മംഗലാപുരം വിമാനാപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ ദുബായില്‍ യോഗം ചേര്‍ന്നു

October 24th, 2010

mangalore-air-crash-victims-families-epathram

ദുബായ്‌ : മലബാര്‍ പ്രവാസി കോ – ഓര്‍ഡിനേഷന്‍ കൌണ്‍സില്‍ (എം. പി. സി. സി.) മാംഗ്ലൂര്‍ എയര്‍ ക്രാഷ് വിക്ടിം ഫാമിലീസ്‌ അസോസിയേഷനെ ഉള്‍പ്പെടുത്തി ദുബായ്‌ ഫ്ലോറ ഗ്രാന്‍ഡില്‍ സംഘടിപ്പിച്ച സര്‍വ കക്ഷി യോഗത്തില്‍ മോഡറേറ്റര്‍ അഡ്വ. ബക്കറലി സംസാരിക്കുന്നു. എം. പി. സി. സി. പ്രസിഡണ്ട് റഫീഖ്‌ എരോത്ത്, ജന. സെക്രട്ടറി ഹാരിസ്‌ നീലാമ്പ്ര എന്നിവര്‍ വേദിയില്‍.

mangalore-air-crash-victims-families-meet-epathram

ഫോട്ടോ : കെ. വി. എ. ഷുക്കൂര്‍

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

വിമാനദുരന്തം – എയര്‍ ഇന്ത്യയുടെ വഞ്ചന ഇന്ത്യയ്ക്ക്‌ അപമാനം: കെ. എം. സി. സി.

September 21st, 2010

air-india-maharaja-epathramദുബായ്‌ : മംഗലാപുരം വിമാന ദുരന്തത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക്‌ നഷ്ട പരിഹാര തുക വിതരണം ചെയ്യുന്നതില്‍ റിലയന്‍സ്‌ കമ്പിനിയെ സഹായിക്കാന്‍ എയര്‍ ഇന്ത്യ നടത്തുന്ന കള്ളക്കളി അവസാനിപ്പിച്ച്‌ അര്‍ഹമായ നഷ്ട പരിഹാര തുക എത്രയും പെട്ടെന്ന്‌ വിതരണം ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്നും, അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി ക്കൊണ്ട്‌ എയര്‍ ഇന്ത്യ നടത്തുന്ന ഈ വഞ്ചന അന്തര്‍ദേശീയ തലത്തില്‍ ഇന്ത്യയുടെ യശ്ശസിന്‌ തന്നെ കോട്ടം തട്ടുന്നതാണെന്നും ഇത്‌ ഇന്ത്യയ്ക്ക്‌ അപമാനമാണെന്നും ദുബായ്‌ കെ. എം. സി. സി. കാസര്‍കോട്‌ മണ്ഡലം കമ്മിറ്റി ഭാരവാഹികളുടെ യോഗം അഭിപ്രായപ്പെട്ടു.

ജനങ്ങളെ വട്ടം കറക്കുന്നതിലും, ചൂഷണം ചെയ്യുന്നതിലും മുന്‍പന്തിയിലുള്ള എയര്‍ ഇന്ത്യ വിമാന ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങളോട്‌ പോലും കാണിക്കുന്ന അനീതി ന്യായീകരി ക്കാനാവില്ലെന്നും, ഇതിനെതിരെ ശക്തമായ പ്രതിഷേധ മുയര്‍ന്ന്‌ വരണമെന്നും എയര്‍ ഇന്ത്യയുടെ കള്ളക്കളി പുറത്തു കൊണ്ടു വരാന്‍ മുന്നോട്ട്‌ വരണമെന്നും യോഗം ആവശ്യപ്പെട്ടു.

1999 മെയ്‌ 28-ാം തിയ്യതി നിലവില്‍ വരികയും 2010 ജുലൈ വരെ ഇന്ത്യയടക്കം 97 രാജ്യങ്ങള്‍ ഒപ്പു വെയ്ക്കുകയും ചെയ്‌ത മോണ്‍ട്രിയല്‍ കണ്‍വെന്‍ഷന്‍ പ്രകാരമാണ്‌ നഷ്ട പരിഹാരത്തുക വിതരണം ചെയ്യേണ്ടത്‌ എന്നിരിക്കെ, നാമമാത്രമായ തുക വിതരണം ചെയ്‌ത്‌, മരിച്ച കുടുംബങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ്‌ എയര്‍ ഇന്ത്യ ശ്രമിക്കുന്നത്‌.

മരണപ്പെട്ടവരില്‍ മിക്കവരും കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു എന്ന വസ്‌തുത ഒട്ടും പരിഗണി ക്കാതെയാണ്‌ എയര്‍ ഇന്ത്യയുടെ ഈ ക്രൂരത.

മണ്ഡലം പ്രസിഡന്റ്‌ മഹ്മൂദ്‌ കുളങ്ങരയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഫൈസല്‍ പട്ടേല്‍, സുബൈര്‍ മൊഗ്രാല്‍ പുത്തൂര്‍, ഇ. ബി. അഹമദ്‌ ചെടയക്കാല്‍, സലീം ചേരങ്കൈ, റഹീം ചെങ്കള, നൂറുദ്ദീന്‍ ആറാട്ട്‌ കടവ്‌ തുടങ്ങിയവര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി സ്വാഗതവും ഓര്‍ഗനൈസിംഗ്‌ സെക്രട്ടറി ഷരീഫ്‌ പൈക നന്ദിയും പറഞ്ഞു.

-

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

മുസ്സഫ യില്‍ ബസ്സ് മറിഞ്ഞ് നാല് മരണം

July 12th, 2010

അബൂദാബി: തൊഴിലാളി കളെ കൊണ്ടു പോവുക യായിരുന്ന ബസ്സ് പാലത്തില്‍ നിന്ന് താഴേക്ക് മറിഞ്ഞ്   പാകിസ്ഥാനി ബസ്സ്‌ ഡ്രൈവര്‍ അടക്കം നാലുപേര്‍ മരിച്ചു.  മരിച്ച മറ്റു മൂന്നു പേര്‍ ഇന്ത്യക്കാരാണ്. രണ്ടു പേര്‍ സംഭവ സ്ഥലത്തും മൂന്നാമത്തെ ആള്‍ ആശുപത്രി യിലുമാണ് മരിച്ചത്.
 
അപകട ത്തില്‍ 38 പേര്‍ക്ക് പരിക്കേറ്റു.  ഇതില്‍ ചിലരുടെ പരിക്ക് ഗുരുതര മാണ്.  മരിച്ച വരില്‍ മലയാളി കള്‍ ഉള്‍പ്പെട്ടതായി അറിവില്ല. ഞായറാഴ്ച  പുലര്‍ച്ചെയാണ് അബൂദാബി ഭാഗത്തേക്ക് തൊഴിലാളി കളെ കൊണ്ടു പോവുക യായിരുന്ന ബസ്സ് മുസഫ അല്‍ ശഅബിയ പാലത്തില്‍ നിന്നും താഴേക്ക് മറിഞ്ഞത്.  രണ്ടു ഇന്ത്യ ക്കാരും ബസ്സ് ഡ്രൈവറും തല്‍ക്ഷണം മരിച്ചി രുന്നു. ഗുരുതര മായി പരിക്കേറ്റ ആറു പേരെ അല്‍ മഫ്‌റഖ് ആശുപത്രി യിലേക്ക് മാറ്റി. പരിക്കേറ്റവര്‍ എല്ലാം ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള വരാണ്. മൃതദേഹ ങ്ങള്‍ ശൈഖ് ഖലീഫ മെഡിക്കല്‍ സിറ്റി യിലെ മോര്‍ച്ചറി യില്‍ സൂക്ഷിച്ചിരിക്കുക യാണ്.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സഖാഫി യുടെ കുടുംബത്തിന് ധന സഹായം നല്‍കി

July 8th, 2010

shihabudhin-saqafiഅബുദാബി :  ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ അബൂദാബി എയര്‍പോര്‍ട്ട് റോഡില്‍ വെച്ചുണ്ടായ വാഹനാ പകടത്തില്‍ മരണ പ്പെട്ടിരുന്ന   മലപ്പുറം ആതവനാട് സ്വദേശി ശിഹാബുദ്ദീന്‍ സഖാഫി യുടെ  കുടുംബ ത്തിനായി  അബുദാബി എസ്. വൈ. എസ്. കമ്മിറ്റി സമാഹരിച്ച   ധന സഹായം,  എ. പി. അബൂബക്കര്‍ മുസ്ലിയാര്‍  സഖാഫി യുടെ പിതാവിന് കൈമാറി.  തദവസരത്തില്‍ അബൂ ദാബി  എസ്. വൈ. എസ്. മര്‍ക്കസ്‌ ഭാരവാഹികളും ആതവനാട് മഹല്ല് പ്രതിനിധികളും  സന്നിഹിതരായിരുന്നു.
 

sys fund-to sakhafi-epathram

എ. പി. അബൂബക്കര്‍ മുസ്ലിയാര്‍ ശിഹാബുദ്ദീന്‍ സഖാഫി യുടെ വീട്ടില്‍ എത്തി ധന സഹായം കൈമാറി.

സുന്നി മര്‍കസ് അബൂദാബി  ഓഫീസ് മുന്‍ സെക്രട്ടറിയും എസ്. വൈ. എസ്. സജീവ പ്രവര്‍ത്തക നുമായിരുന്നു പരേതന്‍.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സ്കൂള്‍ ബസില്‍ കുട്ടി മരിച്ച സംഭവം : സ്കൂള്‍ അധികൃതര്‍ കുറ്റക്കാര്‍

May 25th, 2010

ദോഹ : ഖത്തറിലെ ഡി. പി. എസ്. മോഡേണ്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനി സ്കൂള്‍ ബസില്‍ ശ്വാസം മുട്ടി മരിക്കാന്‍ ഇടയായതില്‍ സ്കൂള്‍ മാനേജ് മെന്‍റ് കുറ്റക്കാരാണെന്ന് സുപ്രീം എജ്യുക്കേഷന്‍ കൗണ്‍സില്‍ നിയോഗിച്ച കമ്മിറ്റി കണ്ടെത്തി. സ്കൂള്‍ മാനേജ് മെന്‍റിന്‍റെ അനാസ്ഥ മൂലമാണ് വിദ്യാര്‍ത്ഥിനി മരിച്ചതെന്നും ഇതിന് കടുത്ത ശിക്ഷയായിരിക്കും നല്‍കുകയെന്നും കൗണ്‍സില്‍ അറിയിച്ചു. സെക്യൂരിറ്റി ഡിപ്പാര്‍ട്ട് മെന്‍റിന്‍റെ അന്വേഷണത്തിന് ശേഷമായിരിക്കും ശിക്ഷ പ്രഖ്യാപിക്കുകയെന്നും കൗണ്‍സില്‍ അറിയിച്ചു.

കഴിഞ്ഞ തിങ്കളാഴ്ചയാണ് രാജസ്ഥാന്‍ സ്വദേശിനിയായ കെ. ജി. വിദ്യാര്‍ത്ഥിനി മരിച്ചത്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

Page 1 of 3123

« Previous « തൊഴിലുടമയ്ക്ക് ജാമ്യം നിന്ന മലയാളി കഴിഞ്ഞ 20 മാസമായി ഫുജൈറ ജയിലില്‍
Next Page » ഇന്ത്യന്‍ കോണ്‍സുലേറ്റ് ഓപ്പണ്‍ ഹൗസ് നടത്തുന്നു »



ലോക മലയാളി സംഗമം കൌണ്‍സില...
സൈലന്റ് വാലി സമര വിജയ വാര...
തിരുവിതാംകൂര്‍ ചരിത്ര പഠന...
ചങ്ങമ്പുഴ അനുസ്മരണവും കവി...
സൈലന്റ് വാലി സമര വിജയം ആഘ...
കെ. വി. ഷംസുദ്ധീന് പുരസ്ക...
വോട്ടര്‍മാര്‍ക്ക്‌ പണം നല...
കേരള സംഗീത നാടക അക്കാദമി ...
സാധാരണക്കാരനില്‍ നിന്നും ...
സമാന്തര മാധ്യമ സാധ്യത അവഗ...
നൊസ്റ്റാള്‍ജിയ 2010 അബുദാ...
ആരോഗ്യ ബോധവല്‍ക്കരണം അത്യ...
എന്‍ഡോസള്‍ഫാന്‍ ഐക്യദാര്‍...
ജയ്സന്‍ ജോസഫ്‌ ഷാര്‍ജയില്...
മയില്‍പ്പീലി പുരസ്കാരം പ്...
വയലാര്‍ : സര്‍ഗ്ഗ ശക്തിയെ...
പകല്‍ കിനാവന്റെ ഫോട്ടോകളു...
സ്ത്രീകള്‍ ജോലി ചെയ്യുന്ന...
ക്രിമിനല്‍ കേസില്‍ കുടുക്...
“നിലവിളികള്‍ക്ക്‌ കാതോര്‍...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine