അബുദാബി : മഹാത്മാ ഗാന്ധി യുടെ അനുഗ്ര ഹാശിസ്സുകളോടെ കെ. എം. മുന്‍ഷി 1938ല്‍ സ്ഥാപിച്ച ഭാരതീയ വിദ്യാ ഭവന്‍ അബുദാബി മുസ്സഫയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി പത്ത് ഇന്‍റര്‍നാഷണല്‍ സ്കൂളുകള്‍ പ്രവര്‍ത്തി പ്പിക്കുന്ന വിദ്യാ ഭവന്‍, അബുദാബി പ്രൈവറ്റ് ഇന്‍റര്‍നാഷണല്‍ സ്‌കൂളുമായി ചേര്‍ന്നാണ് പുതിയ സംരംഭം ആരംഭി ച്ചിരിക്കുന്നത്. കെ. ജി. ഒന്നു മുതല്‍ നാലാം ക്ലാസ്സു വരെയുള്ള ക്ലാസ്സുകളിലേക്ക് ആഗസ്റ്റ് 15നു അഡ്മിഷന്‍ ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു. സപ്തംബര്‍ 19 നാണ് സ്‌കൂള്‍ തുറന്ന് പ്രവര്‍ത്തിക്കുക. അടുത്ത വര്‍ഷം മുതല്‍ അഞ്ചാം ക്ലാസ് മുതല്‍ എട്ടാം ക്ലാസ് വരെ കൂടി ആരംഭിക്കും.
ഭാരതീയ വിദ്യാ ഭവന്റെ പാരമ്പര്യം ഉയര്‍ത്തി പ്പിടിക്കുന്ന പഠന രീതിയാണ് പിന്തുടരുക എന്ന് അധികൃതര്‍ വാര്‍ത്താ സമ്മേളന ത്തില്‍ പറഞ്ഞു. മറ്റു വിദ്യാലയങ്ങളില്‍ നിന്നും വ്യത്യസ്തമായ പദ്ധതികള്‍ ആവിഷ്കരി ച്ചിരിക്കുന്ന ഇവിടെ, പ്രൈവറ്റ് ട്യൂഷന്‍ അനുവദി ക്കുകയില്ല.
കുട്ടികളുടെ ക്രിയാത്മകമായ കഴിവുകള്‍ പരിപോഷി പ്പിക്കാന്‍ ഉതകും വിധം മാനസിക – ശാരീരിക ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കുന്ന പഠന രീതിയാണ് ഭാരതീയ വിദ്യാ ഭവന്റെ പ്രത്യേകത. ഒരു ക്ലാസില്‍ പരമാവധി 25 വിദ്യാര്‍ത്ഥി കള്‍ക്കാണ് പ്രവേശനം നല്‍കുക. കുട്ടികള്‍ക്ക് യാത്ര ചെയ്യാന്‍ വലിയ ബസ്സുകള്‍ക്കു പകരം ചെറിയ വാഹനങ്ങള്‍ ഉപയോഗിക്കും. ഇതു മൂലം സഞ്ചാര സമയം പരമാവധി കുറയും.
രക്ഷിതാക്കള്‍ക്ക് ഏതു സമയത്തും അദ്ധ്യാപകരു മായും, വിദ്യാലയ വുമായും ആശയ വിനിമയം നടത്താനുള്ള സൌകര്യവും, പഠന ത്തില്‍ പോരായ്മ യുള്ള കുട്ടികള്‍ക്ക് ശനിയാഴ്ച കളില്‍ പ്രത്യേക പഠന ക്ലാസ്സുകള്‍ നല്‍കാനുള്ള സംവിധാനവും ഉണ്ട്. വാര്‍ത്താ സമ്മേളനത്തില്‍ സ്‌കൂള്‍ ചെയര്‍മാന്‍ രാമചന്ദ്ര മേനോന്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ രാജലക്ഷ്മി പിള്ള, സ്‌കൂള്‍ ഡയറക്ടര്‍ കെ. കെ. അഷ്‌റഫ്, വിദ്യാ ഭവന്‍ കുവൈത്ത് സ്‌കൂളിലെ ഇംഗ്ലീഷ് വിഭാഗം പ്രധാന അദ്ധ്യാപിക രാജശ്രീ മേനോന്‍ എന്നിവര്‍ പുതിയ പദ്ധതികള്‍ വിവരിച്ചു.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അബുദാബി, കുട്ടികള്‍, വിദ്യാഭ്യാസം