ഏകദിന സെവന്‍സ്‌ ഫുട്‌ബോള്‍ ടൂര്‍ണമെന്‍റ്

December 13th, 2010

sevens-foot-ball-in-dubai-epathram

ദുബായ് : ദുബായ്  ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന  ‘ഇവന്‍റ്സ് ഫോര്‍ കേരള’ (Events4kerala ) സംഘടിപ്പിക്കുന്ന ഏകദിന സെവന്‍സ്‌ ഫുട്‌ബോള്‍ ടൂര്‍ണമെന്‍റ് 2010 ഡിസംബര്‍ 31 വെള്ളിയാഴ്ച,  ദുബായ് അല്‍ ഇത്തിഹാദ്  സ്കൂള്‍ ഗ്രൗണ്ടില്‍ വെച്ച് നടത്തുന്നു.
 
അഖിലേന്ത്യാ തലത്തില്‍ സംഘടിപ്പിക്കുന്ന ഈ  സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്‍റ് ‘ലീഗ് കം നോക്ക് ഔട്ട്‌’ അടിസ്ഥാന ത്തിലാണ് നടക്കുക. പങ്കെടുക്കുവാന്‍  ആഗ്രഹിക്കുന്ന ടീമുകള്‍ വിശദ വിവരങ്ങള്‍ക്കും രാജിസ്ട്രേഷനും  താഴെ കാണുന്ന നമ്പരുകളില്‍  ബന്ധപ്പെടുക.
ജബ്ബാര്‍ കൊളത്തറ  : 050  360 92 10,  ബഷീര്‍ : 055  581 21 46,   സൈഫു : 050  528 50 78

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ദല യുവജനോത്സവം: ഡിസംബര്‍ 2, 3 തിയ്യതികളില്‍

November 27th, 2010

dala-youth-festival-epathram

ദുബായ് : ദല യുവജനോത്സവം ഡിസംബര്‍ രണ്ട്, മൂന്ന്  തിയ്യതി കളില്‍ ദുബായ് ഗള്‍ഫ് മോഡല്‍ സ്കൂളില്‍ വെച്ച് നടക്കും. യു. എ. ഇ. യിലെ എഴുപതോളം സ്കൂളുകളില്‍ നിന്നായി മൂവ്വായിര ത്തോളം കുട്ടികള്‍ പങ്കെടുക്കുന്ന ഗള്‍ഫിലെ ഏറ്റവും വലിയ കലാമേള യാണു ദല യുവജനോത്സവം.

സംഗിതം, നൃത്തം, സാഹിത്യം എന്നി വിഭാഗങ്ങളില്‍ 96 വ്യക്തി ഗത – ഗ്രൂപ്പ് ഇനങ്ങളി ലായി രണ്ട് മുഖ്യ വേദികളും ഒമ്പത് ഉപവേദി കളിലുമായി  വ്യാഴം, വെള്ളി ദിവസങ്ങളി ലായിട്ടാണു മല്‍സരങ്ങള്‍ നടക്കുക.  കലാതിലകം, കലാപ്രതിഭ, ഓവറോള്‍ ടോഫിക്കു വേണ്ടിയുള്ള  ശക്തമായ മത്സരങ്ങളാണ് ഇക്കുറിയും ഉണ്ടാവുക. കൂടുതല്‍ വിവരങ്ങള്‍ക്ക്: 04 27 25 878

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഐക്യത്തിന്‍റെ സന്ദേശം നല്‍കി സൌഹൃദം തീര്‍ത്ത നിമിഷങ്ങള്‍

November 14th, 2010

seminar-photo-epathram

ദുബായ്:  ‘ഐക്യത്തിന്‍റെ പാശത്തെ മുറുകെ പിടിക്കുക’ എന്ന സന്ദേശ ത്തിന്‍റെ വാഹകരായ
മുസ്ലീം കള്‍ ഐക്യ പ്പെട്ടാല്‍, അവര്‍ നേരിടുന്ന പല പ്രശ്ന ങ്ങള്‍ക്കും പരിഹാരം നേടാന്‍ ആകുമെന്നും ഐക്യത്തിനും നവോത്ഥാനത്തിനും വേണ്ടി സീതി സാഹിബ് കാണിച്ചു തന്നിരുന്ന  മാര്‍ഗ്ഗം പിന്തുടരുക യാണ് വേണ്ടത് എന്നും  ‘മുസ്‌ലിം ഐക്യം, നവോത്ഥാനം പുനര്‍വായന’ എന്ന വിഷയ ത്തില്‍ സീതി സാഹിബ് വിചാര വേദി  സംഘടിപ്പിച്ച  സെമിനാര്‍ ഉദ്ഘാടനം  ചെയ്തു കൊണ്ട്  എയിംസ്  പ്രസിഡന്‍റ്  ഡോ: പി. എ. ഇബ്രാഹിം ഹാജി പറഞ്ഞു.
 
മുസ്‌ലിം ഐക്യം അനിവാര്യ മാണെന്നും,  സമൂഹ ത്തിന്‍റെ സംസ്കരണ ത്തിന്  ഊന്നല്‍ നല്‍കി  കാല ഘട്ടത്തിന്‍റെ ആവശ്യമായി കരുതി സംഘടനകള്‍ ഒറ്റ ക്കെട്ടായി പ്രവര്‍ത്തിക്കണം എന്നും  സെമിനാറില്‍  പങ്കെടുത്തവര്‍  അഭിപ്രായപ്പെട്ടു.  
 
സെമിനാറില്‍ വി.  പി. അഹമ്മദ്‌ കുട്ടി മദനി മോഡറേറ്റര്‍ ആയിരുന്നു. ആരിഫ് സൈന്‍ (ഇസ്ലാഹി സെന്‍റര്‍), ഹുസൈന്‍ തങ്ങള്‍ വാടനപ്പിളളി (എസ്. വൈ. എസ്.) വാജിദ് റഹ്മാനി (എസ്. കെ. എസ്. എസ്. എഫ്.) ശംസുദ്ധീന്‍ നദുവി (ഐ. സി. സി.) എം. എ.  ലത്തീഫ് (ഐ. എം. സി. സി.) സഹദ് പുറക്കാട് (കെ. എം. സി. സി.) കെ. എം. നജീബ് മാസ്റ്റര്‍ (ദക്ഷിണ കേരള ജമാഅത്ത്‌   ഫെഡറേഷന്‍) എന്നിവര്‍ ചര്‍ച്ച യില്‍ പങ്കെടുത്തു സംസാരിച്ചു.
 
പ്രസിഡന്‍റ്  കെ. എച്.  എം അഷ്‌റഫ്‌ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ റസാക്ക് അല്‍ വാസല്‍ (അജ്മാന്‍) വിഷയ അവതരണം നടത്തി.   ഹനീഫ് കല്‍മട്ട, ബഷീര്‍ മാമ്പ്ര, ഇ. എ. സൈനുദ്ധീന്‍,  റസാക്ക്,  മുഹമ്മദ്‌  തുടങ്ങി യവര്‍ പങ്കെടുത്തു. അബ്ദുല്‍ ഹമീദ് വടക്കേകാട് ഖിറാഅത്ത് നടത്തി. അഷ്‌റഫ്‌ കൊടുങ്ങല്ലൂര്‍ സ്വാഗതവും അലി അകലാട് നന്ദിയും പറഞ്ഞു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

സീതി സാഹിബ് വിചാര വേദി സെമിനാര്‍

November 11th, 2010

seethisahib-logo-epathramദുബായ്:  ‘മുസ്‌ലിം ഐക്യം, നവോത്ഥാനം പുനര്‍ വായന’  എന്ന വിഷയ ത്തില്‍ സീതി സാഹിബ് വിചാര വേദി യു. എ. ഇ. ചാപ്റ്റര്‍ സംഘടിപ്പിക്കുന്ന സെമിനാര്‍ നവംബര്‍ 12 വെള്ളിയാഴ്ച 7 മണിക്ക് ദുബായ് കെ. എം. സി. സി. ഹാളില്‍ നടക്കും. എയിംസ്  പ്രസിഡന്‍റ് പി. എ. ഇബ്രാഹിം ഹാജി ഉദ്ഘാടനം നിര്‍വഹിക്കും. വിവിധ സംഘടന കളെ  പ്രതിനിധീകരിച്ച്  ആരിഫ് സൈന്‍, ഹുസൈന്‍ തങ്ങള്‍ വാടനപ്പിള്ളി, ശംസുദ്ധീന്‍ നദുവി, എ. എം. നജീബ് മാസ്റ്റര്‍, സഹദ് പുറക്കാട്, വാജിദ് റഹമാനി, എം. എ. ലത്തീഫ്, തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കും. പ്രസിഡന്‍റ് കെ. എച്. എം. അഷ്‌റഫ്‌ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ അഹമ്മദ്‌ കുട്ടി മദനി മോഡറേറ്റര്‍ ആയിരിക്കും.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

വെണ്മ ഓണം – ഈദ്‌ കാര്‍ണിവല്‍

November 11th, 2010

venma-logo-epathramദുബായ്: വെഞ്ഞാറമൂട് പ്രവാസി കൂട്ടായ്മ  ‘വെണ്മ യു. എ. ഇ.’ യുടെ ഈ വര്‍ഷത്തെ  ഓണം –  ഈദ്‌ ആഘോഷങ്ങള്‍ ദുബായ് മംസാര്‍ പാര്‍ക്കില്‍ വെച്ചു നടത്തുന്നു. നവംബര്‍ 12 വെള്ളിയാഴ്ച രാവിലെ  9 മണി മുതല്‍ ആരംഭിക്കുന്ന  “ഓണം –  ഈദ്‌ കാര്‍ണിവല്‍”  എന്ന പരിപാടി യില്‍ അത്ത പ്പൂക്കളം, കുട്ടികള്‍ക്കും മുതിര്‍ന്ന വര്‍ക്കുമായി വിവിധ കലാ കായിക മല്‍സരങ്ങള്‍ എന്നിവ ഉണ്ടായിരിക്കും. വിശദ വിവരങ്ങള്‍ക്ക് വിളിക്കുക : രാജേന്ദ്രന്‍ വെഞ്ഞാറമൂട് 050 566 38 17 , സുദര്‍ശനന്‍ 050 545 96 41

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

Page 2 of 912345...Last »

« Previous Page« Previous « ഫ്രണ്ട്സ്‌ ഓഫ് ഇരിങ്ങാപ്പുറ” ത്തിന്റെ ഒത്തുചേരല്‍
Next »Next Page » സീതി സാഹിബ് വിചാര വേദി സെമിനാര്‍ »



ലോക മലയാളി സംഗമം കൌണ്‍സില...
സൈലന്റ് വാലി സമര വിജയ വാര...
തിരുവിതാംകൂര്‍ ചരിത്ര പഠന...
ചങ്ങമ്പുഴ അനുസ്മരണവും കവി...
സൈലന്റ് വാലി സമര വിജയം ആഘ...
കെ. വി. ഷംസുദ്ധീന് പുരസ്ക...
വോട്ടര്‍മാര്‍ക്ക്‌ പണം നല...
കേരള സംഗീത നാടക അക്കാദമി ...
സാധാരണക്കാരനില്‍ നിന്നും ...
സമാന്തര മാധ്യമ സാധ്യത അവഗ...
നൊസ്റ്റാള്‍ജിയ 2010 അബുദാ...
ആരോഗ്യ ബോധവല്‍ക്കരണം അത്യ...
എന്‍ഡോസള്‍ഫാന്‍ ഐക്യദാര്‍...
ജയ്സന്‍ ജോസഫ്‌ ഷാര്‍ജയില്...
മയില്‍പ്പീലി പുരസ്കാരം പ്...
വയലാര്‍ : സര്‍ഗ്ഗ ശക്തിയെ...
പകല്‍ കിനാവന്റെ ഫോട്ടോകളു...
സ്ത്രീകള്‍ ജോലി ചെയ്യുന്ന...
ക്രിമിനല്‍ കേസില്‍ കുടുക്...
“നിലവിളികള്‍ക്ക്‌ കാതോര്‍...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine