ഷാര്‍ജ : പശ്ചിമ ഘട്ടം സംരക്ഷിക്ക പ്പെടുന്നതിനും സുസ്ഥിര വികസനം ഉറപ്പാക്കു ന്നതിനും മാധവ ഗാഡ്ഗിൽ കമ്മറ്റി റിപ്പോർട് ഗ്രാമ തല ങ്ങളിൽ ചർച്ച ചെയ്തു കൊണ്ട് നടപ്പി ലാക്കുക യാണ് അഭികാമ്യം എന്ന് കാലിക്കറ്റ് യൂണിവേഴ്സിറ്റി ഗ്രീനിങ്ങ് പ്രോഗ്രാം ഓണറബിൾ കൺസൾട്ടന്റും കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന മുൻ വൈസ് പ്രസിഡണ്ടു മായ പ്രൊഫ. ടി. പി. ശ്രീധരൻ പറഞ്ഞു.
മാധവ ഗാഡ്ഗിൽ സമർപ്പിച്ച 510 പേജുള്ള പശ്ചിമ ഘട്ട ഇക്കോളജി എക്സ്പർട് പാനൽ റിപ്പോർട്ട് പശ്ചിമ ഘട്ട ത്തിലെ ജീവ ജാല ങ്ങളെയും അതിനെ ആശ്രയിക്കുന്ന ജന ങ്ങളെയും സംരക്ഷിക്കുന്ന തിനും വേണ്ട നിർദേശ ങ്ങൾ മാത്ര മാണ് ഉള്ളത്. സുസ്ഥിര വികസനം എങ്ങനെ നടപ്പിലാക്കണം എന്ന് പറയുന്ന റിപ്പോർട്ട് കർഷ കർക്ക് എതിരല്ല.
പരിസ്ഥിതി സംരക്ഷണ ത്തിനു വിരുദ്ധ മായ കസ്തൂരി രംഗൻ റിപ്പോർട്ട് തള്ളി ക്കളയുകയും ചർച്ച കളിലൂടെയും സോഷ്യൽ ഓഡിറ്റു കളിലൂടെയും ഗാഡ്ഗിൽ കമ്മറ്റി നിർദേശ ങ്ങൾ നടപ്പിലാക്കണം എന്നും അദ്ദേഹം പറഞ്ഞു. ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഷാർജ യിൽ സംഘടിപ്പിച്ച ‘എന്തുകൊണ്ട് ഗാഡ്ഗിൽ കമ്മറ്റി റിപ്പോർട്ട് നടപ്പി ലാക്കണം’ എന്ന സെമിനാറിൽ വിഷയം അവതരിപ്പിച്ച് സംസാരിക്കുക യായിരുന്നു അദ്ദേഹം.
അഫ്സൽ, ശിവപ്രസാദ് എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. മനോജ്കുമാർ മോഡറേറ്റര്‍ ആയിരുന്നു. അരുൺ പരവൂർ സ്വാഗതവും കെ. എം. പ്രസാദ് കൃതജ്ഞതയും രേഖപ്പെടുത്തി.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: പരിസ്ഥിതി, പ്രവാസി, ശാസ്ത്ര സാഹിത്യ പരിഷത്ത്, ഷാര്‍ജ