ബഹ്റിനിലെ മനാമ സൂക്കില്‍ ടൂറിസ്റ്റ് റസ്റ്റോറന്‍റ് പ്രവര്‍ത്തനം ആരംഭിച്ചു. ഷംസിയാ ഷിഹാബ് ഉദ്ഘാടനം ചെയ്തു. തനി നാടന്‍ രീതിയിലുള്ള വിഭവങ്ങള്‍ മലയാളികള്‍ക്കായി ലഭ്യമാക്കുമെന്ന് എം.എ അബ്ദുല്ല പറഞ്ഞു. ചടങ്ങില്‍ ബഹ്റിനിലെ പ്രമുഖര്‍ പങ്കെടുത്തു.
ബഹ്റിനിലെ മനാമ സൂക്കില്‍ ടൂറിസ്റ്റ് റസ്റ്റോറന്‍റ് പ്രവര്‍ത്തനം ആരംഭിച്ചു. ഷംസിയാ ഷിഹാബ് ഉദ്ഘാടനം ചെയ്തു. തനി നാടന്‍ രീതിയിലുള്ള വിഭവങ്ങള്‍ മലയാളികള്‍ക്കായി ലഭ്യമാക്കുമെന്ന് എം.എ അബ്ദുല്ല പറഞ്ഞു. ചടങ്ങില്‍ ബഹ്റിനിലെ പ്രമുഖര്‍ പങ്കെടുത്തു.
-
പ്രമുഖ ധന വിനിമയ സ്ഥാപനമായ യു.എ.ഇ എക്സ് ചേഞ്ചിന് ശൈഖ് ഖലീഫ എക്സലന്‍സ് അവാര്‍ഡ് ലഭിച്ചു. യു.എ.ഇ പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍റെ പേരില്‍ അബുദാബി ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി ഏര്‍പ്പെടുത്തിയതാണ് പുരസ്ക്കാരം.
അബുദാബിയില്‍ നടന്ന ചടങ്ങില്‍ ദേശീയ സുരക്ഷാ കൗണ്‍സില്‍ ഉപദേഷ്ടാവ് ശൈഖ് ഹസാ ബിന്‍ സായിദ് അല്‍ നഹ്യാനില്‍ നിന്നും യു.എ.ഇ എക്സ് ചേഞ്ച് ചെയര്‍മാന്‍ അബ്ദുല്ല ഹുമൈദ് അലി അല്‍ മസ്റൂയിയും മാനേജിംഗ ഡയറക്ടര്‍ ബി.ആര്‍ ഷെട്ടിയും ചേര്‍ന്ന് പുരസ്ക്കാരം ഏറ്റുവാങ്ങി.
-
വായിക്കുക: bank-rate, uae-exchange, ബഹുമതി
പ്രമുഖ ഇന്ത്യന്‍ കെട്ടിട നിര്‍മ്മാതാക്കളായ ക്രിസ്റ്റല്‍ ഗ്രൂപ്പ്, ബഹ്റൈനിലെ ക്രൗണ്‍ ഡെവലപ്മെന്‍റുമായി ചേര്‍ന്ന് ആരംഭിക്കുന്ന സംയുക്തസംരംഭമായ ക്രിസ്റ്റല്‍ ക്രൗണ്‍ ഡെവലപ്മെന്‍റിന്‍റെ ഉദ്ഘാടനം ബഹ്റൈനില്‍ നടന്നു. ബഹ്റൈന്‍ ഇന്ത്യന്‍ സൊസൈറ്റി ചെയര്‍മാനും മുന്‍ മന്ത്രിയുമായ അബ്ദുല്‍ നബി അല്‍ ഷോലെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
-
ദുബായ്: യു.എ.ഇ. യിലെ പ്രമുഖ വസ്ത്ര വ്യാപാര ശൃംഖല ആയ ഫൈന്‍ ഫെയര്‍ ഗാര്‍മെന്റ്സിന്റെ ഏറ്റവും പുതിയ ഷോറൂം അബു ഹെയിലില്‍ നാളെ പ്രവര്‍ത്തനം ആരംഭിക്കും. അബു ഹെയിലിലെ സിറ്റി ബേ ബിസിനസ് സെന്ററില്‍ വൈകീട്ട് അഞ്ചിനാണ് ഉല്‍ഘാടന പരിപാടികള്‍ തുടങ്ങുന്നത്.
ശ്രീ സുലൈമാന്‍ മുഹമ്മദ് അല്‍ ഷിസാവി യുടെ സാന്നിദ്ധ്യത്തില്‍ ഷെയ്ഖാ ആസ്സാ അബ്ദുള്ള അല്‍ നുഐമി ഉല്‍ഘാടനം നിര്‍വ്വഹിക്കും.
ഉല്‍ഘാടനത്തിന്റെ ഭാഗമായി അറബ് കലാ കാരന്മാരുടെ പ്രത്യേക പരിപാടികള്‍ ഒരുക്കിയിട്ടുണ്ട്.
ആറായിരം ചതുരശ്ര അടി വിസ്തീര്‍ണ്ണം ഉള്ള ഷോറൂമാണ് അബു ഹെയിലില്‍ ആരംഭിക്കുന്നത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള വസ്ത്രങ്ങളുടെ വിപുലമായ ശേഖരമാണ് ഇവിടെ ഉള്ളത്. അന്താരാഷ്ട്ര ഗുണ മേന്മയുള്ള കോട്ടണ്‍ വസ്ത്രങ്ങളുടെ വിവിധ തരം ബ്രാന്‍ഡുകള്‍ പ്രത്യേക വിഭാഗങ്ങളായി ഇവിടെ സജ്ജീകരിച്ചിരിക്കുന്നു. യു. എ. ഇ. യിലെ 14-ാമത്തെയും ദുബായിലെ 3-ാമത്തെയും ഫൈന്‍ ഫെയര്‍ ഷോറൂം ആണ് ഇത്.
ഉപഭോക്താക്കള്‍ക്കായി ഫൈന്‍ ഫെയര്‍ കസ്റ്റമര്‍ റോയല്‍റ്റി പ്രോഗ്രാം ഉടന്‍ ആരംഭിക്കും എന്ന് കമ്പനി മാനേജിംഗ് ഡയറക്ടര്‍ ശ്രീ ഇസ്മായില്‍ റാവുത്തര്‍ അറിയിച്ചു. മികച്ച സേവനവും മെച്ചപ്പെട്ട വിലയും ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായാണ് റോയല്‍റ്റി പ്രോഗ്രാം. ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഏറ്റവും വലിയ ആകര്‍ഷണമായ ഗ്ലോബല്‍ വില്ലേജില്‍, എട്ടായിരം ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഫൈന്‍ ഫെയറിന്റെ പ്രത്യേക പവലിയന്‍ ഗേറ്റ് നംബര്‍ നാലില്‍ നവംബര്‍ 22ന് തുടങ്ങുന്നതാണ് എന്നും സാരഥികള്‍ അറിയിച്ചു.
- ജെ.എസ്.
അല്‍ മര്‍വ ട്രാവല്‍സ് ബഹ്റിനിലെ ഈസ്റ്റ് റിഫയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ അസീസ് മോമന്‍, അഷ്റഫ് മേപ്പയൂര്‍, ജെയിംസ് കൂടല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഉദ്ഘാടനത്തോട് അനുബന്ധിച്ച് 10 ദിവസം ബഹ്റിനില്‍ നിന്നും ഇന്ത്യയിലേക്ക് എടുക്കുന്ന എല്ലാ ടിക്കറ്റുകള്‍ക്കും 10 കിലോ എയര്‍ കാര്‍ഗോ സൗജന്യമായി നല്‍കുമെന്ന് മാനേജിംഗ് ഡയറക്ടര്‍ അഷ്റഫ് പറഞ്ഞു
-