സ്വന്തം വാഹനവുമായി കപ്പലില്‍ സഞ്ചരിക്കാന്‍ അവസരം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് ഒമാന്‍ ഗവണ്‍മെന്‍റിന്‍റെ കീഴിലുള്ള നാഷണല്‍ ഫെറീസ് കമ്പനി. ഒമാനിലെ കസബില്‍ നിന്ന് മസ്ക്കറ്റിലേക്കും തിരിച്ചുമാണ് ഈ കപ്പല്‍ സര്‍വീസ്.
ഒമാന്‍ ഗവണ്‍ മെന്‍റിന് കീഴിലുള്ള നാഷണല്‍ ഫെറീസ് കമ്പനിയുടെ രണ്ട് കപ്പലുകളാണ് യാത്ര നടത്തുന്നത്. ഷിനാസ്, ഹോര്‍മൂസ് എന്നീ കപ്പലുകളാണിവ. ബുധന്‍, വെള്ളി ദിവസങ്ങളില്‍ കസബില്‍ നിന്ന് മസ്ക്കറ്റിലേക്കും തിരിച്ചുമാണ് സര്‍വീസ്. യാത്രക്കാര്‍ക്കുള്ള എല്ലാ സൗകര്യങ്ങളും കപ്പലിനുള്ളില്‍ ഒരുക്കിയിട്ടുണ്ട്. ടൂറിസ്റ്റ്, ബിസിനസ്, വി. ഐ. പി. ലോഞ്ചുകളായിട്ടാണ് സീറ്റുകള്‍ തരം തിരിച്ചിരിക്കുന്നത്.
208 പേര്‍ക്ക് ഒരേ സമയം യാത്ര ചെയ്യാം. അഞ്ച് മണിക്കൂര്‍ നീളുന്ന യാത്രക്കിടയില്‍ സേവനവുമായി 10 ക്യാമ്പിന്‍ ക്രൂ അടക്കം 21 ജീവനക്കാരാണ് ഷിനാസ് കപ്പലില്‍ ഉള്ളത്. ലോകത്തിലെ ഏറ്റവും വേഗതയേറിയ ഡീസല്‍ എഞ്ചിന് കപ്പലാണ് ഇതെന്ന് ഷിനാസ് കപ്പലിന്‍റെ ക്യാപ്റ്റര്‍ ഫോക്കയോറസ് ഷിറിംഗ പറഞ്ഞു.
വാഹനവുമായി കപ്പലില്‍ യാത്ര ചെയ്യാനുള്ള സൗകര്യം അധികം വൈകാതെ തന്നെ ഒരുക്കുമെന്ന് കോ ഓര്‍ഡിനേറ്റര്‍ മുജീബ് റഹ്മാന്‍ പറഞ്ഞു. ജി. സി. സി. യില്‍ തന്നെ ഇത്തരമൊരു സൗകര്യം ഇതാദ്യമായാണെന്നും അദ്ദേഹം വ്യക്തമാക്കി.
40 കാറുകളേയും അഞ്ച് ട്രക്കുകളേയും വഹിക്കാനുള്ള സൗകര്യം ഈ കപ്പലിനുണ്ട്.
വിശാലമായ ഹെലിപ്പാഡും കപ്പലിന്‍റെ മുകള്‍ത്തട്ടില്‍ സജ്ജീകരിച്ചിട്ടുണ്ട്. അടിന്തര ഘട്ടങ്ങളില്‍ ഉപയോഗപ്പെ ടുത്താനാണിത്.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഒമാന്‍, വിനോദസഞ്ചാരം