ദര്‍ശന ടെക് സ്റ്റൈല്‍ സെന്‍റര്‍ സമ്മാന പദ്ധതി

July 29th, 2008

ജിദ്ദയിലെ ബലദില്‍ പുതുതായി പ്രവര്‍ത്തനമാരംഭിച്ച ദര്‍ശന ടെക് സ്റ്റൈല്‍ സെന്‍റര്‍ സമ്മര്‍ ഫെസ്റ്റിവലിനോട് അനുബന്ധിച്ച് സമ്മാന പദ്ധതി പ്രഖ്യാപിച്ചു. ദര്‍ശന സെന്‍ററില്‍ നിന്ന് ലഭിക്കുന്ന സമ്മാക്കൂപ്പണിലൂടെ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് അടുത്ത മാസം 17 ന് മെഗാ സമ്മാനം വിതരണം ചെയ്യും. ബലദിലെ ട്രൈന്‍ ബില്‍ഡിംഗിലുള്ള ദര്‍ശന സെന്‍റര്‍ സന്ദര്‍ശിക്കുന്ന ആര്‍ക്കും സമ്മാന കൂപ്പണ്‍ ലഭിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

-

അഭിപ്രായം എഴുതുക »

ദാര്‍ അല്‍സഹ പോളി ക്ലിനിക്കിന്‍റെ ഔദ്യോഗിക ഉദ്ഘാടനം

July 29th, 2008

കുവൈറ്റിലെ അബ്ബാസിയയില്‍ ദാര്‍ അല്‍സഹ പോളി ക്ലിനിക്കിന്‍റെ ഔദ്യോഗിക ഉദ്ഘാടനം ഇന്ത്യന്‍ അംബാസഡര്‍ എം.ഗണപതി നിര്‍വഹിച്ചു. ഡോ. നമ്പൂതിരി, ക്ലിനിക് ഡയറക്ടര്‍മാരായ കെ.ടി മാത്യൂസ്, ലീലാമ്മ മാത്യൂസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ടെലി മെഡിസിന്‍ അടക്കമുള്ള ആധുനിക സൗകര്യങ്ങള്‍ ക്ലിനിക്കില്‍ സജ്ജീകരിച്ചിട്ടുണ്ടെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു.

-

അഭിപ്രായം എഴുതുക »

ബഹ്റിന്‍ എക്സ് ചേ‍ഞ്ച് മെഗാ റാഫിള്‍

July 28th, 2008

ബഹ്റിന്‍ എക്സ് ചേ‍ഞ്ച് കമ്പനി കുവൈറ്റില്‍ നടത്തുന്ന മെഗാ റാഫിളിന്‍റെ ആദ്യ നറുക്കെടുപ്പ് ബി.ഇ.സി ഹെഡ് ഓഫീസില്‍ നടന്നു. ഒന്നാം സമ്മാനമായ 10 തോല സ്വര്‍ണം മുഹമ്മദ് അബ്ദുല്‍ ഖാലിദ് നേടി. ബഹ്റിന്‍ എക്സ് ചേഞ്ച് ഡയറക്ടര്‍ ടൈറ്റസ്, മാനേജര്‍ ജോസ് തുടങ്ങിയവരുടെ സാനിധ്യത്തിലായിരുന്നു നറുക്കെടുപ്പ്. ഈ വര്‍ഷം ബി.ഇ.സി മെഗാ റാഫിളിന്‍റെ രണ്ട് നറുക്കെടുപ്പുകള്‍ കൂടി നടക്കും.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അമാലിയ പെര്‍ഫ്യൂംസിന്‍റെ 27-ാമത് ഔട്ട്ലെറ്റ്

July 27th, 2008

ഗള്‍ഫിലെ പ്രമുഖ പെര്‍ഫ്യൂം ബ്രാന്‍ഡായ അമാലിയ പെര്‍ഫ്യൂംസിന്‍റെ 27-ാമത് ഔട്ട്ലെറ്റ് ദുബായ് ഔട്ലെറ്റ് മാളില്‍ പ്രവര്‍ത്തനം ആരംഭിച്ചു. അമാലിയ പെര്‍ഫ്യംസിന്‍റെ ഏറ്റവും മുതിര്‍ന്ന ജീവനക്കാരനും കൊമേഴ്സ്യല്‍ മാനേജരുമായ എബി.പി.രാജ് ഉദ്ഘാടനം നര്‍വ്വഹിച്ചു. മാനേജിംഗ് ഡയറക്ടര്‍ സെബാസ്റ്റ്യന്‍ ജോസഫ്, ജനറല്‍ മാനേജര്‍ അനില്‍ രാജ്, റീടെയ്ല്‍ മാനേജര്‍ ദിനേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

-

അഭിപ്രായം എഴുതുക »

ബാങ്ക് ഓഫ് ബറോഡയുടെ നൂറാം വാര്‍ഷിക ആഘോഷ പരിപാടികള്‍ ദുബായില്‍

July 24th, 2008

യു.എ.ഇയിലെ ഏക ഇന്ത്യന്‍ ബാങ്കായ ബാങ്ക് ഓഫ് ബറോഡ ദുബായില്‍ നൂറാം വാര്‍ഷിക ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. ദുബായ് ക്രൗണ്‍ പ്ലാസയില്‍ നടന്ന ആഘോഷ പരിപാടിയില്‍ ഇന്ത്യന്‍ അംബാസഡര്‍ തല്‍മീസ് അഹമ്മദ്, ബാങ്ക് സി.ഇ.ഒ അശോക് ഗുപ്ത, ബി.ആര്‍ ഷെട്ടി, ഗംഗാറാം മണി തുടങ്ങിയവര്‍ പങ്കെടുത്തു. വിവിധ കലാപരിപാടികളും ഇതിനോടനുബന്ധിച്ച് അരങ്ങേറി.

-

അഭിപ്രായം എഴുതുക »

74 of 83« First...1020...737475...80...Last »

« Previous Page« Previous « ഗള്‍ഫ് മാര്‍ട്ടിന്‍റെ നാലാമത് ശാഖ
Next »Next Page » അമാലിയ പെര്‍ഫ്യൂംസിന്‍റെ 27-ാമത് ഔട്ട്ലെറ്റ് »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine