അബുദാബി : പത്മശ്രീ പുരസ്‌കാര ജേതാവ് ഡോ. ഗംഗാ രമണി യ്ക്ക് അലൈന്‍ ഇന്ത്യന്‍ പ്രവാസി കളുടെ സംഘടന യായ യുണൈറ്റഡ് ഫ്രണ്ടിന്‍റെ നേതൃത്വ ത്തില്‍ സ്വീകരണം നല്‍കി.
അലൈന്‍ ഇന്‍റ്ര്‍ കോണ്ടിനെന്‍റ്ല്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ സ്ഥാനപതി എം. കെ. ലോകേഷ് മുഖ്യാതിഥി ആയിരുന്നു. ഡോ. സുധാകരന്‍ അദ്ധ്യക്ഷത വഹിച്ചു. അലൈന്‍ ഇന്ത്യന്‍ സോഷ്യല്‍ സെന്‍റര്‍ പ്രസിഡന്‍റ് ജിമ്മി, ജനറല്‍ സെക്രട്ടറി ഐ. ആര്‍. മൊയ്തീന്‍, എം. എ. വാഹിദ് എം. എല്‍. എ., കേണല്‍ മുഹമ്മദ് അല്‍ ബാദി, ഡോ. ജമാല്‍ അല്‍ സഈദി, യൂസഫ് അല്‍ ആവാദി, ഡോ. ആസാദ് മൂപ്പന്‍, പി. കെ. ബഷീര്‍, രാമചന്ദ്രന്‍ പേരാമ്പ്ര, എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
ഇന്ത്യാ – യു. എ. ഇ. ഉഭയ കക്ഷി ബന്ധങ്ങള്‍ക്ക് ഊഷ്മളത പകര്‍ന്നതില്‍ ചെറുതല്ലാത്ത പങ്കു വഹിച്ചതിനു കൂടിയാണ് പത്മശ്രീ പുരസ്കാരം എന്നും അംബാസഡര്‍ സൂചിപ്പിച്ചു. മൂന്നു പതിറ്റാണ്ടായി അലൈനിലെ ഇന്ത്യന്‍ സമൂഹത്തിനു ഡോ. ഗംഗാ രമണി നല്‍കി വരുന്ന സേവനങ്ങള്‍ക്ക് അദ്ധ്യക്ഷന്‍ ഡോ. സുധാകരന്‍ നന്ദി പ്രകാശിപ്പിച്ചു. വിവിധ സംഘടന കളെയും സ്ഥാപനങ്ങ ളെയും സ്‌കൂളുക ളെയും പ്രതിനിധീകരിച്ച് ഡോ. ഗംഗാരമണി യ്ക്ക് പൂച്ചെണ്ടുകളും ഉപഹാരങ്ങളും നല്‍കി ആദരിച്ചു. അല്‍ ഫറാ ഗ്രൂപ്പിന്‍റെ പ്രസിഡണ്ടും എക്‌സിക്യുട്ടീവ് ചെയര്‍മാനുമായ ഡോ.ഗംഗാരമണി സ്വീകരണത്തിന് നന്ദി പറഞ്ഞു. ചടങ്ങില്‍ ശശി സ്റ്റീഫന്‍ സ്വാഗത വും, ഉണ്ണീന്‍ പൊന്നേത്ത് നന്ദിയും പറഞ്ഞു.
- pma