ദുബായ്: ഹയാത്ത് റീജന്‍സി യിലെ പ്രൌഡ ഗംഭീരമായ സദസ്സിനെ സാക്ഷിയാക്കി ”പ്രവാസ മയൂരം” പുരസ്കാരങ്ങള്‍ സമ്മാനിച്ചു. എം. ജെ. എസ്. മീഡിയ (M. J. S. Media) യുടെ ഏഴാം വാര്‍ഷികാ ഘോഷങ്ങളുടെ ഭാഗമായി ഏഴു വിശിഷ്ട വ്യക്തി ത്വങ്ങളെ ആദരിക്കുന്ന “പ്രവാസ മയൂരം” പുരസ്കാരങ്ങളും കലാ – സാംസ്കാരിക – മാധ്യമ രംഗത്തും മറ്റു വിവിധ മേഖല കളിലും തങ്ങളുടെ വ്യക്തി മുദ്ര പതിപ്പിച്ച മറ്റു പന്ത്രണ്ട് പ്രമുഖര്‍ക്കും വിശിഷ്ട ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു.
സിനിമാ നടന്‍ ഇന്നസെന്‍റ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. യു. എ. ഇ. യിലെ ചലച്ചിത്ര കാരന്‍ അലി ഖമീസ് മുഖ്യാതിഥി ആയിരുന്നു. വാര്‍ഷികാ ഘോഷങ്ങളുടെ ബുക്ക് ലെറ്റ് പ്രകാശനം മുഖ്യാതിഥി അലി ഖമീസ് നിര്‍വ്വഹിച്ചു.
ഡോ. ബി. ആര്‍. ഷെട്ടി, സൈമണ്‍ വര്‍ഗ്ഗീസ് പറക്കാടത്ത്, ഹനീഫ് ബൈത്താന്‍, ഇ. പി. മൂസ്സ ഹാജി, ജോബി ജോര്‍ജ്ജ്, കെ. ടി. റബീഉള്ള, ബഷീര്‍ പടിയത്ത് എന്നിവര്‍ക്ക് ഇന്നസെന്‍റ്, അലി ഖമീസ് എന്നിവര്‍ “പ്രവാസ മയൂരം” പുരസ്കാരം സമ്മാനിച്ചു.
കൂടുതല്‍ ചിത്രങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.
യു.എ.ഇ. യിലെ മാധ്യമ സാംസ്കാരിക രംഗത്തെ നിറ സാന്നിദ്ധ്യമായ കെ. കെ. മൊയ്തീന്‍ കോയ (മികച്ച സംഘാടകന്‍), ഏഷ്യാനെറ്റ് വാര്‍ത്താ അവതാരകന്‍ ലിയോ രാധാകൃഷ്ണന്‍ (കേള്‍വിക്കപ്പുറം എന്ന സാമൂഹ്യ പരിപാടിയുടെ അവതരണത്തിന്), അനില്‍ കരൂര്‍ (ചിത്രകലാ പ്രതിഭ), അനില്‍ വടക്കേക്കര (വിഷ്വല്‍ മേക്കര്‍), e പത്രം അബുദാബി കറസ്പോണ്ടന്റ് പി. എം. അബ്ദുല്‍ റഹിമാന്‍ (പബ്ലിക് റിലേഷന്‍ – നിരവധി കലാകാരന്മാരെ പരിചയപ്പെടുത്തിയ നാടക, ടെലി സിനിമ, ടെലി ആല്‍ബം രംഗത്തെ നടനും, എഴുത്തുകാരനും, സംവിധായകനും), സതീഷ് മേനോന്‍ (നാടക കലാകാരന്‍), റാഫി പാവറട്ടി (ടി. വി. – സ്റ്റേജ് അവതാരകന്‍), നിഷാദ് അരിയന്നൂര്‍ (ടെലി സിനിമ അഭിനേതാവ്), ഇ. എം. അഷ്‌റഫ് (കൈരളി ടി.വി.), മാലതി സുനീഷ് (നൃത്താദ്ധ്യാപിക), അനുപമ വിജയ് (ഗായിക), മിഥില ദാസ് (ടി. വി. അവതാരക) എന്നിവര്‍ക്ക് വിവിധ തുറകളിലെ പ്രഗല്‍ഭരായ സുധീര്‍ കുമാര്‍ ഷെട്ടി, അമൃതം റജി, സക്കീര്‍ ഹുസൈന്‍ (ഗള്‍ഫ് ഗേറ്റ്), മാധവന്‍, സലാം പാപ്പിനിശ്ശേരി, ഗായിക സ്മിതാ നിഷാന്ത്, പ്രശാന്ത് (ടെലിവിഷന്‍ അവതാരകന്‍), സൈനുദ്ദീന്‍ അള്‍ട്ടിമ, രാജന്‍ (ലുലു) എന്നിവര്‍ വിശിഷ്ട ഉപഹാരങ്ങള്‍ സമ്മാനിച്ചു.
[singlepic id=14 w=400 float=center]
മുഖ്യാതിഥി കള്‍ക്കുള്ള ഉപഹാരങ്ങള്‍ എം. ജെ. എസ്. മീഡിയ യുടെ മാനേജിംഗ് ഡയറക്ടര്‍ ഷലീല്‍ കല്ലൂര്‍, ഇവന്‍റ് ഡയറക്ടര്‍ മുഷ്താഖ് കരിയാടന്‍ എന്നിവര്‍ സമ്മാനിച്ചു.
കുമാരി അനുപമ യുടെ ഗാനങ്ങള്‍, മാലതി സുനീഷ് സംവിധാനം ചെയ്ത നൃത്തങ്ങള്‍, റാഫി പാവറട്ടി യുടെ മിമിക്രി എന്നിവ ചടങ്ങിനു മാറ്റു കൂട്ടി. ചെറിയാന്‍ ടി. കീക്കാട് നന്ദി പ്രകാശിപ്പിച്ചു.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ബഹുമതി