കാര്‍ ഫോര്‍ ഇക്കോ ബാഗ് പുറത്തിറക്കി

February 19th, 2009

യു.എ.ഇയിലെ പ്രമുഖ റീട്ടെയ്ല്‍ ശൃംഖലയായ കാര്‍ ഫോര്‍ ഇക്കോ ബാഗ് പുറത്തിറക്കി. ദുബായില്‍ ഇന്നലെ നടന്ന ചടങ്ങിലാണ് ഇക്കോ ബാഗ് പുറത്തിറക്കിയത്. റീ സൈക്കിള്‍ ചെയ്യാവുന്ന ഈ ബാഗുകള്‍ 50 ഫില്‍സിന് ലഭിക്കും. ബാഗുകള്‍ ഉപയോഗിച്ച് ചീത്തയായാല്‍ തുക ഈടാക്കതെ മാറ്റി നല്‍കും. യു.എ.ഇയ്ക്ക് പുറമേ ഒമാന്‍, ഖത്തര്‍, കുവൈറ്റ് എന്നിവിടങ്ങളിലെ തങ്ങളുടെ ഔട്ട് ലറ്റുകളിലും ഈ ബാഗുകള്‍ ലഭിക്കുമെന്ന് കാര്‍ ഫോര്‍ വൈസ് പ്രസി‍ഡന്‍റ് ജീന്‍ ലൂക്ക് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. യു.എ.ഇ പരിസ്ഥിതി മന്ത്രാലയം എന്‍വയോണ്‍മെന്‍ര് അഡ്വൈസര്‍ ഡോ. സാദ് അല്‍ നുമൈരി, കാര്‍ ഫോര്‍ സീനിയര്‍ വൈസ് പ്രസിഡന്‍റ് ഹെന്‍റി എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

-

അഭിപ്രായം എഴുതുക »

ഗുഡ് മോണിംഗ് തേയില യു.എ.ഇ വിപണിയില്‍

February 18th, 2009

ഗുഡ് മോണിംഗ് തേയില യു.എ.ഇ വിപണിയില്‍ പുറത്തിറക്കി. ദുബായ് ബുര്‍ജുല്‍ അറബില്‍ മാധ്യമ പ്രവര്‍ത്തകരുടേയും വ്യാപാര പ്രമുഖരുടേയും സാനിധ്യത്തിലാണ് ഉദ്ഘാടന ചടങ്ങ് നടന്നത്. പ്രശസ്ത കമ്പനിയായ കരീംസ് ഗ്രൂപ്പാണ് ഗുഡ് മോണിംഗ് തേയില വിപണിയില്‍ എത്തിച്ചിരിക്കുന്നത്. ദുബായ് റഡ് ക്രസന്‍റ് അധികൃതരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. മികച്ച ഉത്പന്നങ്ങള്‍ വിപണിയില്‍ ഇറക്കുക എന്നതോടൊപ്പം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും കരീംസ് ഗ്രൂപ്പ് ലക്ഷ്യമിട്ടിട്ടുണ്ടെന്ന് ചെയര്‍മാന്‍ മാജിദ് കരീം പറഞ്ഞു. ദുബായ് റെഡ് ക്രസന്‍റ് ജനറല്‍ മാനേജര്‍ മുഹമ്മദ് അബ്ദുല്ല അല്‍ സറൂനി, കരിംസ് ഗ്രൂപ്പ് സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് മാനേജര്‍ അരുണ്‍ പിള്ള, ആര്‍.പി സുധീര്‍, സുഹൈല്‍ അജാനി,കല ഷാജി തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

-

അഭിപ്രായം എഴുതുക »

കുവൈറ്റ് എയര്‍ വേയ്സ് ടിക്കറ്റ് നിരക്കുകളില്‍ ഇളവ്

February 18th, 2009

കുവൈറ്റ് എയര്‍ വേയ്സ് ടിക്കറ്റ് നിരക്കുകളില്‍ ഇളവ് പ്രഖ്യാപിച്ചു. കുവൈറ്റില്‍ നിന്നും ഇന്ത്യയിലേക്കുള്ള ടിക്കറ്റുകള്‍ക്ക് 47 ദിനാര്‍ ആണ് ഏറ്റവും കുറഞ്ഞ നിരക്ക്. ഗള്‍ഫ് രാജ്യങ്ങളിലേക്ക് 17 ദിനാര്‍ മുതല്‍ ടിക്കറ്റ് ലഭ്യമാണ്. ജൂണ്‍ 15 വരെ ഈ നിരക്കുകള്‍ പ്രാബല്യത്തില്‍ ഉണ്ടാകുമെന്ന് കുവൈറ്റ് എയര്‍ വേയ്സ് മാര്‍ക്കറ്റിംഗ് മാനേജര്‍ അല്‍ മോരി അറിയിച്ചു.

-

അഭിപ്രായം എഴുതുക »

ഹിമാലയ ഷാംമ്പൂവിന്‍റെ എല്ലാ ഉത്പന്നങ്ങളും സുരക്ഷിതമാണെന്ന് അധികൃതര്‍

February 18th, 2009

മിഡില്‍ ഈസ്റ്റ് വിപണിയില്‍ കിട്ടുന്ന ഹിമാലയ ഷാംമ്പൂവിന്‍റെ എല്ലാ ഉത്പന്നങ്ങളും സുരക്ഷിതമാണെന്ന് അധികൃതര്‍ വ്യക്തമാക്കി. വിവിധ പരിശോധനകള്‍ കഴിഞ്ഞാണ് ഷാമ്പൂ വിപണിയില്‍ എത്തുന്നതെന്നും ദുബായ് സെന്‍ട്രല്‍ ലാബിലെ എല്ലാ പരിശോധനയും കഴിഞ്ഞാന് ഇവ യു.എ.ഇ വിപണിയില്‍ എത്തുന്നതെന്നും ഹിമാലയ ഡ്രഗ്സ് കമ്പനി പ്രസിഡന്‍റും സി.ഇ.ഒയുമായ ശൈലേന്ദ്ര മല്‍ ഹോത്ര പറ‍ഞ്ഞു. മറിച്ചുള്ള പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പറഞ്ഞു.

-

അഭിപ്രായം എഴുതുക »

നിക്ഷേപിക്കുന്നതിന് മികച്ച സമയം എന്ന് എസ്.ആര്‍.കെ. ഗ്രൂപ്പ്

February 15th, 2009

കേരളത്തില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നിക്ഷേപം ഇറക്കുന്നതിനുള്ള മികച്ച സമയമാണ് ഇതെന്ന് പ്രമുഖ നിര്‍മ്മാണ കമ്പനിയായ എസ്. ആര്‍. കെ. ഗ്രൂപ്പിന്‍റെ ചെയര്‍മാന്‍ കെ. ആര്‍. മാലിക് അഭിപ്രായപ്പെട്ടു. കേരളത്തില്‍ നിക്ഷേപം ഇറക്കുന്നതിന് പ്രവാസി മലയാളികള്‍ക്ക് താല്‍പര്യം ഉണ്ടെന്നാണ് ഗ്ലോബല്‍ വില്ലേജിലെ തങ്ങളുടെ സ്റ്റോളില്‍ എത്തിയ ഭൂരിഭാഗം പേരും അഭിപ്രായ പ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. ദുബായില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുക യായിരുന്നു മാലിക്. സാധാരണക്കാര്‍ക്ക് താങ്ങാവുന്ന വിധം ഇടത്തരം നഗരങ്ങളിലും ഗ്രാമങ്ങളിലും ബജറ്റ് അപ്പാര്‍ട്ട് മെന്‍റുകള്‍ നിര്‍മ്മിക്കാന്‍ പദ്ധതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ കെ. ബി. ഗണേഷ് കുമാര്‍, എസ്. ആര്‍. കെ. ഗ്രൂപ്പ് എക്സികുട്ടീവ് ഡയറക്ടര്‍ ദിനേശ് കുമാര്‍ എന്നിവരും പങ്കെടുത്തു.

-

അഭിപ്രായം എഴുതുക »

48 of 83« First...1020...474849...6070...Last »

« Previous Page« Previous « ഇന്ത്യന്‍ പ്രോപ്പര്‍ട്ടി എക്സിബിഷന്‍ ബഹ്റിനില്‍ ആരംഭിച്ചു
Next »Next Page » ഹിമാലയ ഷാംമ്പൂവിന്‍റെ എല്ലാ ഉത്പന്നങ്ങളും സുരക്ഷിതമാണെന്ന് അധികൃതര്‍ »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine