കരാമ ഹോട്ടലില്‍ ഗോവന്‍ റെസ്റ്റോറന്റ് തുടങ്ങുന്നു

December 17th, 2009

remo-fernandesഅല്‍ അബ്ബാര്‍ അസോസി യേറ്റ്സിന്റെ സഹോദര സ്ഥാപനമായ ദുബായിലെ കരാമ ഹോട്ടലില്‍ ഇനി ഗോവന്‍ വിഭവങ്ങളും ലഭിക്കും. “ഇന്‍ഡിഗോവ” എന്ന ഗോവന്‍ റെസ്റ്റോറന്റിന്റെ ഔപചാരികമായ ഉല്‍ഘാടനം ഡിസംബര്‍ 18ന് പ്രശസ്ത ഗോവന്‍ സംഗീത ജ്ഞനായ റെമോ ഫെര്‍നാണ്ടസ് നിര്‍വ്വഹിക്കും.
 
ദുബായ് കരാമയില്‍ സ്ഥിതി ചെയ്യുന്ന കരാമ ഹോട്ടല്‍ ദുബായ് ടൂറിസം വകുപ്പിന്റെ ത്രീ സ്റ്റാര്‍ അംഗീകാരമുള്ള ഹോട്ടലാണ്. “ഇന്‍ഡിഗോ” പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ ഇനി കരാമാ ഹോട്ടലില്‍ സ്വാദിഷ്ടവും ഗോവന്‍ തനിമയുള്ളതുമായ വിഭവങ്ങള്‍ ലഭ്യമാകും എന്ന് റെസ്റ്റോറന്റിന്റെ സവിശേഷതകള്‍ വിശദീകരിച്ച് കൊണ്ട് ഹോട്ടല്‍ അധികൃതര്‍ ദുബായില്‍ നടത്തിയ പത്ര സമ്മേളനത്തില്‍ അറിയിച്ചു.
 
ഗോവയിലെ തന്റെ കുട്ടിക്കാലത്തെ ജീവിത ത്തിനിടയില്‍ ഹൃദിസ്ഥമാക്കിയ വ്യത്യസ്ത സംസ്കാരങ്ങളില്‍ അധിഷ്ഠിതമായ സംഗീത ശൈലികളും, പരമ്പരാഗത ഇന്ത്യന്‍ സംഗീതവും, പാശ്ചാത്യ സംഗീതവും സംയോജിപ്പിച്ച്, ഇന്ത്യന്‍ സംഗീത ആസ്വാദകര്‍ക്കു മുന്നില്‍ ലോക പോപ് സംഗീതത്തിന്റെ വാതായനങ്ങള്‍ തുറന്നു കാണിച്ച റെമോ ഫെര്‍നാണ്ടസിന്റെ സ്വന്തം സംഗീത സംഘമായ “മൈക്രോവേവ് പപ്പടംസ്”ബാന്‍ഡിന്റെ സംഗീത അവതരണവും “ഇന്‍ഡിഗോവ” യുടെ ഉല്‍ഘാടന ചടങ്ങിനോ ടനുബന്ധിച്ച് അരങ്ങേറും. കരാമ ഹോട്ടലിലെ ജനപ്രിയമായ “തന്ത്ര” ക്ലബ്ബിലായിരിക്കും സംഗീത പരിപാടി അരങ്ങേറുന്നത്.
 
 

- ജെ.എസ്.

അഭിപ്രായം എഴുതുക »

ഇന്ത്യന്‍ ഓഹരി വിപണിയുടെ പ്രവര്‍ത്തന സമയം വര്‍ദ്ധിപ്പിക്കുന്നു

December 17th, 2009

ഇന്ത്യന്‍ ഓഹരി വിപണിയുടെ പ്രവര്‍ത്തന സമയം ഡിസംബര്‍ 18 മുതല്‍ മാറുന്നു. പുതുക്കിയ സമയ ക്രമമനുസരിച്ച്‌ നാഷണല്‍ സ്റ്റോക്ക്‌ എക്സ്ചേഞ്ച്‌ (NSE) യും ബോംബെ സ്റ്റോക്ക്‌ എക്സ്ചേഞ്ചും (BSE) രാവിലെ 9 മണിക്ക്‌ ആരംഭിച്ച്‌ വൈകീട്ട്‌ 3:30 വരെ ആയിരിക്കും പ്രവര്‍ത്തിക്കുക. നിലവില്‍ ഇത്‌ രാവിലെ 9:55 മുതല്‍ വൈകീട്ട്‌ 3:30 വരെ ആണ്‌.
 
ആഗോള സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും അതിവേഗം കര കയറി ക്കൊണ്ടിരിക്കുന്ന ഇന്ത്യന്‍ ഓഹരി വിപണിയില്‍ അന്താരാഷ്ട്ര തലത്തില്‍ ഉള്ള നിക്ഷേപകര്‍ ധാരാളമായി കടന്നു വരുന്ന സന്ദര്‍ഭ മാണിത്‌. പുതുക്കിയ സമയ ക്രമം വിപണിയെ എപ്രകാരം ആയിരിക്കും ബാധിക്കുക എന്ന് ആകാംക്ഷാ പൂര്‍വ്വമാണ്‌ നിക്ഷേപകര്‍ നോക്കി ക്കൊണ്ടിരിക്കുന്നത്‌.
 
എസ്. കുമാര്‍
 
 

- ജെ.എസ്.

അഭിപ്രായം എഴുതുക »

സെനോറ ലേഡീസ് റെഡിമെയ്ഡ്സിന്‍റെ പുതിയ ഷോറൂം

December 15th, 2009

ദുബായ് ആസ്ഥാനമായുള്ള സെനോറ ലേഡീസ് റെഡിമെയ്ഡ്സിന്‍റെ പുതിയ ഷോറൂം ബഹ്റിനിലെ ദാന മാളില്‍ ആരംഭിച്ചു. സലാം മുബാറക്ക് ഖല്‍ഫാന്‍ ഉദ്ഘാടനം ചെയ്തു. എം.ഡി മുഹമ്മദ് സഗീര്‍ പങ്കെടുത്തു.
…………….

-

അഭിപ്രായം എഴുതുക »

ആസ്ത എന്ന പേരില്‍ പുതിയ പോളിസി

December 13th, 2009

എല്‍.ഐ.സി ഇന്‍റര്‍നാഷണലിന്‍റെ ഇരുപതാം വാര്‍ഷികത്തോട് അനുബന്ധിച്ച് ജീവന്‍ ആസ്ത എന്ന പേരില്‍ പുതിയ പോളിസി ആരംഭിച്ചു. ഇന്‍ഷുറന്‍സിനോടൊപ്പം ആദായവും ഉറപ്പ് വരുത്തുന്ന പദ്ധതിയില്‍ ഏത് രാജ്യക്കാര്‍ക്കും അംഗമാകാമെന്ന് ബഹ്റിനില്‍ വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ എല്‍.ഐ.സി ഇന്‍റര്‍നാഷണല്‍ സി.ഇ.ഒ ദാമോദരന്‍ പറഞ്ഞു.

സാമ്പത്തിക മാന്ദ്യം ഗള്‍ഫില്‍ എല്‍.ഐ.സിയെ ബാധിച്ചിട്ടില്ലെന്ന് ജനറല്‍ മാനേജര്‍ അജിത് കുമാര്‍ പറഞ്ഞു.

-

അഭിപ്രായം എഴുതുക »

ഷറാഫ് ഡി.ജിയുടെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച്

December 12th, 2009

ബഹ്റൈനിലെ പ്രമുഖ ഇലക്ട്രോണിക്സ് സ്ഥാപനമായ ഷറാഫ് ഡി.ജിയുടെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയ സമ്മാന പദ്ധതിയുടെ ആദ്യ നറുക്കെടുപ്പ് നടന്നു. ഒന്നാം സമ്മാനമായി മസ്ദ കാറും കൂടാതെ 250 ഓളം ഇലക്ട്രോണിക്സ് ഉപകരണങ്ങളും സമ്മാനമായി നല്‍കി.

-

അഭിപ്രായം എഴുതുക »

14 of 83« First...10...131415...2030...Last »

« Previous Page« Previous « മാഞ്ഞൂരാന്‍ ബില്‍ഡേഴ്സ് മസ്കറ്റില്‍ പ്രദര്‍ശനം
Next »Next Page » ആസ്ത എന്ന പേരില്‍ പുതിയ പോളിസി »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine