മത്തങ്ങാ കൊണ്ട് ഞാന്‍ ഒരേയൊരു ഐറ്റം മാത്രമേ ഇത് വരെ പരീക്ഷിച്ചിട്ടുള്ളൂ.. മത്തങ്ങാ വന്‍പയര്‍ എരിശ്ശേരി..അതും അമ്മായിയമ്മ റെസിപ്പി ആണ്.. എന്റെ സ്വന്തം വീട്ടില്‍ മത്തങ്ങയുടെ ഏര്‍പ്പാട് ഇല്ല. അതിനു മധുരം ആണത്രേ.. ഏതായാലും ദുബായില്‍ ഞങ്ങള്‍ക്ക് ഇടയ്ക്ക് ഇടയ്ക്ക് ഉള്ള ഒരു കറിയാണ് എരിശ്ശേരി. മത്തങ്ങാ എടുത്താല്‍ ഉറപ്പിക്കാം അന്ന് എരിശ്ശേരി ആണ് എന്ന്.. കഴിഞ്ഞ ദിവസം ഓഫീസില്‍ നിന്നും ഫോണ്‍ വിളിച്ചപ്പോള്‍ മമ്മിയോട് ചോദിച്ചു ഇന്ന് എന്താ ലഞ്ചിനു പച്ചക്കറി എന്ന്.. മമ്മി പറയുന്നു ഏതോ പഴയ കറി ഇരിപ്പുണ്ട്, അത് വച്ച് അഡ്ജസ്റ്റ് ചെയ്യണം, അല്ലെങ്കില്‍ പിന്നെ ഇരിക്കുന്നത് മത്തങ്ങാ ആണ്. അതിനാണ് എങ്കില്‍ പയര്‍ വെള്ളത്തില്‍ ഇട്ടിട്ടില്ല താനും.. ആഹാ.. മത്തങ്ങയെ അങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ.. പയറിന്റെ കൂട്ടില്ലാതെ ഉണ്ടാക്കാന്‍ പറ്റില്ല എന്ന അഹങ്കാരം ഇന്ന് തീര്‍ക്കാം. ഉടനടി ഒരു റെസിപ്പി അങ്ങ് ഫോണില്‍ കൂടെ ഡിസ്കസ് ചെയ്തു. മത്തങ്ങാ മെഴുക്കുപുരട്ടി.. :-) മത്തങ്ങാ മെഴുക്കുപുരട്ടിയോ ?? ഞാന്‍ ഇത് വരെ കേട്ടിട്ടേ ഇല്ലാ.. മമ്മി കൈ മലത്തുന്നു..:-) ഒന്ന് വച്ച് നോക്ക് മമ്മി.. ഇതിഷ്ടാകും..ഉറപ്പ്… എന്റെ ഉറപ്പിന്മേല് മമ്മി അതുണ്ടാക്കി. വൈകുന്നേരം എത്തിയപ്പോള്‍ അതാ കോമ്പ്ലിമെന്റ്സ്.. മെഴുക്കുപുരട്ടി സൂപ്പര്‍..:)
ചേരുവകള്‍
മത്തങ്ങാ – അര ഇഞ്ചു നീളത്തില്‍ ചെറിയ കഷ്ണങ്ങള്‍ ആക്കിയത് – 2 കപ്പ്
ചുവന്നുള്ളി – 12 എണ്ണം
വെളുത്തുള്ളി – 6-7 അല്ലി
വറ്റല്‍ മുളക് – 8 എണ്ണം
കറിവേപ്പില – 2 തണ്ട്
വെളിച്ചെണ്ണ – 2-3 ടേബിള്‍സ്പൂണ്‍
ഉപ്പ് – പാകത്തിന്
തയ്യാറാക്കുന്ന വിധം
ചുവന്നുള്ളി, വെളുത്തുള്ളി, വറ്റല്‍ മുളക്, ഒരു തണ്ട് കറിവേപ്പില എന്നിവ ചതച്ചു എടുക്കുക. അരയരുത്. ഒരു നോണ്‍ സ്റ്റിക്ക് പാനില്‍ എണ്ണ ചൂടാക്കി ചതച്ച കൂട്ട് അതിലേക്കു ചേര്‍ത്ത് ഇളക്കുക. നന്നായി വഴന്നു കഴിയുമ്പോള്‍ മത്തങ്ങാ അരിഞ്ഞതും ഉപ്പും ബാക്കിയുള്ള കറിവേപ്പിലയും, ഒരു ടേബിള്‍സ്പൂണ്‍ വെള്ളവും കൂടി ചേര്‍ത്ത് നന്നായി ഇളക്കി, അടച്ചു വച്ച് ചെറുതീയില്‍ വേവിക്കുക. മത്തങ്ങാ വെന്തു കഴിഞ്ഞാല്‍ പാത്രം തുറന്നു വച്ച് ഇടയ്ക്ക് ഇളക്കി കൊടുത്തു 5 മിനുട്ട് കൂടി വരട്ടി എടുക്കുക. മെഴുക്കുപുരട്ടി റെഡി. കഞ്ഞിക്കും ചോറിനും ചപ്പാത്തിക്കും നല്ലതാണ്.
- ലിജി അരുണ്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: side dishes, vegetarian, കേരളാ സ്പെഷ്യല്‍, പച്ചക്കറി, ലിജി
ഇ പത്രത്തിലെ മത്തങ്ങാ മെഴുക്കുപുരട്ടി ഈ പാത്രത്തിലാക്കി കഴിച്ചു. അടിപൊളി. അതു കൊണ്ട് facebook, twitter എന്നിവയിലൂടെ പ്രചരിപ്പിച്ചിട്ടുണ്ട്.