കേരളത്തിലെ രാഷ്ട്രീയ സാമൂഹ്യ മേഖലകളെ പ്രക്ഷുബ്ധമാക്കി ക്കൊണ്ടിരിക്കുന്ന ഭൂമി പ്രശ്നങ്ങളെ ക്കുറിച്ച് യു. എ. ഇ. യിലെ സാംസ്കാരിക കൂട്ടായ്മയായ ‘പ്രസക്തി യു. എ. ഇ’ സംഘടിപ്പിക്കുന്ന ചര്‍ച്ച മാര്‍ച്ച് അഞ്ചിന് (വെള്ളിയാഴ്ച) വൈകീട്ട് നാല് മണിക്ക് ഷാര്‍ജ ഇന്ത്യന്‍ അസ്സോസ്സിയേഷന്‍ ഹാളില്‍ നടക്കും.
രാജീവ് ചേലനാട്ട്, ജൈസണ് ജോസഫ്, ഡോ. അബ്ദുല്‍ ഖാദര്‍, e പത്രം കോളമിസ്റ്റ് ഫൈസല്‍ ബാവ എന്നിവര്‍ സംസാരിക്കും.
-
പുതിയ നൂറ്റാണ്ടില്‍ വെള്ളംത്തിന്നുവേണ്ടിയയിരിക്കും നടക്കാന്‍പോകുന്ന യുദ്ധങ്ങള്‍ എന്ന് ശാസ്ത്രലോകം അഭിപ്രയപ്പെടുന്നതുപോലെ, കേരളത്തില്‍ ഇനി നടക്കാന്‍ പോകുന്ന സാമൂഹികപ്രശ്നങ്ങള്‍ സിംഹഭാഗവും ഭുമിക്കുവേണ്ടിയായിരിക്കും എന്ന തിരിച്ചറിവിന്റെ വെളിച്ചത്തില്‍ ഈ ചര്ച്ചയുക്ക് വളരെ പ്രസക്തിയുണ്ട്.മുന്നാറിലും കക്ഷിരഷ്ട്രീയതിനും അതീതമായി ഗൌരവമായി ഈ വിഷയത്തെ കാണണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.