ഷാര്‍ജ : പ്രേരണ യു. എ. ഇ. ഷാര്‍ജ എമിറേറ്റ്സ് സമിതിയുടെ നേതൃത്വത്തില്‍ ഡിസംബര്‍ 17വെള്ളിയാഴ്ച വൈകീട്ട് 5മണിക്ക് ഷാര്‍ജ ഏഷ്യന്‍ മ്യൂസിക് ഇന്‍സ്റ്റിറ്റ്യൂട്ട് ഹാളില്‍ വച്ച് സൈലന്റ് വാലി സമര വിജയത്തിന്റെ ഇരുപത്തി ആറാം വാര്‍ഷികം ആചരിക്കുന്നു. പരിസ്ഥിതി പ്രശ്നങ്ങള്‍ ഒരു ആഗോള പ്രതിഭാസ മാവുകയും ആഗോള താപനം പ്രപഞ്ചത്തിന്റെ നിലനില്‍പ്പിനെ തന്നെ ചോദ്യം ചെയ്യുകയും ചെയ്യുന്ന സാഹചര്യ ത്തിലൂടെയാണ് നാം കടന്നു പോകുന്നത്. സ്വന്തം ലാഭ താല്പര്യങ്ങള്‍ക്ക് വേണ്ടി പ്രപഞ്ചത്തെ ഏതറ്റം വരെയും ചൂഷണം ചെയ്യുന്ന മുതലാളിത്ത വികസന നയങ്ങള്‍ക്കെതിരെ പരിസ്ഥിതിയും മനുഷ്യനും തമ്മിലുള്ള വൈരുദ്ധ്യത്തെ ലഘൂകരിക്കുന്ന ഒരു ബദല്‍ വികസന നയം തന്നെ വികസിപ്പിച്ച് കൊണ്ടു വരേണ്ടതുണ്ട് എന്ന് പ്രേരണ കാണുന്നു.
അതിന്റെ ഭാഗമായി പരിസ്ഥിതിയും വികസനവും എന്ന വിഷയത്തില്‍ സെമിനാറും ശ്രീ. സി. ശരത്ചന്ദ്രന്റെ സൈലന്റ് വാലി സമരത്തെ കുറിച്ചുള്ള “Only One Axe Away” എന്ന ഡോക്യുമെന്ററിയുടെ പ്രദര്‍ശനവും സംഘടിപ്പിക്കുന്നു.
പരിസ്ഥിതിയും വികസനവും എന്ന വിഷയത്തില്‍ ശ്രീ വേണു മൊഴൂരിനും (KSSP) ഡോ. അബ്ദുള്‍ ഖാദറും (പ്രേരണ യു. എ. ഇ. പ്രസിഡന്റ്) എന്നിവര്‍ ഓരോ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും തുടര്‍ന്ന് കബീര്‍ കറ്റ്ലാറ്റ് പ്രബന്ധങ്ങളോട് പ്രതികരിച്ച് സംസാരിക്കും. സൈലന്റ് വാലി സമരത്തിന്റെ തുടക്ക കാലത്ത് കേരളത്തില്‍ അങ്ങോളമിങ്ങോളം, താന്‍ വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനത്തിലൂടെ സമര പ്രചരണത്തില്‍ ഏര്‍പ്പെട്ട ശ്രീ. ഷംസുദ്ദീന്‍ മൂസ തന്റെ സമരാനുഭവങ്ങള്‍ പങ്കു വെയ്ക്കുന്നതായിരിക്കും. തുടര്‍ന്ന് പ്രബന്ധങ്ങളെ കേന്ദ്രീകരിച്ച് പൊതു ചര്‍ച്ചയും ഉണ്ടായിരിക്കും.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: പരിസ്ഥിതി