അല്‍ഫിദ കമ്പ്യൂട്ടേഴ്സിന്‍റെ പുതിയ ഷോറൂം ഷാര്‍ജയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. മിനറോഡിലെ പുതിയ ഷോറൂം ഗ്രൂപ്പ് ചെയര്‍മാന്‍ മുഹമ്മദ് മുബാറക്ക് സൈഫ് റാഷിദ് ഉദ്ഘാടനം ചെയ്തു. മാനേജിംഗ് ഡയറക്ടര്‍ ഫൈസല്‍ ബാബു, മുഹമ്മദ് ഷാഫി എന്നിവര്‍ പങ്കെടുത്തു. ആദ്യ വില്‍പ്പന സി.സി.എസ് ജോഷി ഏറ്റുവാങ്ങി. അധികം വൈകാതെ തന്നെ ദുബായിലും ഫുജൈറയിലും രണ്ട് പുതിയ ഷോറൂമുകള്‍ ആരംഭിക്കുമെന്ന് ഫൈസല്‍ ബാബു പറഞ്ഞു.



അബുദാബി: യു. എ. ഇ യിലെ ടെലിഫോണ്‍ കമ്പനിയായ ഇത്തിസാലാത്തിന്റെ 2009 ലെ ലാഭം 883 കോടി ദിര്‍ഹം എന്നു കണക്കുകള്‍ പറയുന്നു. സര്‍ക്കാര്‍ വിഹിതം കഴിച്ച് മൊത്തം ലാഭം 121.7 കോടി ദിര്‍ഹം. 2008 ല്‍, 851 കോടിയായിരുന്നു ലാഭം. ഇക്കുറി 16 ശതമാനം ലാഭത്തില്‍ വര്‍ദ്ധനവുണ്ട്. യു. എ. ഇ. യില്‍ മൊത്തം 77.4 ലക്ഷം മൊബൈല്‍ ഉപഭോക്താക്കളുണ്ട്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 6% വര്‍ദ്ധനവ് മൊബൈല്‍ ഉപഭോക്താക്കളിലുണ്ട്. ലാന്റ് ലൈന്‍ ഉപഭോക്താക്കള്‍ 13.3 ലക്ഷമാണ് ഇതിലും ഈ വര്‍ഷം 16% വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്.
