
അബുദാബി : എടപ്പാള്‍ പഞ്ചായത്തിലെ കോലൊളമ്പ് നിവാസികളുടെ പ്രവാസി കൂട്ടായ്മ ഡെസ്ക് (DESK – Development and Eductional Society. Kololamba ) സംഘടിപ്പിക്കുന്ന കുടുംബ സംഗമം ഡിസംബര്‍ 26 ഞായറാഴ്ച, കോലൊളമ്പ് ജി. യു. പി. സ്കൂളില്‍ നടക്കും.
നാടിന്‍റെ സമഗ്ര പുരോഗതിയും, മത സാഹോദര്യവും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ഒരു കൂട്ടായ്മ യാണ് ഡസ്ക്. ആരോഗ്യം, വിദ്യാഭ്യാസം, കാര്‍ഷികം, ജീവ കാരുണ്യം തുടങ്ങി നിരവധി മേഖല കളില്‍ ഇതിനകം നടത്തിയ പ്രവര്‍ത്തന ങ്ങള്‍ ശ്രദ്ധേയമാണ്. പ്രവാസികള്‍ ഒട്ടനവധിയുള്ള ഈ പ്രദേശത്ത്, പ്രവാസി പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും കൂടിയാണ് ‘ഒരു നല്ല നാളേക്ക് വേണ്ടി’ എന്ന മുദ്രാവാക്യ വുമായി കുടുംബസംഗമം ഒരുക്കുന്നത്.
പ്രവാസി ബന്ധു വെല്‍ഫയര്‍ ട്രസ്റ്റ് ചെയര്‍മാന്‍ കെ. വി. ഷംസുദ്ധീന്‍ സാമ്പത്തിക ആസൂത്രണ ത്തിന്‍റെ പ്രസക്തി, സുരക്ഷിത നിക്ഷേപ മാര്‍ഗ്ഗങ്ങള്‍ എന്നീ വിഷയ ങ്ങള്‍ ആധാരമാക്കി ക്ലാസ്സ് എടുക്കും. പ്രദേശത്തെ നിരവധി സാംസ്കാരിക സാമൂഹിക പ്രവര്‍ത്തകര്‍ പരിപാടിയില്‍ പങ്കെടുക്കും എന്നും സംഘാടകര്‍ അറിയിക്കുന്നു. വിവരങ്ങള്‍ക്ക് വിളിക്കുക: ദിനേശ് 050 36 21 467, രാജേഷ് 050 26 49 347, യഹിയ 050 17 24 936, ഫൈസല്‍ 055 94 92 316.



കേരളത്തിലെ നിര്‍ദ്ധരരായ കുട്ടികളുടെ വിദ്യാഭ്യാസ സഹായത്തിനും, ബുദ്ധി വികാസമില്ലാത്ത കുട്ടികളുടെ പുനരധിവാസത്തിനും വേണ്ടിയുള്ള ജീവ കാരുണ്യ പ്രവര്‍ത്ത നങ്ങളില്‍ സഹകരി ക്കുവാനായി അബുദാബിയിലെ വിവിധ ക്രൈസ്തവ സഭകളിലെ ഗായകരെ അണി നിരത്തി ‘ഡെസേര്‍ട്ട് ഡിവൈന്‍ സിങ്ങേഴ്സ് അസോസിയേഷന്‍’ ഒരുക്കുന്ന സംഗീത സന്ധ്യ “തന്ത്രി നാദം” മെയ് 15 ശനിയാഴ്ച രാത്രി 7:30 ന് അബുദാബി ഇവാഞ്ചലിക്കല്‍ ചര്‍ച്ച് സെന്ററില്‍ അരങ്ങേറുന്നു. വിവിധ ഗാന ശാഖ കളിലൂടെ ശ്രോതാക്കളുടെ മനം കവര്‍ന്ന ഗായകരായ നൈസി, സൌമ്യ മറിയം, ഷീന്‍ ജോര്‍ജ്ജ്, ജോസ്, ബിജു തങ്കച്ചന്‍, റജി എബ്രഹാം, തോമസ്, രാജന്‍ തറയശ്ശേരി എന്നിവരുടെ നേതൃത്വത്തില്‍ 10 സംഗീത പ്രതിഭകള്‍ പങ്കെടുക്കുന്ന തന്ത്രി നാദം പരിപാടിയിലേക്കുള്ള പ്രവേശനം പാസുകളിലൂടെ നിയന്ത്രിക്കു ന്നതായിരിക്കും. താല്പര്യമുള്ളവര്‍ സംഘാടകരുമായി ബന്ധപ്പെടുക ( 050 77 20 813, 050 411 66 53)
അബുദാബി: ജീവകാരുണ്യ രംഗത്ത് കൂടുതല്‍ പദ്ധതികള്‍ ഏറ്റെടുക്കാന്‍ പയ്യന്നൂര്‍ സൗഹൃദ വേദി അബുദാബി ഘടകം തീരുമാനിച്ചു. പയ്യന്നൂര്‍ സൗഹൃദ വേദിയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. ഭാരവാഹികളായി പി. പി. ദാമോദരന്‍ (പ്രസി.), ഖാലിദ് തയ്യില്‍, എം. അബാസ് (വൈ. പ്രസി.), സുരേഷ് ബാബു പയ്യന്നൂര്‍ (ജന. സെക്ര.), കെ. കെ. നമ്പ്യാര്‍, ടി. ഗോപാലന്‍ (ജോ. സെക്ര.), യു. ദിനേശ് ബാബു (ട്രഷ.), കെ. ടി. പി. രമേശന്‍ (കലാ വിഭാഗം), വി. ടി. വി. ദാമോദരന്‍ (ജീവ കാരുണ്യം), വി. കെ. ഷാഫി (തല ചായ്ക്കാന്‍ ഒരിടം പദ്ധതി) എന്നിവരെ തിരഞ്ഞെടുത്തു.



















