കുവൈറ്റിലെ പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ ഗള്‍ഫ് മാര്‍ട്ടിന്‍റെ നാലാമത് ശാഖ ഇന്ന് ഹവല്ലിയില്‍ പ്രവര്‍ത്തനം ആരംഭിക്കും. രാവിലെ ഒന്‍പതരയ്ക്ക് ഉദ്ഘാടനം നടക്കുമെന്ന് ഗള്‍ഫ് മാര്‍ട്ട് കണ്‍ട്രി മാനേജര്‍ രമേശ് അറിയിച്ചു.
കുവൈറ്റിലെ പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ ഗള്‍ഫ് മാര്‍ട്ടിന്‍റെ നാലാമത് ശാഖ ഇന്ന് ഹവല്ലിയില്‍ പ്രവര്‍ത്തനം ആരംഭിക്കും. രാവിലെ ഒന്‍പതരയ്ക്ക് ഉദ്ഘാടനം നടക്കുമെന്ന് ഗള്‍ഫ് മാര്‍ട്ട് കണ്‍ട്രി മാനേജര്‍ രമേശ് അറിയിച്ചു.
-
കുവൈറ്റില്‍ നിന്നും എയര്‍ ഇന്ത്യ എക്സ്പ്രസ് മംഗലാപുരത്തേക്ക് നേരിട്ടുള്ള സര്‍വീസ് ആരംഭിച്ചു. വടക്കന്‍ കേരളത്തിലേയും മംഗലാപുരത്തേയും പ്രവാസികളുടെ വര്‍ഷങ്ങളായുള്ള ആവശ്യമായിരുന്നു കുവൈറ്റില്‍ നിന്ന് മംഗാലാപുരത്തേക്ക് നേരിട്ടുള്ള വിമാന സര്‍വീസ്. ഇന്ത്യന്‍ അംബാസഡര്‍ എം. ഗണപതി, എയര്‍ ഇന്ത്യ മാനേജര്‍ കിഷന്‍ ബാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
-
ഖത്തറിലെ പ്രമുഖ ബാങ്കായ ദോഹാ ബാങ്ക് ഈ വര്‍ഷം ആദ്യ പാദത്തില്‍ 579.27 മില്യണ്‍ ഖത്തര്‍ റിയാല്‍ ലാഭം നേടിയതായി ബാങ്ക് അധികൃതര്‍ ദോഹയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കഴിഞ്ഞ വര്‍ഷം ഇക്കാലയളവില്‍ 462 മില്യണ്‍ ഖത്തര്‍ റിയാലായിരുന്നു ലാഭം. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ബാങ്കിന്‍റെ അറ്റാദായത്തില്‍ 25 ശതമാനത്തോളം വര്‍ധനവുണ്ടായതായി ദോഹ ബാങ്ക് സി.ഇ.ഒ ആര്‍.സീതാരാമന്‍ പറഞ്ഞു.
പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമായി ദുബായ്, റുമാനിയ, കുവൈറ്റ് എന്നിവിടങ്ങളില്‍ പ്രാദേശിക ഓഫീസുകള്‍ ആരംഭിച്ചതായും ബാങ്ക് അധികൃതര്‍ വ്യക്തമാക്കി.
-
ജിദ്ദയിലെ ഷറഫിയ ഫാഷന്‍ വേള്‍ഡ് ഷോപ്പിംഗ് സെന്‍ററില്‍ സമ്മര്‍ ഫെസ്റ്റിവലിനോട് അനുബന്ധിച്ചുള്ള സൗജന്യ ഷോപ്പിഗ് പദ്ധതി ആരംഭിച്ചു. എല്ലാ വാരാന്ത്യങ്ങളിലും നടക്കുന്ന നറുക്കെടുപ്പില്‍ വിജയികളാകുന്ന മൂന്നു പേര്‍ക്ക് സൗജന്യ ഷോപ്പിംഗിന് അവസരം ലഭിക്കും.
-
മുടക്കുമുതല്‍ നഷ്ടപ്പെടാതെ ഓഹരി വിപണിയില്‍ നിക്ഷേപം നടത്തുന്നതിനുള്ള ബിര്‍ള സണ്‍ലൈഫിന്‍റെ പുതിയ പദ്ധതിയെക്കുറിച്ച് കുവൈറ്റില്‍ സെമിനാര്‍ സംഘടിപ്പിച്ചു. മോഷ്ക്ക് സെക്യൂരിറ്റീസ് ആന്‍ഡ് ഇന്‍വസ്റ്റമെന്‍റ് കമ്പനിയാണ് കുവൈറ്റില്‍ പദ്ധതിയുടെ വിതരണക്കാര്‍. ബിര്‍ള സണ്‍ലൈഫ് പ്രൊഡക്ട്ര് ഹെഡ് ഭാവ്ദീപ് ഭട്ട്, മേഷ്ക്ക് എം.ഡി ഭരത് നന്ദ, സീനിയര്‍ മാനേജര്‍ റെക്സി വില്യംസ് എന്നിവര്‍ പങ്കെടുത്തു.
-