാന വീഥികളും കെട്ടിടങ്ങളും പാര്‍ക്കുകളും ദീപാലങ്കാര ങ്ങളാലും ദേശീയ പതാകകള്‍ കൊണ്ടും അലങ്കരിച്ചു കഴിഞ്ഞു.
രാജ്യത്തെ ശ്രദ്ധിക്കപ്പെട്ട പല ടവറു കളിലും ഭരണാധി കാരികളുടെ ചിത്രങ്ങളും നാടിന്‍റെ വളര്‍ച്ചയുടെ വിവിധ ദൃശ്യങ്ങള്‍ അടങ്ങിയ ചിത്രങ്ങളും സ്ഥാനം പിടിച്ചു കഴിഞ്ഞു. യു. എ. ഇ. യുടെ രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍, പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍, ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം, ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, വിവിധ എമിറേറ്റു കളിലെ ഭരണാധി കാരികളു ടെയും ചിത്രങ്ങള്‍ക്കും, ദേശീയ പതാക യുടെ ഡിസൈന്‍ ചെയ്ത ഷാളുകള്‍, വിവിധ വലിപ്പത്തിലുള്ള ദേശീയ പതാക കള്‍, കീചെയിന്‍, പല തരം സ്റ്റിക്കറുകള്‍, തൊപ്പികള്‍ തുടങ്ങിയവ വാങ്ങിക്കാനായി കടകളില്‍ നല്ല തിരക്ക് അനുഭവപ്പെട്ടു തുടങ്ങി.
‘ദേശീയ ദിനാഘോഷത്തിന് വേണ്ടിയുള്ള പരമോന്നത സമിതി’ കഴിഞ്ഞ ദിവസം യോഗം ചേര്‍ന്ന് ആഘോഷ പരിപാടി കളുടെ അവസാന വട്ട ഒരുക്കങ്ങള്‍ വിലയിരുത്തി. സമിതി യുടെ ചെയര്‍മാനും സാംസ്‌കാരിക – യുവജന – സാമൂഹിക വികസന മന്ത്രി യുമായ അബ്ദുല്‍ റഹിമാന്‍ ബിന്‍ മുഹമ്മദ് അല്‍ ഉവൈസിന്‍റെ അദ്ധ്യക്ഷത യിലാണ് യോഗം ചേര്‍ന്നത്. വിവിധ എമിറേറ്റു കളിലെ ഒരുക്കങ്ങള്‍ സമിതി പ്രത്യേകം പ്രത്യേകം വിലയിരുത്തി.
ദേശീയ ദിനാഘോഷ ത്തിന്‍റെ പേരില്‍ യു. എ. ഇ. യുടെ എംബ്ലം മുന്‍കൂര്‍ അനുമതി ഇല്ലാതെ ഉപയോഗിക്കരുത് എന്ന്‍ ‘സമിതി’ യുടെ നിര്‍ദ്ദേശം വന്നു കഴിഞ്ഞു. അതു പോലെ, ദേശീയ പതാക ഉപയോഗിക്കുമ്പോള്‍ വളരെ ശ്രദ്ധിക്കണം എന്നും പതാക യുടെ ഉന്നത മായ പദവി ക്കും മഹത്വ ത്തിനും കോട്ടമുണ്ടാകുന്ന വിധത്തില്‍ ഉപയോഗിക്കരുത് എന്നും നിര്‍ദ്ദേശമുണ്ട്.
- pma