ഖത്തറിലെ അല്‍ മിസ്നാദ് എജ്യുക്കേഷന്‍ സെന്‍ററിന്‍റേയും ഭാരതീയ വിദ്യാഭവന്‍റേയും സംയുക്ത സംരഭവമായ ഭവന്‍സ് പബ്ലിക് സ്കൂള്‍ ഈ മാസം 14 ന് ഉദ്ഘാടനം ചെയ്യും.
കേന്ദ്ര മാനവ വിഭവ വകുപ്പ് സഹമന്ത്രി ഭഗുപതി പുരന്തരേശ്വരിയാണ് ഉദ്ഘാടനം നിര്‍വഹിക്കുക. കേരള വിദ്യാഭ്യാസ മന്ത്രി എം. എ. ബേബി, ഇന്ത്യന്‍ അംബാസഡര്‍ ദീപാ ഗോപാലന്‍ വാദ്ധ്വാ, കെ. പി. സി. സി. പ്രസിഡന്‍റ് രമേശ് ചെന്നിത്തല, ഭാരതീയ വിദ്യാഭവന്‍ ട്രഷറര്‍ ഈശ്വര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കും.
എല്‍. കെ. ജി. മുതല്‍ നാലാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കാണ് തുടക്കത്തില്‍ പ്രവേശനം നല്‍കുകയെന്ന് സ്കൂള്‍ ചെയര്‍മാന്‍ സി. കെ. മേനോന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പ്രിന്‍സിപ്പല്‍ ഗിരിജ ബൈജു, സലിം പൊന്നമ്പത്ത്, പി. എന്‍. ബാബുരാജ് തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഖത്തര്‍, വിദ്യാഭ്യാസം