ദുബായ് : പരിശുദ്ധ റമദാനില്‍ ഇഫ്താറിനായി ലഘു ഭക്ഷണ ങ്ങള്‍ വില്‍പ്പന നടത്തുന്ന റെസ്റ്റോറന്റുകള്‍, കഫറ്റേരിയകള്‍, ബേക്കറികള്‍, മധുരപലഹാര വില്‍പന കേന്ദ്ര ങ്ങള്‍, തുടങ്ങിയ സ്ഥാപന ങ്ങള്‍ വ്രതം അനുഷ്ടിക്കുന്ന വിശ്വാസി കളുടെ ആരോഗ്യ സംരക്ഷണ ത്തിനായി ഭക്ഷ്യ ശുചിത്വ സംബന്ധമായ കര്‍ശന നിര്‍ദേശങ്ങള്‍ പാലിച്ചിരിക്കണം എന്ന് ദുബായ് മുനിസിപ്പാലിറ്റി വ്യക്തമാക്കി.
ലഘു ഭക്ഷ പദാര്‍ഥങ്ങള്‍ കടകള്‍ക്ക് പുറത്ത് വെച്ച് വില്ക്കുന്ന സ്ഥാപനങ്ങള്‍ വില്‍പ്പനയ്ക്കുള്ള പ്രത്യേക അനുമതിക്കായി ദുബായ് മുനിസി പ്പാലിറ്റി യുടെ അല്‍തവാര്‍ ഓഫീസില്‍ 210 ദിര്‍ഹം അടച്ചു പ്രത്യേക അനുമതി വാങ്ങിയിരിക്കണം. അനുമതി വാങ്ങുമ്പോള്‍ തന്നെ വില്‍പ്പന നടത്തുന്ന വരുടെ പേരു വിവര ങ്ങള്‍ അപേക്ഷ യില്‍ വ്യക്തമാക്കി യിരിക്കണം.
ലഘു ഭക്ഷണങ്ങള്‍ സൂക്ഷിക്കുന്ന കാബിനു കള്‍ വൃത്തി യുള്ളതും അന്തരീക്ഷ ഊഷ്മാവിനു അനുസൃതമായി ചൂടും തണുപ്പും ഒരേ പോലെ ക്രമീകരിച്ചതും ആയിരിക്കണം. പൊടി പടല ങ്ങള്‍ ഉള്ള സ്ഥല ങ്ങളില്‍ വില്‍പ്പന നടത്തരുത്. ഇഫ്താര്‍ സമയ ത്തിനും രണ്ടു മണിക്കൂര്‍ മുന്‍പു മാത്രം വില്‍പ്പന ആരംഭിക്കുകയും ഇഫ്താര്‍ തുടങ്ങി ക്കഴിഞ്ഞാല്‍ വില്‍പ്പന അവസാനിപ്പി ക്കുകയും വേണം. അതു പോലെ വില്‍പ്പന നടത്തുന്ന പരമാവധി രണ്ടു മണിക്കൂറിനു മുന്‍പു മാത്രം പാചകം ആരംഭിച്ചിരിക്കണം എന്നും നിബന്ധനകളില്‍ പറയുന്നു.
ലഘു ഭക്ഷണ ങ്ങള്‍ വാങ്ങുന്ന വരും ഈ കാര്യങ്ങളില്‍ പൂര്‍ണ്ണ ശ്രദ്ധ ചെലുത്തണം. ശുചിത്വം ഇല്ലാത്ത സ്ഥാപന ങ്ങളില്‍നിന്ന് സാധനങ്ങള്‍ വാങ്ങരുത് എന്നും വില്പന ശാലകള്‍ അനുമതി വാങ്ങിയിട്ടുണ്ടോ എന്നും ഉപഭോക്താക്കള്‍ പരിശോധിക്കണം.
- pma