യു.എ.ഇ. എക്സ്ചേഞ്ച് ഓണ സൌഭാഗ്യം 2008

July 17th, 2008

ഈ വര്‍ഷത്തെ ഓണ ആഘോഷങ്ങളുടെ ഭാഗമായി യു. എ. ഇ. എക്സ്ചേഞ്ച് പ്രൊമോഷന്‍ പദ്ധതി ആയ “ഓണ സൌഭാഗ്യം” ആരംഭിച്ചു. ഒരു കോടി രൂപ മൂല്യമുള്ള 200 കാഷ് ബാക്ക് വൌച്ചറുകളും കൊച്ചിയില്‍ രണ്ട് ബെഡ് റൂം ഫ്ലാറ്റുമാണ് ഇത്തവണ സമ്മാനമായി നല്‍കുന്നത്.

യു. എ. ഇ. യ്ക്ക് പുറമെ ഇത്തവണ ബഹറൈന്‍, കുവൈറ്റ് എന്നിവിടങ്ങളില്‍ നിന്നും യു. എ. ഇ. എക്സ്ചേഞ്ച് ശാഖകള്‍ വഴി പണം അയയ്ക്കുന്നവര്‍ക്കും ഈ നറുക്കെടുപ്പില്‍ പങ്കെടുക്കാം.

പ്രശസ്ത ചലചിത്ര താരം ലക്ഷ്മി റായി ആണ് പദ്ധതിയുടെ ബ്രാന്‍ഡ് അംബാസഡര്‍.

ജൂലൈ 31ന് തുടങ്ങുന്ന ദ്വൈവാര നറുക്കെടുപ്പില്‍ ഇരുന്നൂറ് വിജയികളെ തിരഞ്ഞെടുത്ത് ഓരോരുത്തര്‍ക്കും അര ലക്ഷം രൂപയ്ക്കുള്ള കാഷ് വൌച്ചറുകള്‍ സമ്മാനിയ്ക്കും. സെപ്റ്റംബര്‍ 14ന് നടക്കുന്ന മെഗാ നറുക്കെടുപ്പിലാണ് ഫ്ലാറ്റ് ജേതാവിനെ തിരഞ്ഞെടുക്കുന്നത്.

കഴിഞ്ഞ മുപ്പത് വര്‍ഷത്തോളമായ് തങ്ങളുടെ വളര്‍ച്ചയില്‍ ഏറ്റവും ശക്തമായ പിന്‍തുണ നല്‍കിപ്പോരുന്ന പ്രവാസി മലയാളീ സമൂഹത്തിനുള്ള തിരുവോണ സമ്മാനമാണ് ഓണ സൌഭാഗ്യം എന്ന് യു. എ. ഇ. എക്സ്ചേഞ്ച് ജനറല്‍ മാനേജര്‍ സുധീര്‍ കുമാര്‍ ഷെട്ടി പറഞ്ഞു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മഷ് റിക്ക് ബാങ്ക് ക്രെഡിറ്റ് കാര്‍ഡ്

July 12th, 2008

ക്രെഡിറ്റ് കാര്‍ഡ് രംഗത്ത് പുതിയ വിപ്ലവുമായി യുഎഇയിലെ പ്രമുഖ ധനകാര്യ സ്ഥാപനമായ മഷ്റിക്ക് ബാങ്ക് രംഗത്തെത്തി. പ്രമുഖ മൊബൈല്‍ ഫോണ്‍ കമ്പനിയായ എത്തിസലാത്തുമായി സഹകരിച്ചാണ് പുതിയ ക്രെഡിറ്റ് കാര്‍ഡ് പുറത്തിറക്കുന്നത്.

-

അഭിപ്രായം എഴുതുക »

വൊഡാഫോണ്‍ ഖത്തര്‍ മാര്‍ച്ച് മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും

July 2nd, 2008

ഖത്തറിലെ രണ്ടാമത്തെ മൊബേല്‍ സേവനദാതാക്കളായ വൊഡാഫോണ്‍ ഖത്തര്‍ അടുത്ത മാര്‍ച്ച് മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. വൊഡാഫോണും ഖത്തര്‍ ഫൗണ്ടേഷനും ചേര്‍ന്നാണ് വൊഡാഫോണ്‍ ഖത്തര്‍ രൂപീകരിക്കുന്നത്.

45 ശതമാനം ഓഹരികളാണ് കമ്പനിക്കുള്ളത്. ബാക്കി 40 ശതമാനം ജനങ്ങളില്‍ നിന്നും സമാഹരിക്കും. ബാക്കി 15 ശതമാനം ഓഹരികള്‍ സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങ ള്‍ക്കുള്ളതാണ്. കുറഞ്ഞ വരുമാനക്കാര്‍ക്ക് പ്രത്യേക പാക്കേജുകള്‍ ഉള്‍പ്പടെ വിപുലമായ സന്നാഹങ്ങളാണ് ഉപഭോക്താക്ക ള്‍ക്കായി ഒരുക്കിയിട്ടുള്ളത്.

നിലവില്‍ ഔദ്യോഗിക ടെലികോം കമ്പനിയായ ക്യൂടെല്‍ മാത്രമാണ് ഇവിടെയുള്ളത്.

- ജെ.എസ്.

അഭിപ്രായം എഴുതുക »

ബാങ്ക് ഓഫ് ഇന്ത്യ ഖത്തറില്‍ പ്രതിനിധി ഓഫീസ് ഉടന്‍ ആരംഭിച്ചേക്കും.

June 2nd, 2008

ഇന്ത്യയിലെ പ്രമുഖ ബാങ്കായ ബാങ്ക് ഓഫ് ഇന്ത്യ ഖത്തറില്‍ പ്രതിനിധി ഓഫീസ് ഉടന്‍ ആരംഭിച്ചേക്കും.

ഇത് സംബന്ധിച്ച് ഖത്തര്‍ സെന്‍ട്രല്‍ ബാങ്കുമായി ചര്‍ച്ചകള്‍ നടത്തി വരികയാണെന്ന് ബാങ്ക് അധികൃതര്‍ വ്യക്തമാക്കി. ഖത്തറിലെ റീടെയില്‍ മേഖലയില്‍ പ്രവര്‍ത്തനം നടത്താനാണ് ബാങ്ക് അധികൃതര്‍ ശ്രമിക്കുന്നത്.

-

അഭിപ്രായം എഴുതുക »

വിന്‍ എവരിഡേ വിത്ത് എക്സ്പ്രസ് മണി സമാപിച്ചു

June 2nd, 2008

എക്സ്പ്രസ്സ് മണി മെഗാ നറുക്കടുപ്പായ വിന്‍ എവരിഡേ വിത്ത് എക്സ്പ്രസ് മണി സമാപിച്ചു. നാല് വിജയികള്‍ക്ക് ടൊയോട്ടാ കോറോളയും 15 പേര്‍ക്ക് ക്യാഷ് പ്രൈസുകളും ലഭിച്ചു. ദുബായ് ലേ മെറിഡിയന്‍ ഹോട്ടലില്‍ വച്ച് നടന്ന ചടങ്ങില്‍ ബഹ്റൈന്‍, കുവൈത്ത്, ഖത്തര്‍, യു. എ. ഇ. എന്നിവിടങ്ങളിലുള്ള ഒരോ പേര്‍ക്കാണ് മെഗാ സമ്മാനമായ കാറുകള്‍ ലഭിച്ചത്.

യു. എ. ഇ. എക്സ്‍‍ചേഞ്ച് എം. ഡി. യും സി. ഇ. ഒ. യുമായ ബി. ആര്‍. ഷെട്ടി, ഡയറക്ടര്‍ മര്‍വാന്‍ അല്‍ മസ്റൂയി, സുധീര്‍ കുമാര്‍ ഷെട്ടി തുടങ്ങിയവര്‍ പങ്കെടുത്തു.
ഇന്‍സ്റ്റന്‍റ് മണി ട്രാന്‍സ്ഫര്‍ മേഖലയില്‍ എക്സ്പ്രസ്സ് മണിയുടെ സവിശേഷതകള്‍ തങ്ങള്‍ക്ക് അനുകൂലമായ മേല്‍ക്കൈ നേടിത്തന്നു എന്ന് ബി. ആര്‍. ഷെട്ടി പറഞ്ഞു.

-

അഭിപ്രായം എഴുതുക »

76 of 83« First...1020...757677...80...Last »

« Previous Page« Previous « കെ.എം.ട്രേഡിംഗ് സമ്മര്‍ സെയില്‍ തുടരുന്നു
Next »Next Page » ബാങ്ക് ഓഫ് ഇന്ത്യ ഖത്തറില്‍ പ്രതിനിധി ഓഫീസ് ഉടന്‍ ആരംഭിച്ചേക്കും. »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine