മഹാരാജാസ് പൂര്‍വ്വ വിദ്യാര്‍ത്ഥി യോഗം

January 14th, 2010

maharajas-collegeദുബായ് : എറണാകുളം മഹാരാജാസ് കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ യു.എ.ഇ. ചാപ്റ്റര്‍ യോഗം വെള്ളിയാഴ്‌ച്ച വൈകീട്ട് 5 മണിക്ക് ദുബായ് മുറാഖാബാദിലുള്ള ഫ്ലോറ ഗ്രാന്‍ഡ് ഹോട്ടലില്‍ നടക്കും. യോഗത്തില്‍ യു.എ.ഇ. യിലെ എല്ലാ പൂര്‍വ്വ വിദ്യാര്‍ത്ഥികളും പങ്കെടുക്കണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് മഷൂംഷാ 050 5787814, ഫൈസല്‍ 050 6782778 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

‘പിറവി’ യിലേക്ക് സൃഷ്ടികള്‍ ക്ഷണിക്കുന്നു

January 14th, 2010

thiruvathraനവ യുഗത്തിന്റെ കാവാലാ ളുകളായ പുതിയ തലമുറയുടെ പുരോഗതിക്കു വേണ്ടി, സമൂഹത്തില്‍ സഹായം ആവശ്യമായി വരുന്ന വരുടെ വേദനകള്‍ അറിഞ്ഞും, നാടിന്റെ പുരോഗതി ക്ക് ഊന്നല്‍ നല്‍കിയുമുള്ള പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ നിരവധി ജീവ കാരുണ്യ പ്രവര്‍ത്ത നങ്ങളില്‍ പങ്കു ചേര്‍ന്നും, ചാവക്കാട് തിരുവത്ര സ്വദേശി കളായ യു. എ. ഇ യിലെ പ്രവാസി കളുടെ കൂട്ടായ്മ ‘തിരുവത്ര കമ്മ്യൂണിറ്റി ഫോറം’ വിജയകരമായ പല പ്രവര്‍ത്തനങ്ങളും ഏറ്റെടുത്തു നടത്തി രണ്ടാം വയസ്സിലേക്ക് പ്രവേശിക്കുകയാണ്.
 
തിരുവത്ര കമ്മ്യൂണിറ്റി ഫോറം വാര്‍ഷികാ ഘോഷങ്ങളുടെ ഭാഗമായി സ്വദേശത്തെയും, പ്രവാസ ലോകത്തെയും സാംസ്കാരിക രംഗത്തെ പ്രമുഖരെ ഉള്‍പ്പെടുത്തി ഒരു വാര്‍ഷിക പ്പതിപ്പ് ‘പിറവി’ പ്രസിദ്ധീകരിക്കുന്നു. പിറവി യിലേക്ക് കഥ, കവിത, ലേഖനം, അനുഭവ ക്കുറിപ്പുകള്‍ എന്നിവ ഒരു പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം ജനുവരി മുപ്പത്തി ഒന്നിന് മുന്പായി അയച്ചു തരേണ്ടതാണ് എന്ന് ഭാരവാഹികള്‍ അറിയിച്ചു.
 
വിലാസം: പോസ്റ്റ്‌ ബോക്സ് 11 3903, ദുബായ് , യു. എ. ഇ.
ഫോണ്‍ : 050 26 38 624, 050 97 63 897
 
പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

മയ്യില്‍ എന്‍.ആര്‍.ഐ. വസന്തോത്സവം

January 13th, 2010

mayyil-nri-forumദുബായ് : കണ്ണൂര്‍ ജില്ലയിലെ മയ്യില്‍, കുറ്റ്യാട്ടൂര്‍, കോളച്ചേരി എന്നീ പ്രദേശങ്ങളിലെ 600 ഓളം പേരുടെ സൌഹൃദ കൂട്ടായ്മയായ മയ്യില്‍ എന്‍. ആര്‍. ഐ. അസോസിയേഷന്റെ 4-‍ാം വാര്‍ഷിക ത്തോടനുബന്ധിച്ച് ദെയ്‌റ ഫ്ലോറ ഗ്രാന്‍ഡ് ഹോട്ടലില്‍ വെച്ച് “വസന്തോത്സവം” സംഘടിപ്പിക്കുന്നു. ജനുവരി 15 വെള്ളിയാഴ്‌ച്ച വൈകുന്നേരം 3 മണി മുതല്‍ വിവിധ കലാ പരിപാടികളോടെ “വസന്തോത്സവം” ആരംഭിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0505689068 (വിനോദ്) എന്ന നമ്പറില്‍ ബന്ധപ്പെ ടാവുന്നതാണ്.
 
പ്രകാശ് കടന്നപ്പള്ളി‍
 
 

-

വായിക്കുക:

അഭിപ്രായം എഴുതുക »

ദുബായ് മാര്‍ത്തോമ്മാ ഇടവക കൊയ്ത്തുത്സവം

January 12th, 2010

dubai-marthomaദുബായ് : മാര്‍ത്തോമ്മാ ഇടവകയുടെ ആഭിമുഖ്യത്തിലുള്ള കൊയ്ത്തുത്സവം ജനുവരി 15 വെള്ളിയാഴ്‌ച്ച രാവിലെ 10:30 മുതല്‍ ജബല്‍ അലി മാര്‍ത്തോമ്മാ പള്ളി അങ്കണത്തില്‍ നടക്കും. ഇടവക വികാരി റവറന്റ് വി. കുഞ്ഞു കോശി കൊയ്ത്തുത്സവം ഉല്‍ഘാടനം ചെയ്യും. കൊയ്ത്തുത്സവ ത്തോടനുബന്ധിച്ച് നടക്കുന്ന ‘എക്സ്പോ – 2010’ ല്‍ ലിം‌കാ റിക്കോര്‍ഡില്‍ ഇടം നേടിയതും സര്‍ക്കാരിന്റെ വിവിധ പുരസ്കാരങ്ങള്‍ വാങ്ങിയി ട്ടുള്ളതുമായ ടെലഫോണ്‍ കാര്‍ഡ്, സ്റ്റാമ്പ്, നാണയം എന്നിവയുടെ പ്രദര്‍ശനവും, ക്രിസ്ത്യന്‍ അറബ് സംസ്കാരങ്ങളുടെ ചിത്ര പ്രദര്‍ശനവും, വിവിധ പ്രദര്‍ശന സ്റ്റാളുകള്‍ എന്നിവയും ഉണ്ടാകും. വിവിധ കലാ സാംസ്കാരിക പരിപാടികളും അരങ്ങേറും. കൊയ്ത്തുത്സവത്തോടനുബന്ധിച്ച് മെഡിക്കല്‍ ക്യാമ്പ്, ജനുവരി 22ന് അല്‍ വാസല്‍ ആശുപത്രിയുടെ നേതൃത്വത്തില്‍ രക്ത ദാന ക്യാമ്പ് എന്നിവയുണ്ടാകും. മാര്‍ത്തോമ്മാ സഭ കുന്നം‌കുളം – മലബാര്‍ ഭദ്രാസനത്തില്‍ ആരംഭിക്കുന്ന മാനസിക രോഗികളുടെ പുനരധിവാസ കേന്ദ്രത്തിന്റെയും, ഡി – അഡിക്ഷന്‍ സെന്ററും, ഗള്‍ഫില്‍ ദുരിതം അനുഭവിക്കുന്ന നിര്‍ധനരായവരെ സഹായിക്കുന്ന പദ്ധതിയും ഏറ്റെടുക്കും.
 
അഭിജിത് പാറയില്‍ എരവിപേരൂര്‍
 
 

-

വായിക്കുക:

അഭിപ്രായം എഴുതുക »

റിയാദില്‍ സ്പോക്കണ്‍ ഇംഗ്ലീഷ് ക്ലാസ്സ്‌

January 11th, 2010

റിയാദ്: റിയാദിലെ മലയാളികള്‍ക്ക് ഉന്നതമായ ജോലി ലഭ്യമാക്കു ന്നതിനു വേണ്ടി സ്പോക്കണ്‍ ഇംഗ്ലീഷ് പരിജ്ഞാനം നേടി ക്കൊടുക്കു കയെന്ന ലക്ഷ്യത്തോടെ സുന്നി യുവജന സംഘം റിയാദ് സെന്‍ട്രല്‍ കമ്മിറ്റി രൂപീകരിച്ച ഇന്സ്ടിട്യൂട്ടിന്റെ കീഴില്‍ നടത്തുന്ന സ്പോക്കണ്‍ ഇംഗ്ലീഷ് കോഴ്സിന്റെ ആദ്യ ബാച്ച് 14 ജനുവരി 2010 വ്യാഴാഴ്ച ആരംഭിക്കും. വ്യാഴം, വെള്ളി എന്നീ ദിവസ ങ്ങളിലാണ് ക്ലാസ്സ്‌ നടത്തുക.
 
അടിസ്ഥാന വിദ്യാഭ്യാസ മുള്ളവര്‍ക്കും ഇല്ലാത്ത വര്‍ക്കും അനായാസം ഇംഗ്ലീഷ് സംസാരിക്കാന്‍ പരിശീലി പ്പിക്കാന്‍ കഴിയുന്ന പ്രത്യേക സിലബ സനുസരിച്ചു കഴിവുറ്റ അധ്യാപകരുടെ കീഴിലാണ് ക്ലാസ്സ്‌ നടത്തുന്നത്. ക്ലാസ്സില്‍ ചേരാന്‍ ആഗ്രഹി ക്കുന്നവര്‍ക്ക് ഇന്സ്ടിട്ട്യൂട്ടിന്റെ കോ – ഓര്‍ഡിനേ റ്റര്‍മാരായ നൌഷാദ് ഹുദവി (0561313391 ), സുബൈര്‍ ഹുദവി (0507873738), നൌഷാദ് അന്‍വരി ( 0551316015 ) എന്നിവരുമായി ബന്ധപ്പെടാം.
 
നൌഷാദ് അന്‍വരി
 
 

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

Page 41 of 42« First...102030...3839404142

« Previous Page« Previous « എസ്‌.ബി.എസ്‌. നിറക്കൂട്ട്‌
Next »Next Page » സത്യജിത്ത് വാരിയത്തിന്റെ കഥയും കാഴ്ചയും »



ലോക മലയാളി സംഗമം കൌണ്‍സില...
സൈലന്റ് വാലി സമര വിജയ വാര...
തിരുവിതാംകൂര്‍ ചരിത്ര പഠന...
ചങ്ങമ്പുഴ അനുസ്മരണവും കവി...
സൈലന്റ് വാലി സമര വിജയം ആഘ...
കെ. വി. ഷംസുദ്ധീന് പുരസ്ക...
വോട്ടര്‍മാര്‍ക്ക്‌ പണം നല...
കേരള സംഗീത നാടക അക്കാദമി ...
സാധാരണക്കാരനില്‍ നിന്നും ...
സമാന്തര മാധ്യമ സാധ്യത അവഗ...
നൊസ്റ്റാള്‍ജിയ 2010 അബുദാ...
ആരോഗ്യ ബോധവല്‍ക്കരണം അത്യ...
എന്‍ഡോസള്‍ഫാന്‍ ഐക്യദാര്‍...
ജയ്സന്‍ ജോസഫ്‌ ഷാര്‍ജയില്...
മയില്‍പ്പീലി പുരസ്കാരം പ്...
വയലാര്‍ : സര്‍ഗ്ഗ ശക്തിയെ...
പകല്‍ കിനാവന്റെ ഫോട്ടോകളു...
സ്ത്രീകള്‍ ജോലി ചെയ്യുന്ന...
ക്രിമിനല്‍ കേസില്‍ കുടുക്...
“നിലവിളികള്‍ക്ക്‌ കാതോര്‍...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine