അബുദാബിയിലെ എയര്‍ ലൈന്‍സ് ഹോട്ടലില്‍ ചേര്‍ന്ന യോഗത്തില്‍ വെച്ചു സിയസ്കോ യു. എ. ഇ. ചാപ്ടര്‍ രൂപീകരിച്ചു. പി. നൂറുല്‍ അമീന്‍ (ചെയര്‍മാന്‍), എം. എ. അബൂബക്കര്‍, വി. പി. റഷീദ് (വൈസ് ചെയര്‍മാന്മാര്‍), കെ. വി. മൂസ്സക്കോയ (സിക്രട്ടറി), കെ. വി. കമാല്‍, കെ. ഷാനവാസ് (ജോയിന്റ് സിക്രട്ടറിമാര്‍), എ. വി. ബഷീര്‍ (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.
യോഗത്തില്‍ പി. നൂറുല്‍ അമീന്‍ അധ്യക്ഷത വഹിച്ചു. എം. വി. റംസി ഇസ്മായില്‍, എസ്. എ. ഖുദ്സി, അബ്ദുള്ള ഫാറൂഖി, എഞ്ചി. അബ്ദുല്‍ റഹിമാന്‍, വി. പി. കെ. അബ്ദുള്ള എന്നിവര്‍ സംസാരിച്ചു. സി. ഇ. വി. അബ്ദുല്‍ ഗഫൂര്‍ സത്യ വാചകം ചൊല്ലി ക്കൊടുത്തു. വി. പി. റഷീദ് സ്വാഗതവും കെ. വി. കമാല്‍ നന്ദിയും പറഞ്ഞു.
– പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി


അബുദാബി : അന്തരിച്ച പ്രമുഖ സാമ്പത്തിക വിദഗ്ദ്ധന്‍ ഡോ. കെ. എന്‍. രാജ് , ഗാന രചയിതാവ് ഗിരീഷ് പുത്തഞ്ചേരി, ചലച്ചിത്ര നടനും സംവിധാ യകനു മായ കൊച്ചിന്‍ ഹനീഫ എന്നിവരെ അനുസ്മരിക്കുന്നു. ഇന്ന് (ഞായര്‍) രാത്രി 8:30 ന് കേരളാ സോഷ്യല്‍ സെന്ററില്‍ സംഘടിപ്പിക്കുന്ന അനുസ്മരണ യോഗത്തില്‍ യു. എ . ഇ. യിലെ പൊതു രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.
അബുദാബി : ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്ര സാഹിത്യ പരിഷദ്, യു. എ. ഇ. യിലെ കുട്ടികള്‍ക്ക് വേണ്ടി സംഘടിപ്പിക്കുന്ന ഏക ദിന അവധിക്കാല ക്യാമ്പ് “ചങ്ങാതിക്കൂട്ടം 2010 ” ഫെബ്രുവരി 19 ന് വെള്ളിയാഴ്ച കാലത്ത് 9:00 മണി മുതല്‍ വൈകീട്ട് 6:00 മണി വരെ അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ നടക്കുകയാണ്. ഔപചാരിക വിദ്യാഭ്യാസ ത്തിന്റെ ചട്ടക്കൂടിന് പുറത്ത് നിന്ന് കൊണ്ട് കുട്ടികള്‍ക്ക് ഹൃദ്യമായ പഠന പ്രവര്‍ത്ത നങ്ങളിലൂടെ ശാസ്ത്ര ബോധത്തില്‍ അധിഷ്ഠിതമായ വ്യക്തിത്വ വികസനം സാധ്യമാക്കു കയാണ് ചങ്ങാതി ക്കൂട്ടം കൊണ്ട് ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്ര സാഹിത്യ പരിഷദ് ഉദ്ദേശിക്കുന്നത്.
അബുദാബി : യുവകലാ സാഹിതി അബുദാബി ചാപ്ടര്‍ ഒരുക്കുന്ന “യുവ കലാ സന്ധ്യ 2010 ” ഫെബ്രുവരി 11 വ്യാഴാഴ്ച രാത്രി എട്ടു മണിക്ക്, കേരളാ സോഷ്യല്‍ സെന്റര്‍ അങ്കണത്തില്‍ അരങ്ങേറും . സംസ്ഥാന റവന്യൂ വകുപ്പ് മന്ത്രി കെ. പി. രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്ന ‘യുവ കലാ സന്ധ്യ ” യില്‍ പ്രശസ്ത തിരക്കഥാ കൃത്ത് ജോണ്‍ പോള്‍, അഡ്വ. എം. റഹ് മത്തുള്ള (ഹൌസിംഗ് ബോഡ് ചെയര്‍മാന്‍ ) എന്നിവര്‍ മുഖ്യാതിഥികള്‍ ആയിരിക്കും. മലയാളത്തിന്റെ പ്രിയ കവിയും ഗാന രചയിതാവും, ചലച്ചിത്ര സംവിധായ കനു മായിരുന്ന പി. ഭാസ്കരന്റെ സ്മരണ നില നിര്‍ത്തുന്നതിനു വേണ്ടി അദ്ദേഹത്തിന്റെ ജന്മ നാടായ കൊടുങ്ങല്ലൂരില്‍ രൂപം കൊണ്ടിട്ടുള്ള ‘പി. ഭാസ്കരന്‍ ഫൌണ്ടേഷ’ നിലെ ഇരുപതില്‍ പരം കലാ കാരന്മാര്‍ അവതരിപ്പിക്കുന്ന സംഗീത നൃത്ത കലാ വിരുന്ന് “യുവ കലാ സന്ധ്യ ” യുടെ മുഖ്യ ആകര്‍ഷണമാണ്.



















