അബുദാബി : അബുദാബി കേരളാ സോഷ്യല്‍ സെന്റര്‍ സംഘടിപ്പിച്ച നാടകോത്സവം 2009 ല്‍ മികച്ച രണ്ടാമത്തെ നാടകമായി തിരഞ്ഞെടുക്കപ്പെട്ട് നാല് അവാര്‍ഡുകള്‍ നേടിയ അബുദാബി നാടക സൌഹൃദം അവതരിപ്പിച്ച ‘അവള്‍’ എന്ന നാടകത്തിലെ പ്രകടനത്തിലൂടെ വിജയിക ളായവര്‍ക്കും, പിന്നണി പ്രവര്‍ത്തകര്‍ക്കും ഉപഹാരങ്ങള്‍ നല്കി.
നാടക അവതരണ ത്തിനായി ഇവിടെ എത്തി ച്ചേര്‍ന്ന രചയിതാവും സംവിധാ യകനുമായ സതീഷ് കെ. സതീഷിന് അബുദാബി നാടക സൌഹൃദം പ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി. ചടങ്ങില്‍ രാജേഷ് ഗോപിനാഥ് ( എം. ഡി. മള്‍ട്ടി മെക്ക് ഹെവി എക്യുപ്മെന്റ് ) മുഖ്യാതിഥി ആയിരുന്നു. കെ. എസ്. സി. പ്രസിഡന്റ്റ് കെ. ബി. മുരളി, ജന. സിക്രട്ടറി ലായിനാ മുഹമ്മദ്, സമാജം സിക്രട്ടറി യേശു ശീലന്‍, അബുദാബി ശക്തി പ്രസിഡണ്ട് എ. യു. വാസു, യുവ കലാ സാഹിതി സിക്രട്ടറി എം. സുനീര്‍, കല അബുദാബി യുടെ സിക്രട്ടറി സുരേഷ് കാടാച്ചിറ തുടങ്ങിയ സംഘടനാ പ്രതിനിധികളും ആശംസകള്‍ നേര്‍ന്നു.

സതീഷ് കെ. സതീഷിനുള്ള ഉപഹാരം മുഖ്യാതിഥി രാജേഷ് ഗോപിനാഥ്, കെ. ബി. മുരളി എന്നിവര്‍ സമ്മാനിച്ചു. നാടകത്തിന്റെ അരങ്ങിലും അണിയറയിലും പ്രവര്‍ത്തിച്ച അന്‍പതില്‍ പരം കലാകാ രന്മാര്‍ക്കും പിന്നണി പ്രവര്‍ത്തകര്‍ക്കും ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു.
‘അവള്‍’ എന്ന നാടകത്തില്‍ മേരി, ആന്‍ മേരി, മേരി ജെയിന്‍, അപര്‍ണ്ണ എന്നീ നാലു വേഷങ്ങളില്‍ അഭിനയിച്ച് മികച്ച നടി യായി തിരഞ്ഞെടുക്കപ്പെട്ട അനന്ത ലക്ഷ്മി, അവളിലെ കുഞ്ഞാടിനെ ആകര്‍ഷകമായി അവതരി പ്പിച്ചതിലൂടെ മികച്ച ബാല താരമായി തെരഞ്ഞെ ടുക്കപ്പെട്ട ഐശ്വര്യ ഗൌരീ നാരായണന്‍, അവളിലെ പ്രതി നായകനായി അഭിനയിച്ച ജാഫര്‍ കുറ്റിപ്പുറം, അവളിലെ റോസ് മേരിയെ ഹൃദ്യമായി രംഗത്ത് അവതരി പ്പിച്ചതിലൂടെ മികച്ച ഭാവി വാഗ്ദാനമായി ജൂറി തിരഞ്ഞെടുത്ത ഷദാ ഗഫൂര്‍ എന്നിവര്‍ ഉപഹാരങ്ങള്‍ ഏറ്റു വാങ്ങിയപ്പോള്‍ ഹാളില്‍ നിന്നുയര്‍ന്ന കരഘോഷം, അവര്‍ അവതരിപ്പിച്ച കഥാ പാത്രങ്ങളെ കാണികള്‍ ഹൃദയത്തിലേറ്റി എന്നതിന് തെളിവായിരുന്നു.
മലയാള ഭാഷാ പാഠ ശാലയുടെ ഈ വര്‍ഷത്തെ പ്രവാസി സംസ്കൃതി അവാര്‍ഡിന് അര്‍ഹനായ വി. ടി. വി. ദാമോദരന് നാടക സൌഹൃദം സ്നേഹോപഹാരം സതീഷ് കെ. സതീഷ് സമ്മാനിച്ചു.
മികച്ച സൈബര്‍ പത്ര പ്രവര്‍ത്ത കനുള്ള 2009 ലെ സഹൃദയ പുരസ്കാരം നേടിയ ഈ കൂട്ടായ്മയുടെ സംഘാടകനും, സ്ഥാപക മെംബറുമായ e പത്രം അബുദാബി കറസ്പോണ്ടന്റ് പി. എം. അബ്ദുല്‍ റഹിമാനേയും ഇതേ വേദിയില്‍, ഉപഹാരം നല്കി ആദരിച്ചു.

കെ. എസ്. സി. മിനി ഹാളില്‍ ഒരുക്കിയ പരിപാടികള്‍ ഏ. പി. ഗഫൂര്‍, കെ. എം. എം. ഷറീഫ്, മാമ്മന്‍ കെ. രാജന്‍, റോബിന്‍ സേവ്യര്‍, ഇ. ആര്‍. ജോഷി, ജാഫര്‍ എന്നിവര്‍ നിയന്ത്രിച്ചു. ഈ കൂട്ടായ്മയിലെ ഗായകര്‍ അവതരിപ്പിച്ച നാടക ഗാനങ്ങള്‍ പരിപാടിക്കു മാറ്റു കൂട്ടി.
ഫോട്ടോ : വികാസ് അടിയോടി