അബുദാബി : ആഗോള പരിസ്ഥിതി ദിനാചരണ ത്തോട് അനുബന്ധിച്ച് അബുദാബി ഫ്രന്റ്സ് ഓഫ് കേരളാ ശാസ്ത്ര സാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്ന സെമിനാര്‍ ‘മാറുന്ന പരിസ്ഥിതിയും നമ്മളും’ ജൂണ്‍ 10 വെള്ളിയാഴ്ച്ച വൈകിട്ട് 6 മണിക്ക് കേരളാ സോഷ്യല്‍ സെന്ററില്‍.
ഭൂമിയുടെ ഉപരിതല ത്തില്‍ ക്രമ രഹിതമായ പല മാറ്റങ്ങളും മനുഷ്യര്‍ നടത്തി കൊണ്ടിരിക്കുന്നു. ഇത് മൂലം പ്രകൃതിയുടെ സന്തുലിതാവസ്ഥ തകിടം മറിയുന്നു. അന്തരീക്ഷ മലിനീകരണം, ഭൌമ താപ വര്‍ദ്ധന, കൊടുങ്കാറ്റ്, വെള്ളപ്പൊക്കം എന്നിവ ഉണ്ടാകുന്നു എന്ന് മനസ്സിലാക്കി ബുദ്ധിയുള്ള നാം ഉറക്കം നടിക്കുന്നു.
ഇതിനു എന്തു ചെയ്യണം എന്നതിനെ ക്കുറിച്ച് കൂട്ടായി ചര്‍ച്ച ചെയ്യുക യാണ് ഫ്രന്റ്സ് ഓഫ് കേരളാ ശാസ്ത്ര സാഹിത്യ പരിഷത്ത് ഉദ്ദേശിക്കുന്നത്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: പരിസ്ഥിതി, ശാസ്ത്ര സാഹിത്യ പരിഷത്ത്