ബഹ്‌റൈന്‍ : കേരള സാഹിത്യ അക്കാദമി യുടെ നേതൃത്വ ത്തില്‍ സെപ്തംബര്‍ 11, 12, 13 തീയ്യതി കളില്‍ ബഹ്‌റൈന്‍ കേരളീയ സമാജ ത്തില്‍ വെച്ച് പ്രവാസി എഴുത്തു കാര്‍ക്കായി നോവല്‍ – ചെറുകഥ ശില്പശാല സംഘടിപ്പി ക്കുന്നു. ഗള്‍ഫ് മേഖല യിലെ മുഴുവന്‍ പ്രവാസി എഴുത്തു കാരേയും പങ്കെടുപ്പിച്ചു കൊണ്ടുള്ള സാഹിത്യ അക്കാദമി യുടെ ഇന്ത്യയ്ക്ക് പുറത്തുള്ള പ്രഥമ സംരംഭ മാണിത്. പ്രസ്തുത ശില്പശാല യില്‍ എം. മുകുന്ദന്‍ ക്യാമ്പ് ഡയരക്ടര്‍ ആയിരിക്കും. കൂടാതെ കെ. എസ്. രവികുമാര്‍, പ്രഭാവര്‍മ്മ, കെ. ആര്‍. മീര, പ്രഭാവര്‍മ്മ തുടങ്ങി മലയാള ത്തിലെ പ്രമുഖ സാഹിത്യ കാരന്‍മാര്‍ നേതൃത്വം നല്‍കുകയും ചെയ്യും. പ്രസ്തുത ശില്പശാല യിലേക്ക് പങ്കെടുക്കുന്ന തിനായി എഴുത്തുകാര്‍ അവരുടെ ഏതെങ്കിലും ഒരു കൃതി ആഗസ്ത് 15 ന് മുമ്പായി komath.iringal at gmail dot com എന്ന വിലാസ ത്തില്‍ ഇ- മെയില്‍ അയക്കുക.
കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ ബന്ധപ്പെടുക: രാജു ഇരിങ്ങല്‍ – 00 973 338 92 037.
സന്ദര്‍ശിക്കുക http://www.bahrainkeraleeyasamajam.com/ ബഹ്‌റൈന്‍ കേരളീയ സമാജം വെബ്സൈറ്റ്.
-