എംകേ ഗ്രൂപ്പ് 16 ഭാഗ്യ ശാലികള്‍ക്ക് കാറുകള്‍ സമ്മാനമായി നല്‍കി

October 17th, 2009

ഈദ് ആഘോഷത്തോട് അനുബന്ധിച്ച് എംകേ ഗ്രൂപ്പ് നടത്തിയ പ്രമോഷന്‍ പദ്ധതിയുടെ ഭാഗമായി 16 ഭാഗ്യ ശാലികള്‍ക്ക് കാറുകള്‍ സമ്മാനമായി നല്‍കി. എംകേ ഗ്രൂപ്പിന്‍റെ അബുദാബിയിലെ വിവിധ ഔട്ട് ലറ്റുകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങിയവരുടെ പേരുകള്‍ നറുക്കിട്ടെടുത്താണ് സമ്മാനാര്‍ഹരെ കണ്ടെത്തിയത്.

അബുദാബി അല്‍ വാദ മാളില്‍ നടന്ന സമ്മാനദാന ചടങ്ങില്‍ അബുദാബി ധനകാര്യ മന്ത്രാലയത്തിലെ അസിസ്റ്റന്‍റ് മാനേജര്‍ മുഹമ്മദ് ഹുസൈന്‍ അല്‍ ഒബൈലി, എംകേ ഗ്രൂപ്പ് സീനിയര്‍ ഡയറക്ടര്‍ ശങ്കര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഹോട്ടല്‍ രംഗത്തെ മികവിനുള്ള പുരസ്കാരം ബേക്‍മാര്‍ട്ടിന്റെ വക

October 16th, 2009

hotelier-middle-east-awards-2009ദുബായ് : ഹോട്ടല്‍ മേഖലയിലെ മികച്ച സേവനങ്ങള്‍ക്കുള്ള പുരസ്ക്കാരങ്ങള്‍ നല്‍കുന്ന ഹോട്ടലിയര്‍ മിഡില്‍ ഈസ്റ്റ് അവാര്‍ഡ്സ് 2009 ദുബായില്‍ വെച്ച് നടന്നു. വിവിധ വിഭാഗങ്ങളിലായി പത്തൊന്‍പത് വ്യത്യസ്ത പുരസ്ക്കാരങ്ങള്‍ സമ്മാനിച്ചതില്‍, അബുദാബി ബീച്ച് റൊട്ടാനയിലെ ചീഫ് കോണ്‍സിയേര്‍ഷ് ആയ അശോക് കുക്കിയന്‍ കോണ്‍സിയേര്‍ഷ് ഓഫ് ദ ഇയര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടു. യു.എ.ഇ. യിലെ ബേക്കറി രംഗത്തെ പ്രമുഖ നാമമായ ബേക്‍മാര്‍ട്ട് ആണ് ഈ പുരസ്ക്കാരം സ്പോണ്‍സര്‍ ചെയ്തത്.
 
ചടങ്ങില്‍ സംസാരിച്ച ബേക്‍മാര്‍ട്ട് മാനേജിംഗ് ഡയറക്ടര്‍ കെ. ടി. കലീല്‍, അതിഥികളുടെ താമസം സുഖകരമാക്കുന്നതിനായി പരിശ്രമിക്കുന്ന വ്യക്തികളെ ആദരിക്കുന്ന ഇത്തരം ഒരു പുരസ്കാര ദാന ചടങ്ങിന്റെ ഭാഗമാവാന്‍ കഴിഞ്ഞതില്‍ തനിക്ക് അതിയായ സന്തോഷമുണ്ട് എന്നറിയിച്ചു. അതിഥികളുടെ ആവശ്യം അറിഞ്ഞ് പെരുമാറുകയും ആവശ്യങ്ങള്‍ സാധിച്ചു കൊടുക്കുകയും ചെയ്യുക എന്നത് ഹോട്ടല്‍ രംഗത്ത് പരമ പ്രധാനമാണ്. ഇതിന് സേവന മനോഭാവത്തോടൊപ്പം ഹോട്ടലിനെ പറ്റിയും പ്രാദേശികമായുമുള്ള അറിവും ഒഴിച്ചു കൂടാനാവാത്തതാണ്. കോണ്‍സിയേര്‍ഷിന്റെ ഈ ഗുണങ്ങളുടെ പ്രാധാന്യം കണക്കിലെടുത്താണ് ബേക്‍മാര്‍ട്ട് ഈ വിഭാഗത്തിലെ പുരസ്ക്കാരം സ്‌പോണ്‍സര്‍ ചെയ്യാന്‍ തീരുമാനിച്ചത് എന്നും അദ്ദേഹം പറഞ്ഞു.
 

kt-kaleel

ബേക്‍മാര്‍ട്ട് മാനേജിംഗ് ഡയറക്ടര്‍ കെ. ടി. കലീല്‍, അബുദാബി ബീച്ച് റൊട്ടാനയിലെ ചീഫ് കോണ്‍സിയേര്‍ഷ് ആയ അശോക് കുക്കിയന്, കോണ്‍സിയേര്‍ഷ് ഓഫ് ദ ഇയര്‍ പുരസ്ക്കാരം സമ്മാനിക്കുന്നു

 
ഗള്‍ഫ് മേഖലയിലെ ബേക്കറി വ്യവസായ രംഗത്ത് ശീതീകരിച്ച ബേക്കറി ഉല്‍പ്പന്നങ്ങള്‍ ആദ്യമായി അവതരിപ്പിച്ച ബേക്‍മാര്‍ട്ട് ഏറ്റവും ആധുനികമായ യന്ത്രങ്ങളും ഉപകരണങ്ങളും ഉപയോഗിച്ച് “ബേക്കിംഗ് ആനന്ദപ്രദമാക്കുക” എന്ന തങ്ങളുടെ മുദ്രാവാക്യം അന്വര്‍ത്ഥമാക്കുന്നു എന്ന് ശ്രീ കെ. ടി. കലീല്‍ വിശദീകരിച്ചു. HACCP അംഗീകാരമുള്ള കമ്പനിയായ ബേക്‍മാര്‍ട്ട് ഏറ്റവും ഗുണമേന്മയുള്ള ചേരുവകള്‍ ഉപയോഗിച്ച് ആരോഗ്യകരമായ നിര്‍മ്മാണ പ്രക്രിയയിലൂടെ ബേക്കറി രംഗത്തെ ഉല്‍പ്പന്നങ്ങളുടെ സമ്പൂര്‍ണ്ണ ശ്രേണി കാഴ്‌ച്ച വെക്കുന്നു. ഗള്‍ഫില്‍ ഉടനീളമുള്ള സൂപ്പര്‍ മാര്‍ക്കറ്റുകളിലും ഹൈപ്പര്‍ മാര്‍ക്കറ്റുകളിലും ബേക്‍മാര്‍ട്ട് ഉല്‍പ്പന്നങ്ങള്‍ ലഭ്യമാണ്. ഇതിനു പുറമെ ദുബായിലെ അനേകം ബേക്‍മാര്‍ട്ട് പ്ലസ് കിയോസ്ക്കുകളിലും മറ്റ് സ്റ്റോറുകളിലും ബേക്‍മാര്‍ട്ട് ഉല്‍പ്പങ്ങള്‍ ലഭിക്കുന്നു.
 
രണ്ട് പതിറ്റാണ്ടിലേറെയായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മലയാളിയായ ശ്രീ കെ. ടി. കലീലിന് ദുബായ്‌ക്കു പുറമെ ബഹറൈന്‍, ഖത്തര്‍ എന്നിവിടങ്ങളിലും വ്യാപാര സ്ഥാപനങ്ങളുണ്ട്.

- ജെ.എസ്.

അഭിപ്രായം എഴുതുക »

ചുരുങ്ങിയ ചെലവില്‍ വിസ സര്‍വീസ്

October 14th, 2009

മഹാരാജാ ട്രാവല്‍സിന്‍റെ സൗദി അറേബ്യയിലെ പ്രവര്‍ത്തനങ്ങളുടെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് ചുരുങ്ങിയ ചെലവില്‍ വിസ സര്‍വീസ് ചെയ്ത് കൊടുക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും ടിക്കറ്റില്ലാത്തതിനാല്‍ നാട്ടിലേക്ക് പോകാന്‍ കഴിയാതെ സൗദി ജയിലില്‍ കഴിയുന്ന രണ്ട് മലയാളികള്‍ക്ക് ടിക്കറ്റ് നല്‍കുമെന്ന് മഹാരാജാ ചെയര്‍മാന്‍ അബ്ദുല്‍ ഖാദര്‍ ഹാജി പറഞ്ഞു. ഡയറക്ടര്‍ മുസതഫ അഹമ്മദ്, പി. റഷീദ്, മുഹാദ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

-

അഭിപ്രായം എഴുതുക »

ബെന്‍ക്യൂ കോര്‍പ്പറേഷന്‍ പുതിയ എല്‍ഇഡി മോണിറ്ററും പ്രൊജക്ടറും

October 13th, 2009

ബെന്‍ക്യൂ കോര്‍പ്പറേഷന്‍ പുതിയ എല്‍ഇഡി മോണിറ്ററും പ്രൊജക്ടറും യു.എ.ഇ വിപണിയില്‍ പുറത്തിറക്കി. ഇന്നലെ ദുബായില്‍ നടന്ന ചടങ്ങിലാണ് ബെന്‍ക്യു വിന്‍റെ പുതിയ ഉത്പന്നങ്ങള്‍ പുറത്തിറിക്കിയത്.

ജി സീരിസിലെ പുതിയ നാല് മോണിറ്ററുകളും എജ്യുക്കേഷണല്‍ സീരിസിലെ പ്രൊജക്ടറുകളുമാണ് വിപണിയില്‍ എത്തിച്ചിരിക്കുന്നത്. ഏറ്റവും പുതിയ ടെക് നോളജിലുള്ള ഉത്പന്നങ്ങളാണ് തങ്ങള്‍ പുറത്തിറക്കിയിരിക്കുന്നതെന്ന് ബെന്‍ക്യു ജനറല്‍ മാനേജര്‍ മനീഷ് ബക്ഷി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു

-

അഭിപ്രായം എഴുതുക »

ജീമാര്‍ട്ടില്‍ രണ്ട് പുതിയ ഡിപ്പാര്‍ട്ട്മെന്‍റ് സ്റ്റോറുകള്‍ കൂടി

October 12th, 2009

റിയാദിലെ ജീമാര്‍ട്ടില്‍ രണ്ട് പുതിയ ഡിപ്പാര്‍ട്ട്മെന്‍റ് സ്റ്റോറുകള്‍ കൂടി ആരംഭിച്ചു. ലഗേജസ്, സ്കൂള്‍ സപ്ലേസ് എന്നീ സ്റ്റോറുകളാണ് ആരംഭിച്ചിരിക്കുന്നത്.

കൊണ്ടോണ്ടി എം.എല്‍.എ കെ.മുഹമ്മദുണ്ണി ഹാജി ലെഗേജസിന്‍റേയും സി.ബി.എസ്.ഇ സ്കൂള്‍ മിഡില്‍ ഈസ്റ്റ് റീജണ്‍ ചെയര്‍മാന്‍ സെബാസ്റ്റ്യന്‍, സ്കൂള്‍ സപ്ലേയ്സിന്‍റേയും ഉദ്ഘാടനം നിര്‍വഹിച്ചു.

-

അഭിപ്രായം എഴുതുക »

22 of 83« First...10...212223...3040...Last »

« Previous Page« Previous « ഇന്‍റിമേറ്റ് ദുബായ് ശാഖ ആരംഭിച്ചു
Next »Next Page » ബെന്‍ക്യൂ കോര്‍പ്പറേഷന്‍ പുതിയ എല്‍ഇഡി മോണിറ്ററും പ്രൊജക്ടറും »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine