ദുബായ്: ലോക മരുഭൂമി വല്‍ക്കരണ വിരുദ്ധ ദിനത്തോട് അനുബന്ധിച്ച് ഇ. ഐ. ഇ. എഫ് (Emirates India Environmental Forum) “മരം നടുക ഒരിലയെ തലോടുക” എന്ന ആശയം മുന്‍നിര്‍ത്തി ദുബായ് മുനിസിപാലിറ്റിയുമായി ദുബായ് മുനിസിപാലിറ്റി ഹാളില്‍ നടന്ന പ്രകൃതി സ്നേഹ സംഗമം ദുബായ് മുനിസിപാലിറ്റി ഹെഡ് നേഴ്സ് ഹന അമീന്‍ അല്‍ സറൂണി ഉദ്ഘാടനം നിര്‍വഹിച്ചു. ഇന്ത്യന്‍ വൈസ് കൌണ്‍സിലര്‍ ബി. എന്‍. തോമസ്, ദുബായ് പരിസ്ഥിതി വിഭാഗം ഓഫീസര്‍ ഖാലിദ് സാലം സെലൈതീന്‍ എന്നിവര്‍ മുഖ്യാഥിതികളായിരുന്നു. ജലത്തെ പറ്റി നാം ഓര്‍ക്കേണ്ട കാര്യങ്ങള്‍ എന്ന വിഷയത്തെ പറ്റി പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനായ ഫൈസല്‍ ബാവ, പരിസ്ഥിതി വിഷയത്തില്‍ ഇനി നാം പ്രവാസികള്‍ എന്ത് തീരുമാനം എടുക്കണം എന്ന വിഷയത്തില്‍ മുജീബ് റഹ്മാന്‍ കിനാലൂരും സംസാരിച്ചു. ആയിഷ അല്‍ മുഹൈര, മുഹമ്മദ് അല്‍ കമാലി, ആണ്ടു മോഇസ് ശക്കേര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. വി. പി അഹമ്മദ് കുട്ടി മദനി അദ്ധ്യക്ഷനായിരുന്നു. ഷഹീന്‍ അലി സ്വാഗതവും ഹാറൂണ്‍ കക്കാട് നന്ദിയും പറഞ്ഞു. പ്രശസ്ത ഫോട്ടോഗ്രാഫര്‍മാരായ അഷറഫ് പന്താവൂര്‍, നാസി, നൗഷാദ് പി.ടി, സലിം എന്നിവരുടെ ഫോട്ടോ പ്രദര്‍ശനംവും കാര്ട്ടൂണിസ്റ്റ് അഫ്സല്‍ മിഖ്‌ദാദിന്റെ കാര്‍ട്ടൂണ്‍ പ്രദര്‍ശനവും ഉണ്ടായിരുന്നു, ശരത് ചന്ദ്രന്റെ ‘ഒരു മഴുവിന്റെ ദൂരം മാത്രം’ ഫിറൂസിന്റെ ‘ആഗോള താപനവും വനവല്‍ക്കരണവും’ എന്നീ ഡോകുമെന്ററികളും പ്രദര്‍ശിപ്പിച്ചു, സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ‘മരമില്ലാത്ത ഭൂമി’ എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ മത്സരത്തില്‍ വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനവും ഉണ്ടായിരുന്നു. പരിപാടിയില്‍ പങ്കെടുത്ത എല്ലാവരും ഒരുമിച്ച് ചേര്‍ന്ന് സൃഷിച്ച ‘മനുഷ്യ മരം’ ഒരു വേറിട്ട അനുഭവമായി.
-