സൂപ്പര് മാര്ക്കറ്റ്, ഹോട്ടല് ഉപകരണ നിര്മ്മാണ രംഗത്തെ പ്രമുഖരായ അല് തമാം ടെക്നിക്കല് ട്രേഡിംഗിന്റെ രണ്ടാമത് ശാഖ അബുദാബിയില് പ്രവര്ത്തനം ആരംഭിച്ചു.
അബുദാബി മുസ്സഫ 26 ല് പ്രവര്ത്തനം ആരംഭിച്ച പുതിയ നിര്മ്മാണ യൂണിറ്റിന്റെ ഉദ്ഘാടനം അബുദാബി സാമ്പത്തിക വകുപ്പിലെ ഉദ്യോഗസ്ഥനായ ജാസിം അബ്ദുള്ള നിര്വ്വഹിച്ചു
ഗള്ഫ് മേഖലയിലെ ഹോട്ടല്, സൂപ്പര് മാര്ക്കറ്റ് ഉപകരണ നിര്മ്മാണ് രംഗത്ത് കഴിഞ്ഞ 10 വര്ഷമായി സജീവ സാന്നിധ്യമാണ് അല് തമാം.
റസ്റ്റോറന്റ്, സൂപ്പര് മാര്ക്കറ്റ്, കഫ്റ്റേരിയ, ഗ്രോസറി, തുടങ്ങിയ ഇടങ്ങളിലെ സ്ഥലലഭ്യതക്കനുസരിച്ച് അതിനോടിണങ്ങുന്ന ഉപകരണങ്ങള് നിര്മ്മിക്കുവാനും, സ്ഥാപിക്കുവാനും പ്രാപ്തിയുള്ള ജീവനക്കാര് അല് തമാമിന്റെ മാത്രം പ്രത്യേകതയാണ്.
ഇറ്റലി, തുര്ക്കി, ഇന്ത്യ, ചൈന, ഹോംഗോംങ്ങ്, സിറിയ തുടങ്ങിയ സ്ഥലങ്ങളില് നിന്ന് നേരിട്ട് ഇറക്കുമതി ചെയ്യുന്ന ഉപകരണങ്ങളാണ് പ്രധാനമായും അല് തമാം വിതരണം ചെയ്യുന്നത്.
ഷാര്ജ, ദുബായ്, എന്നിവ ഉള്പ്പടെ യു.എ.ഇ യിലെ എല്ലാ എമിറേറ്റുകളിലും അല് തമാമിന്റെ സേവനം ലഭ്യമാണ്. പുറമേ ഒമാന്, ആഫ്രിക്കന് രാജ്യങ്ങള്, പാക്കിസ്ഥാന്, ഇന്ത്യ എന്നിവിടങ്ങളിലും അല് തമാം സേവനങ്ങള് വാഗ്ദാനം ചെയ്യുന്നു.
സൂപ്പര് മാര്ക്കറ്റ്, ഗ്രോസറി മേഖലയിലെ പ്രധാനപെട്ട ഇനമായ സ്റ്റോറേജ് സിസ്റ്റം സ്ഥാപിക്കുന്നതില് അല് തമാം സവിശേഷ ശ്രദ്ധ കാണിക്കുന്നു
ഗള്ഫ് മേഖലയില് സേവനങ്ങള് വിപുലീകരിക്കുന്നതിന്റെ ഭാഗമായി മസ്കറ്റിലും ഖത്തറിലും ഉടന് നിര്മ്മാണ യൂണിറ്റുകള് ആരംഭിക്കുമെന്ന് അല് തമാം ടെകിനിക്കല് ട്രേഡിംഗ് വ്യത്തങ്ങള് പറഞ്ഞു



ദുബായ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന യു. എ. ഇ. യിലെ പ്രമുഖ ബിസിനസ് സംരംഭകരായ ഫാക്കി ഗ്രൂപ്പിന്റെ വാര്‍ഷിക ആഘോഷങ്ങള്‍, പുതു വത്സര ദിനത്തില്‍ ദുബായ് അല്‍ നാസര്‍ ലിഷര്‍ ലാന്‍ഡിലെ നഷ്വാന്‍ ഹാളില്‍ നടന്നു. മുഖ്യാതിഥി യായി കണ്ണൂര്‍ എം. എല്‍. എ. ശ്രീ. അബ്ദുള്ള ക്കുട്ടി പങ്കെടുത്തു. 







കേരളത്തിലെ പ്രമുഖ വസ്ത്ര വ്യാപാര സ്ഥപനമായ ശീമാട്ടി സ്ഥാപിതമായിട്ട് 100 വര്‍ഷം തികയുന്നു. അന്തരിച്ച വീരയ്യ റെഡ്യാര്‍ 1910ലാണ് ശീമാട്ടി ആലപ്പുഴയില്‍ ആരംഭിച്ചത്. എറണാകുളത്തും, കോട്ടയത്തും, തിരുവല്ലയിലും, ചങ്ങനശ്ശേരിയിലും ശാഖകള്‍ ഉള്ള സ്ഥാപനത്തിന്റെ ഇപ്പോഴത്തെ സാരഥിയാണ് ബീന കണ്ണന്‍. മലയാളിയുടെ സാരി സങ്കല്‍പ്പങ്ങളിലേക്ക് പുത്തന്‍ ട്രെന്‍ഡുകള്‍ കടന്നു വരുന്നതിന് നിര്‍ണ്ണായകമായ പങ്കാണ് ബീനയുടെ നേതൃത്വത്തില്‍ ശീമാട്ടി നിര്‍വ്വഹിച്ചിട്ടുള്ളത്.
ദുബായ് : യു.എ.ഇ. യിലെ പ്രമുഖ ബിസിനസ് സംരംഭകരായ ഫാഖി ഗ്രൂപ്പിന്റെ വാര്‍ഷിക ആഘോഷങ്ങള്‍ പുതു വത്സര ദിനത്തില്‍ ദുബായില്‍ വെച്ച് നടക്കും. ജനുവരി ഒന്ന് വെള്ളിയാഴ്ച വൈകീട്ട് 7:30 ന് അല്‍ നാസര്‍ ലിഷര്‍ ലാന്‍ഡിലെ നഷ്വാന്‍ ഹാളില്‍ ആണ് പരിപാടി.
