അബുദാബി : അല്‍ ഐന്‍ സെന്‍റ് ജോര്‍ജ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സിംഹാസന കത്തീഡ്രല്‍ പള്ളിയില്‍ ഹാര്‍വെസ്റ്റ് ഫെസ്റ്റിവലിന് ഒരുക്കം തുടങ്ങി. ഡിസംബര്‍ 2 വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്കാണ് കൊയ്ത്തുത്സവം ആരംഭിക്കുക.
കേരളീയ ഗ്രാമീണോത്സവ മാതൃകയില്‍ സംഘടിപ്പിക്കുന്ന ഉത്സവ ത്തിന് ഇടവക വികാരി ഫാ. മത്തായി ക്കുഞ്ഞ് ചാത്തനാട്ടുകുടി, ജനറല്‍ കണ്‍വീനര്‍ ജെയിംസ് പി. മാത്യു എന്നിവര്‍ നേതൃത്വം നല്‍കും.
നാടന്‍ വിഭവങ്ങള്‍ ഉള്‍ക്കൊള്ളുന്ന സ്റ്റാളുകളും വൈവിധ്യമാര്‍ന്ന കലാപരിപാടി കളും ചെണ്ടമേളവും സംഘടിപ്പിക്കും. അന്നേ ദിവസം നടത്തുന്ന നറുക്കെടുപ്പില്‍ സമ്മാനമായി നല്‍കുന്നത് മിത്‌സുബിഷി ലാന്‍സര്‍ കാര്‍ ആയിരിക്കുമെന്ന് പള്ളി സെക്രട്ടറി ജോസഫ് വര്‍ഗീസ്, ട്രസ്റ്റി ജേക്കബ് വി. തോമസ് എന്നിവര്‍ അറിയിച്ചു. കൊയ്ത്തുത്സവ ത്തിന് മുന്നോടിയായി വിവിധ കമ്മിറ്റി കള്‍ക്ക് രൂപം നല്‍കി പ്രവര്‍ത്തന ങ്ങള്‍ ആരംഭിച്ചു.