ദുബായ് : ദുബായ് ഹോളി ഖുര്‍ആന്‍ പുരസ്കാരത്തിന്റെ ഭാഗമായി ഇന്ന് (വെള്ളി) രാത്രി പത്ത് മണിക്ക് “പ്രവാചക നിന്ദ : എന്തിനു വേണ്ടി ?” എന്ന വിഷയത്തില്‍ ഖിസൈസിലുള്ള ജം ഇയ്യത്തുല്‍ ഇസ്ലാഹ് ഓഡിറ്റോറിയത്തില്‍ എം. എം. അക്ബര്‍ പ്രസംഗിക്കും. ചടങ്ങില്‍ ദുബായ് സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥരും ദുബായ് ഹോളി ഖുര്‍ആന്‍ പുരസ്കാര സമിതി പ്രതിനിധികളും മറ്റ് അറബ് പ്രമുഖരും സംബന്ധിക്കും. യു.എ.ഇ. ഇന്ത്യന്‍ ഇസ്ലാഹി സെന്ററാണ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്.
ദുബായിലെ എല്ലാ ഇസ്ലാഹി സെന്ററുകളില്‍ നിന്നും രാത്രി 8 മണിക്ക് വാഹനങ്ങള്‍ പുറപ്പെടും. ഖിസൈസ് ഭാഗത്തേക്ക് പോകുന്ന എല്ലാ ആര്‍. ടി. എ. ബസുകളും പ്രഭാഷണ സ്ഥലത്ത് കൂടെയാണ് കടന്നു പോകുന്നത് എന്നും സംഘാടകര്‍ അറിയിച്ചു.
നിച്ച് ഓഫ് ട്രൂത്ത് ഡയറക്ടറും, സ്നേഹ സംവാദം പത്രാധിപരുമായ എം. എം. അക്ബര്‍ ഒട്ടേറെ ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ്. ഇംഗ്ലീഷിലും മലയാളത്തിലുമായി നാല്‍പ്പതിലധികം പുസ്തകങ്ങള്‍ അദ്ദേഹത്തിന്റെ തായിട്ടുണ്ട്. എല്ലാ വിഭാഗം ജനങ്ങളും ഒരു പോലെ ഇഷ്ടപ്പെടുന്ന എം. എം. അക്ബറിന്റെ പ്രഭാഷണം ദുര്ഗ്രാഹ്യത ഇല്ലാത്തതും തികച്ചും ലളിതവുമാണ്. ആയിരങ്ങളെയാണ് അദ്ദേഹത്തിന്റെ പ്രഭാഷണം കേള്‍ക്കാന്‍ സംഘാടകര്‍ പ്രതീക്ഷിക്കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ് : 04 3394464
-
(അയച്ചു തന്നത് : അസ്ലം പട്ട്ല)
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: മതം