അഹമ്മദ്‌ മാഷിന്റെ വിയോഗം കാസര്‍കോടിന്റെ കനത്ത നഷ്ടം : കെ.എം.സി.സി.

December 19th, 2010

km-ahmed-epathram

ദുബായ്‌ : പ്രശസ്ത പത്ര പ്രവര്‍ത്തകനും സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ നായകനുമായിരുന്ന കെ. എം. അഹമ്മദ്‌ മാഷിന്റെ വിയോഗം കാസര്‍കോട്‌ ജില്ലയ്ക്ക് കനത്ത നഷ്ടമാണെന്നും സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ രംഗങ്ങളില്‍ മാഷിന്റെ സാന്നിദ്ധ്യം എക്കാലവും സ്മരിക്കപ്പെടുമെന്നും ദുബായ്‌ കെ. എം. സി. സി. കാസര്‍കോട്‌ മണ്ഡലം കമ്മിറ്റി അഭിപ്രായപ്പെട്ടു.

മഹ്മൂദ്‌ കുളങ്ങര, ഏരിയാല്‍ മുഹമ്മദ്‌ കുഞ്ഞി, ഹനീഫ്‌ ചെര്‍ക്കള, ഖലീല്‍ പതിക്കുന്ന്, ഗഫൂര്‍ ഏരിയാല്‍, അബൂബക്കര്‍ കൊല്ലമ്പാടി, ഹസൈനാര്‍ തോട്ടുംഭാഗം, സലാം കന്യപ്ലാടി, ഫൈസല്‍ പട്ടേല്‍, സുബൈര്‍ മൊഗ്രാല്‍ പുത്തൂര്‍, റഹീം ചെങ്കള, മുനീര്‍ ചെര്‍ക്കള, ഹസ്സന്‍ ബിജന്തടുക്ക, എ. കെ. കരീം മൊഗ്രാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പ്രഗല്‍ഭനായ ഒരു എഴുത്തുകാരനെ നഷ്ട്ടപ്പെട്ടു

December 18th, 2010

journalist-k-m-ahmed-epathram

ദുബായ് : മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ഉത്തരദേശം പത്രാധിപരു മായ കെ. എം. അഹമ്മദി ന്‍റെ നിര്യാണ ത്തിലൂടെ പ്രഗല്‍ഭനായ ഒരു എഴുത്തുകാര നേയും പൊതു പ്രവര്‍ത്തക നെയുമാണ് കാസര്‍കോടിനു നഷ്ടമായത് എന്ന്‍ ആലൂര്‍ വികസന സമിതി ദുബായ് കമ്മിറ്റി ജനറല്‍ സെക്രട്ടറി ആലൂര്‍ ടി. എ. മഹമൂദ് ഹാജി അനുശോചന സന്ദേശ ത്തില്‍ പറഞ്ഞു.
കാസര്‍കോട് ജില്ല യുടെ രൂപീകരണ ത്തിനും വികസന ത്തിനും വേണ്ടി അദ്ദേഹം എഴുതിയ വാര്‍ത്ത കളും ചെയ്ത ത്യാഗവും സേവന വും ഒരിക്കലും മറക്കാന്‍ ആവാത്തതാണ്. അഹമദ് സാഹിബ് ചെയ്ത സേവനം കാസര്‍കോട്ടു കാരുടെ മനസ്സില്‍ എന്നും കെടാവിള ക്കായി നില നില്‍ക്കും എന്നും അനുശോചന സന്ദേശ ത്തില്‍ മഹമൂദ് ഹാജി  പറഞ്ഞു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

പ്രവാസി കൈരളി പുരസ്കാരം സക്കറിയക്ക്

November 28th, 2010

sakkariya-award

മസ്കറ്റ്‌ : ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്‌ മലയാളം വിംഗ് ഏര്‍പ്പെടുത്തിയ 2010ലെ പ്രവാസി കൈരളി പുരസ്കാരം പ്രശസ്ത എഴുത്തുകാരന്‍ സക്കറിയക്ക് സമ്മാനിച്ചു. നവംബര്‍ 18, 19 തിയതികളില്‍ മസ്കറ്റ്‌ ഇന്ത്യന്‍ സോഷ്യല്‍ ക്ലബില്‍ വെച്ചു നടന്ന കേരളോത്സവം മലയാള സമ്മേളനത്തില്‍ വെച്ചാണ് പ്രസ്തുത പുരസ്കാരം സക്കറിയക്ക് സമ്മാനിച്ചത്‌. ഈ വര്‍ഷത്തെ കേരള ഭാഷാ ഇന്‍സ്റ്റിട്ട്യൂട്ട് ഏര്‍പ്പെടുത്തിയ മികച്ച വൈജ്ഞാനിക ഗ്രന്ഥത്തിനുള്ള എന്‍. വി. കൃഷ്ണവാര്യര്‍ പുരസ്കാരം ലഭിച്ച പി. മണികണ്ഠനെ ചടങ്ങില്‍ ആദരിക്കുകയുണ്ടായി. യു.എ.ഇ. യില്‍ നിന്നും പ്രത്യേക ക്ഷണിതാവായി മലയാള സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയ പി. മണികണ്ഠനു ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്‌ മലയാളം വിംഗ് സ്നേഹോപഹാരം നല്‍കിയാണ് ആദരിച്ചത്.

p-manikandhan-award

സമ്മേളനത്തിന്റെ ആദ്യ ദിനത്തില്‍ “ബുദ്ധിജീവികള്‍ക്ക്‌ സ്വതന്ത്രമായി ജീവിക്കാനാവുമോ” എന്ന വിഷയത്തില്‍ സംവാദം നടന്നു. സക്കറിയ, പി. മണികണ്ഠന്‍, എന്‍. ടി. ബാലചന്ദ്രന്‍ എന്നിവര്‍ സംവാദ വിഷയം അവതരിപ്പിച്ചു. രണ്ടാം ദിവസം രാവിലെ 10:30 ക്ക് ആരംഭിച്ച ചര്‍ച്ച ഉച്ചയ്ക്ക് 2 മണി വരെ നീണ്ടു നിന്നു. തുടര്‍ന്ന് നടന്ന സമാപന സമ്മേളനത്തില്‍ സക്കറിയക്ക് പുരസ്കാരം സമ്മാനിക്കുകയും പി. മണികണ്ഠനെ ആദരിക്കുകയും ചെയ്തു.

bharathanatyam-epathram

കൂടുതല്‍ ചിത്രങ്ങള്‍ കാണാന്‍ മുകളിലെ ചിത്രത്തില്‍ ക്ലിക്ക്‌ ചെയ്യുക

തെയ്യം, കുട്ടികളുടെ സംഘം അവതരിപ്പിച്ച ഗാനാലാപനം, കവിതാ പാരായണം, മോഹിനിയാട്ടം ഭരതനാട്ട്യം എന്നിവയും അരങ്ങേറി.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അയ്യപ്പന്‍: വ്യവസ്ഥാപിത കാവ്യ സങ്കല്‌പങ്ങളെ വെല്ലു വിളിച്ച കവി

November 27th, 2010

kuzhoor-vilson-ayyappan-anusmaranam-epathram

അബുദാബി : വ്യവസ്ഥാപിത കാവ്യ നിയമ ങ്ങളെ കവിത കൊണ്ടും സാമൂഹിക സങ്കല്പങ്ങളെ ജീവിതം കൊണ്ടും വെല്ലു വിളിച്ച മഹാകവി യായിരുന്നു എ. അയ്യപ്പന്‍ എന്ന് അബുദാബി കേരള സോഷ്യല്‍ സെന്‍റര്‍ സാഹിത്യ വിഭാഗം സംഘടിപ്പിച്ച എ. അയ്യപ്പന്‍ – ശാന്താദേവി അനുസ്മരണ സമ്മേളനം അഭിപ്രായപ്പെട്ടു.
 
ലഹരിയില്‍ ഉലഞ്ഞ ജീവിത ത്തിന്‍റെ ഒരു താള ഭംഗവും ഏശാതെ ഉറച്ച വാക്കുകള്‍ കൊണ്ട് കാവ്യ ലോകത്തെ സ്തബ്ധമാക്കിയ അപൂര്‍വ്വ പ്രതിഭ യായിരുന്നു എ. അയ്യപ്പന്‍.  കേരളം കണ്ടതില്‍ വെച്ച് ഏറ്റവും ദരിദ്രനും പീഡിതനും എന്നാല്‍, കവിത  കൊണ്ട് അതി സമ്പന്നനും ആയിരുന്നു അദ്ദേഹം.  ജീവിത ത്തില്‍ ജാഗ്രത ഉണ്ടായിരുന്നു എങ്കില്‍ മലയാള ത്തിലെ ഏറ്റവും മഹാനായ കവിയായി അയ്യപ്പനെ വാഴ്ത്ത പ്പെടുമായിരുന്നു എന്നും സമ്മേളനം വിലയിരുത്തി.
 

അഞ്ഞൂറി ലേറെ സിനിമ കളിലും  ആയിരത്തിലേറെ നാടക ങ്ങളിലും വേഷമിട്ടു കൊണ്ട് സാംസ്‌കാരിക കേരള ത്തിന്‍റെ ഭാഗമായി ത്തീര്‍ന്ന കോഴിക്കോട് ശാന്താ ദേവിയെ അവസാന ഘട്ടത്തില്‍ സാംസ്‌കാരിക കേരളം, വിശിഷ്യ ‘അമ്മ’ പോലുള്ള സിനിമാ കലാ കാരന്മാരുടെ സംഘടനകള്‍ വേണ്ടത്ര പരിഗണിച്ചിട്ടില്ല എന്നും അവരുടെ ശ്രദ്ധ ശാന്താദേവി യില്‍ പതിഞ്ഞിരുന്നു വെങ്കില്‍ ശാന്താദേവി ഇപ്പോഴും നമ്മോടൊപ്പം ഉണ്ടാകു മായിരുന്നു വെന്നും അനുസ്മരണ സമ്മേളനം അഭിപ്രായപ്പെട്ടു.

അരങ്ങിലും വെള്ളിത്തിര യിലും ഒട്ടനേകം കഥാപാത്ര ങ്ങളെ അവതരിപ്പിച്ച ശാന്താ ദേവിയുടെ ജീവിതം, ‘കേരള കഫെ’ യില്‍ മകനാല്‍ ഉപേക്ഷിക്കപ്പെട്ട അമ്മയുടെ ജീവിത ത്തിന്‍റെ അനുഭവ ങ്ങളാണ് അവസാന നാളുകളില്‍  നേരിടേണ്ടി വന്നത്. (രണ്‍ജിതിന്‍റെ നേതൃത്വ ത്തില്‍ മലയാള ത്തിലെ പത്ത് സംവിധായകര്‍ ചേര്‍ന്ന് ഒരുക്കിയ ‘കേരള കഫേ’ എന്ന ചിത്ര ത്തിലെ ‘ദ ബ്രിഡ്ജ്’ എന്ന സിനിമയില്‍, വൃദ്ധയും കാഴ്ച യില്ലാത്തവളുമായ അമ്മയെ മകന്‍ ഉപേക്ഷി ക്കുന്നതാ യിരുന്നു കഥ.  ഇതിലെ അമ്മയെ ഹൃദയ സ്പര്‍ശി യായ വിധത്തില്‍ അവതരിപ്പിച്ചത് ശാന്താദേവി യായിരുന്നു).

ഇത്തരം ഒരവസ്ഥ ഒരു കലാകാരിക്ക് എന്നല്ല ഒരമ്മയ്ക്കും ഉണ്ടാകാ തിരിക്കാന്‍ സാംസ്‌കാരിക കേരളം ജാഗ്രത പുലര്‍ത്തണം എന്നും സമ്മേളനം ആവശ്യപ്പെട്ടു.

കുഴൂര്‍ വിത്സന്‍,  ഇ. ആര്‍.  ജോഷി,  സി. വി. സലാം എന്നിവര്‍ കവി എ. അയ്യപ്പനെ അനുസ്മരിച്ചു കൊണ്ടും,  എസ്. എ. ഖുദ്‌സി, സഫറുള്ള പാലപ്പെട്ടി എന്നിവര്‍  ശാന്താ ദേവിയെ അനുസ്മരിച്ചു കൊണ്ടും സംസാരിച്ചു. നസീര്‍ കടിക്കാട്,  കെ. എം. എം.  ഷെരീഫ്, സുജി നിലമ്പൂര്‍, ശശി എന്നിവര്‍ അയ്യപ്പന്‍റെ കവിതകള്‍ അവതരിപ്പിച്ചു. 
 
സാഹിത്യ വിഭാഗം സെക്രട്ടറി അയൂബ് കടല്‍മാട് അദ്ധ്യക്ഷത വഹിച്ച അനുസ്മരണ സമ്മേളനം, പ്രശസ്ത ഛായാഗ്രാഹകന്‍ മങ്കട രവി വര്‍മ്മ യുടെ വേര്‍പാടില്‍ അനുശോചിച്ചു കൊണ്ടാണ് ആരംഭിച്ചത്.  കെ. എസ്. സി.  ഓഡിറ്റര്‍ ഇ. പി. സുനില്‍ സ്വാഗതവും വെല്‍ഫെയര്‍ സെക്രട്ടറി ഷെരീഫ് കാളച്ചാല്‍ നന്ദിയും പറഞ്ഞു.

അയച്ചു തന്നത് : സഫറുള്ള പാലപ്പെട്ടി.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

മാസ് ചെറുകഥാ ശില്പശാല കാര്യപരിപാടികള്‍

November 3rd, 2010

mass-sharjah-cherukatha-camp-epathram
ഷാര്‍ജ : ദൃശ്യ ശ്രവ്യ മാധ്യമങ്ങളുടെ ധാരാളിത്തം വായന നിഷ്പ്രഭമാക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്ന ഈ കാലത്ത് വായന തിരിച്ചു പിടിക്കുക എന്ന സന്ദേശം ഉയര്‍ത്തിപ്പിടിക്കു ന്നതിന്റെ ഭാഗമായി മാസ് ഷാര്‍ജയുടെ ആഭിമുഖ്യത്തില്‍ നവംബര്‍ 4, 5 തീയ്യതികളില്‍ ചെറുകഥാ ശില്പ ശാല സംഘടിപ്പിക്കുന്നു. മലയാള കഥാ സാഹിത്യ രംഗത്തെ പ്രമുഖരായ വൈശാഖനും സന്തോഷ്‌ എച്ചിക്കാനവും ക്യാമ്പിനു നേതൃത്വം നല്‍കും.

4/11/2010 വ്യാഴാഴ്ച രാത്രി 8 മണിക്ക് നടക്കുന്ന പൊതു പരിപാടിയില്‍ കഥാകാരന്മാരായ വൈശാഖനും സന്തോഷ്‌ എച്ചിക്കാനവുമായി “അനുഭവവും ആഖ്യാനവും” എന്ന വിഷയത്തില്‍ നടക്കുന്ന മുഖാമുഖത്തോടെ ശില്പ ശാലക്ക് തുടക്കം കുറിക്കും .

വെള്ളിയാഴ്ച രാവിലെ 9 മണിക്ക് ആരംഭിക്കുന്ന ശില്പ ശാല, കാഥികന്റെ പണിപ്പുര, വായനയുടെ ലോകം എന്നീ രണ്ടു സെഷനുകളിലായി  കഥാ സാഹിത്യത്തിലെ നൂതന പ്രവണതകളെ കുറിച്ചും, ആദ്യ കാല കഥകളുടെ ശില്പ ഭംഗിയെ കുറിച്ചും ചര്‍ച്ച ചെയ്യും. തിരഞ്ഞെടുക്കപ്പെട്ട കഥകളെ ആധാരമാക്കി വായനാനുഭവവും വിശകലനങ്ങളും നടക്കും.

5/11/2010 വൈകുന്നേരം 5 മണിക്ക് നടക്കുന്ന സമാപന യോഗത്തില്‍ ഓ. എന്‍. വി. കുറുപ്പ് മുഖ്യാതിഥി ആയിരിക്കും. മാസ് നടത്തിയ കഥാ മല്‍സരത്തിലെ  വിജയികള്‍ക്കുള്ള സമ്മാന ദാനവും നടക്കും. സന്തോഷ്‌ എച്ചിക്കാനത്തിന്റെ പന്തിഭോജനം എന്ന കഥയെ ആധാരമാക്കി ബാല കെ. മേനോന്‍ തയാറാക്കിയ ടെലി ഫിലിം പ്രദര്ശനത്തോടെ ശില്പ ശാല  അവസാനിക്കും.

എല്ലാ സഹൃദയരെയും സാഹിത്യ കുതുകികളെയും ശില്പ ശാലയിലേക്ക് സന്തോഷ പൂര്‍വ്വം സ്വാഗതം ചെയ്യുന്നു. നേരത്തെ പേര് നല്‍കി രജിസ്റ്റര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ സാഹിത്യ വിഭാഗം കണ്‍വീനറുമായി (050 6884952) ബന്ധപ്പെടുവാന്‍ അഭ്യര്‍ത്ഥിക്കുന്നു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

Page 1 of 512345

« Previous « മലയാളികള്‍ക്ക്‌ ഷാര്‍ജയിലും ഈദ്ഗാഹിന് അനുമതി
Next Page » ഇസ് ലാഹി സെന്റര്‍ ഉദ്ഹിയത് സംഘടിപ്പിക്കുന്നു »



ലോക മലയാളി സംഗമം കൌണ്‍സില...
സൈലന്റ് വാലി സമര വിജയ വാര...
തിരുവിതാംകൂര്‍ ചരിത്ര പഠന...
ചങ്ങമ്പുഴ അനുസ്മരണവും കവി...
സൈലന്റ് വാലി സമര വിജയം ആഘ...
കെ. വി. ഷംസുദ്ധീന് പുരസ്ക...
വോട്ടര്‍മാര്‍ക്ക്‌ പണം നല...
കേരള സംഗീത നാടക അക്കാദമി ...
സാധാരണക്കാരനില്‍ നിന്നും ...
സമാന്തര മാധ്യമ സാധ്യത അവഗ...
നൊസ്റ്റാള്‍ജിയ 2010 അബുദാ...
ആരോഗ്യ ബോധവല്‍ക്കരണം അത്യ...
എന്‍ഡോസള്‍ഫാന്‍ ഐക്യദാര്‍...
ജയ്സന്‍ ജോസഫ്‌ ഷാര്‍ജയില്...
മയില്‍പ്പീലി പുരസ്കാരം പ്...
വയലാര്‍ : സര്‍ഗ്ഗ ശക്തിയെ...
പകല്‍ കിനാവന്റെ ഫോട്ടോകളു...
സ്ത്രീകള്‍ ജോലി ചെയ്യുന്ന...
ക്രിമിനല്‍ കേസില്‍ കുടുക്...
“നിലവിളികള്‍ക്ക്‌ കാതോര്‍...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine