കൊക്കക്കോള

July 31st, 2008

കൊക്കെയിന്‍ ചെടിയുടെ ഇലയും കഫീന്‍ ചെടിയുടെ ഇലയും തമ്മില്‍ ചേര്‍ത്ത് വാറ്റി അറ്റ്ലാന്റക്കാരനായ ജോണ്‍ പെമ്പര്‍ടണ്‍ ഒരു പുതിയ ഉല്പന്നമായ കൊക്കക്കോള ഉണ്ടാക്കി വിപണിയില്‍ ഇറക്കി.

ഇതിന്റെ കച്ചവട സാദ്ധ്യത മനസ്സിലാക്കിയ അമേരിക്കന്‍ വ്യവസായി ആസാ കാന്‍ഡ്ലര്‍ അതിന്റെ നിര്‍മ്മാണ രഹസ്യം പെമ്പര്‍ടണില്‍ നിന്നും വിലയ്ക്ക് വാങ്ങി കൊക്കക്കോള എന്ന പേരില്‍ ഒരു പുത്തന്‍ പാനീയം പുറത്തിറക്കി. “ഇത് കുടിച്ചാല്‍ തലവേദന പറപറക്കും, കുടിക്കുന്നവന്‍ ഉന്മേഷം കൊണ്ട് തുള്ളിച്ചാടും” എന്നായിരുന്നു ആദ്യത്തെ പരസ്യം.

ഉല്പന്നം വന്‍ വിജയം ആയതോടെ വിവാദവും തുടങ്ങി. വര്‍ഷങ്ങള്‍ നീണ്ട പ്രതിഷേധത്തിനൊടുവില്‍ 1956ല്‍ കൊക്കക്കോളയുടെ നിര്‍മ്മാണ വസ്തുക്കളില്‍ നിന്നും കൊക്കെയിന്‍ ഇല പൂര്‍ണ്ണമായി ഒഴിവാക്കി എന്ന് കമ്പനി അവകാശപ്പെട്ടു. എങ്കിലും വര്‍ഷം തോറും കൊക്കക്കോള കമ്പനി വാങ്ങി കൂട്ടുന്ന കൊക്കെയിന്‍ ഇല എത്രയെന്നോ? 200 ടണ്‍!

മരുന്നിന് വേണ്ടി ആണ് ഇതെന്ന് കമ്പനി അവകാശപ്പെടുമ്പോഴും ഉണ്ടാക്കിയ മരുന്ന് ഇന്ന് വരെ വിപണിയില്‍ എത്തിയിട്ടില്ലെന്ന് മാത്രം…

ആര് ചോദിയ്ക്കാന്‍…ഈ പച്ച ചോദ്യം?

(അവലംബം – ബാലരമ ഡൈജസ്റ്റ് & കേരളീയം)

- ഫൈസല്‍ ബാവ

വായിക്കുക:

1 അഭിപ്രായം »

2 of 212

« Previous Page « അതിരപ്പിള്ളി പദ്ധതി: വിധി കാത്ത് ചാ‍ലക്കുടി പുഴയും
Next » പച്ചപ്പിലൂടെ… പൊള്ളി ക്കൊണ്ട് »

  • കല്ലേൻ പൊക്കുടൻ അന്തരിച്ചു
  • ആറന്മുളയിലെ വിമാനത്താവളത്തിന്‌ അനുമതി റദ്ദാക്കി
  • നിങ്ങളുടെ പൂന്തോട്ടത്തിൽ കണ്ണും നട്ട് നാസ
  • കൂടംകുളം ഇന്നു മുതൽ
  • പൊള്ളുന്ന ഭൂമി, മാറുന്ന കാലാവസ്ഥ
  • അമേരിക്കൻ ചെർണോബിൽ ചോരുന്നു
  • ദേശീയ സൌര ദൌത്യത്തിനെതിരെ അമേരിക്ക
  • ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ സര്‍വ കക്ഷികളും
  • ജനിതക കൃഷിക്കെതിരെ ജൈവ വൈവിദ്ധ്യ കോൺഗ്രസ്
  • ജോണ്‍ സി ജേക്കബ് പ്രകൃതിയുടെ ഉപാസകന്‍
  • നെല്‍വയൽ ‍- നീര്‍ത്തട സംരക്ഷണം
  • വരള്‍ച്ചാ ഭീഷണി നേരിടാന്‍ യു. എൻ. മുന്നൊരുക്കം തുടങ്ങി
  • ഫുക്കുഷിമയിലെ മൽസ്യത്തിൽ വൻ ആണവ മലിനീകരണം
  • പ്രകൃതിയിലേക്ക് നമ്മെ തിരിച്ചയച്ച മസനൊബു ഫുകുവോക്ക
  • ഭോപ്പാൽ മാലിന്യം നിർമ്മാർജ്ജനം ചെയ്യാൻ സുപ്രീം കോടതി വിധി
  • പച്ചയുടെ ഹരിതാഭമായ നാല് വര്‍ഷങ്ങള്‍
  • എന്‍ഡോസള്‍ഫാന്‍ പീഡിതരുടെ അമ്മമാരെ മുഖ്യമന്ത്രി അവഗണിച്ചു
  • എന്‍ഡോസള്‍ഫാനു വേണ്ടി കേന്ദ്രം വീണ്ടും
  • തണ്ണീര്‍ത്തടം നികത്തൽ :‍ പ്രതിവര്‍ഷം 1.22 ലക്ഷം കോടി രൂപ നഷ്ടം
  • ദോ കെമിക്കൽസ് ദുഷ്പേരുണ്ടാക്കി : ലണ്ടൻ അസംബ്ലി

  • © e പത്രം 2010