ഷാര്‍ജ : പ്രഗല്‍ഭ കഥാകൃത്തുക്കള്‍ വൈശാഖന്‍, സന്തോഷ് എച്ചിക്കാനം എന്നിവര്‍ നേതൃത്വം നല്‍കുന്ന ഒരു ചെറുകഥാ ശില്‍പ്പശാല മാസ് ഷാര്‍ജയുടെ ആഭിമുഖ്യത്തില്‍ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ നവംബര്‍ 4, 5 തിയതികളില്‍ നടക്കും.
ഉപജീവനാര്‍ത്ഥം ഉപേക്ഷിച്ചു പോന്ന സ്വന്തം നാടിനെയും, സംസ്കാരത്തേയും നാം തിരിച്ചു പിടിക്കാന്‍ ശ്രമിക്കുന്നത് മുഖ്യമായും വായനയിലൂടെയാണ്. വിസ്മയം പോലെ വീണു കിട്ടുന്ന ഒഴിവു വേളകളെ നമ്മള്‍ അര്‍ത്ഥം കൊടുത്തു പൊലിപ്പിച്ചെടുക്കുന്നു. ദൃശ്യ ശ്രാവ്യ മാധ്യമങ്ങളുടെ ധാരാളിത്തം വായന നിഷ്പ്രഭമാക്കാന്‍ ശ്രമിക്കുന്നുണ്ട്. ഈ ദുരവസ്ഥയില്‍ വായന തിരിച്ചു പിടിക്കുക എന്ന സന്ദേശം ഉയര്‍ത്തി പ്പിടിക്കാന്‍ മാസ് ഷാര്‍ജ ശ്രമം ആരംഭി ച്ചിരിക്കുന്നു. ഇതിന്റെ ഭാഗമായാണ് ചെറുകഥാ ശില്‍പ്പ ശാല സംഘടിപ്പിക്കുന്നത് എന്ന് മാസ് ഷാര്‍ജ സാഹിത്യ വിഭാഗം കണ്‍വീനര്‍ അറിയിച്ചു.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള സാംസ്കാരിക വ്യക്തിത്വം, സാഹിത്യം