പ്രവാസി ഭാരതീയ പുരസ്കാരം ലഭിച്ച ഡോ. ആസാദ് മൂപ്പനെ ആദരിച്ചു

January 17th, 2010

dr-asad-moopenഷാര്‍ജ : പാം സാഹിത്യ സഹകരണ സംഘത്തിന്റെയും പാം പുസ്തകപ്പുരയുടെയും രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സര്‍ഗ്ഗ സംഗമം പ്രശസ്ത സിനിമാ സംവിധായകനായ ലാല്‍ ജോസ് നിര്‍വ്വഹിച്ചു. പ്രവാസി ഭാരതീയ പുരസ്കാരത്തിന് അര്‍ഹനായ ഡോ. ആസാദ് മൂപ്പനെ ലാല്‍ ജോസ് പൊന്നാട അണിയിച്ചു കൊണ്ട് ചടങ്ങില്‍ ആദരിക്കുകയുണ്ടായി.
 

lal-jose

 
തുടര്‍ന്ന്, മാതൃഭാഷ നേരിടുന്ന വെല്ലുവിളികളില്‍ എഴുത്തുകാരന്റെ പങ്ക് എന്ന വിഷയത്തില്‍ ചര്‍ച്ച നടന്നു. വിജു സി. പരവൂര്‍ അദ്ധ്യക്ഷനായ ചര്‍ച്ചയില്‍ ബഷീര്‍ തിക്കോടി മോഡറേറ്ററായിരുന്നു. ഷാജഹാന്‍ മാടമ്പാട്ട് വിഷയാവതരണം നടത്തി. ഓരോ എഴുത്തുകാരനും തന്റെ രാജ്യത്തോട് ഏറെ കടപ്പെട്ടവനാണെന്നും, രാജ്യം നേരിടുന്ന എല്ലാ പ്രശ്നങ്ങളിലും എഴുത്തുകാരന്‍ തന്റെ തൂലിക ചലിപ്പിക്കണമെന്നും ചര്‍ച്ചയില്‍ എഴുത്തുകാര്‍ അഭിപ്രായപ്പെട്ടു. ഭീകരവാദം, വര്‍ഗ്ഗീയത തുടങ്ങിയ വിഷയങ്ങളില്‍ എഴുത്തുകാര്‍ പക്ഷം ചേരാതെ ജനങ്ങളെ യഥാര്‍ത്ഥ ദിശയിലേക്ക് നയിക്കണമെന്നും ചര്‍ച്ചയില്‍ അഭിപ്രായപ്പെട്ടു. അഡ്വ. ഷംസുദ്ദീന്‍ കരുനാഗപ്പള്ളി, എ. എം. മുഹമ്മദ്, പണിക്കര്‍, ഖുര്‍ഷിദ് തുടങ്ങിയവര്‍ പങ്കെടുത്തു.
 
വെള്ളിയോടന്‍
 
 

-

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

വി.ടി.വി. ദാമോദരന് പ്രവാസി സംസ്കൃതി പുരസ്കാരം

January 3rd, 2010

vtv-damodaranഅബുദാബി : പ്രമുഖ പ്രവാസി സാമൂഹ്യ പ്രവര്‍ത്തകനായ വി. ടി. വി. ദാമോദരന്‍ ഈ വര്‍ഷത്തെ മലയാള ഭാഷാ പാഠശാലയുടെ പ്രവാസി സംസ്കൃതി അവാര്‍ഡിന് അര്‍ഹനായി. സാമൂഹ്യ, സാംസ്കാരിക, ജീവ കാരുണ്യ മേഖലകളില്‍ ശ്രദ്ധേയമായ നിരവധി പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം കാഴ്ച വെച്ചിട്ടുണ്ട്. വിദേശത്തു ആദ്യമായി പയ്യന്നൂര്‍ കോല്‍ക്കളി അവതരിപ്പിച്ച ദാമോദരനെ കേരള നാടന്‍ കലാ അക്കാദമി പുരസ്കാരം നല്‍കി ആദരിച്ചിരുന്നു.
 
വേള്‍ഡ് മലയാളി കൌണ്‍സില്‍ ഏര്‍പ്പെടുത്തിയ മികച്ച സാമൂഹ്യ പ്രവര്‍ത്തകനുള്ള ബഹുമതിയും, മികച്ച സംഘാടകന്‍ കൂടിയായ ഇദ്ദേഹത്തിനു ലഭിച്ചിരുന്നു.
 
പ്രവാസികളായ പയ്യന്നൂര്‍ ക്കാരുടെ ആഗോള കൂട്ടായ്മയായ പയ്യന്നൂര്‍ സൗഹൃദ വേദിയുടെ അബുദാബി ചാപ്റ്ററിന്റെ സ്ഥാപക സെക്രട്ടറിയായ ദാമോദരന്‍ പിന്നീട് സംഘടനയുടെ പ്രസിഡന്റായും ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളുടെ ചുമതല ക്കാരനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
 
പയ്യന്നൂര്‍ ഡോട്ട് കോം കോ – ഓഡിനെറ്റര്‍ കൂടിയായ വി. ടി. വി. ദാമോദരന്‍ നിര്‍മ്മിച്ച പയ്യന്നൂര്‍ കോല്‍ക്കളിയെ കുറിച്ചുള്ള ഡോക്യുമെന്ററി ഈയിടെയാണ് പുറത്തി റങ്ങിയത്. മധു കൈതപ്രം സംവിധാനം നിര്‍വഹിച്ച ഈ കലാ സൃഷ്ടി പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ജാതീയത ക്കെതിരെ പൊട്ടന്‍ തെയ്യത്തിന്റെ ഐതിഹ്യം ആസ്പദമാക്കി അദ്ദേഹം തയ്യാറാക്കി അവതരിപ്പിച്ച കഥാ പ്രസംഗം ഗള്‍ഫിലെ വിവിധ വേദികളില്‍ അംഗീകാരം നേടിയിട്ടുണ്ട്. പയ്യന്നൂരിലെ എം. ആര്‍. സി. എച് ഉള്‍പ്പെടെ നിരവധി ജീവ കാരുണ്യ പ്രസ്ഥാനങ്ങളിലെ സജീവ പ്രവര്‍ത്തകന്‍ കൂടിയാണ് ഈ പ്രവാസി മലയാളി. ഈയിടെ പുറത്തിറങ്ങിയ മധ്യ വേനല്‍ എന്ന മലയാള ചലച്ചിത്രത്തില്‍ ശ്രദ്ധേയമായ ഒരു വേഷം ചെയ്ത അദ്ദേഹം അഭിനയ രംഗത്തും തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
 
പ്രമുഖ കോല്‍ക്കളി കലാകാരന്‍ കെ. യു. രാമ പൊതുവാളിന്റെ മകനായ ദാമോദരന്‍ അന്നൂര്‍ സ്വദേശിയാണ്. നിര്‍മ്മലയാണ്‌ ഭാര്യ. ഐശ്വര്യ, വൈശാഖ് എന്നിവര്‍ മക്കളാണ്.
 
പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ബഷീര്‍ തിക്കോടിയേയും പുന്നയൂര്‍ക്കുളം സെയ്‌നുദ്ദീനെയും ആദരിച്ചു

January 1st, 2010

basheer-zainuddeenദുബായ് : അഖിലേന്ത്യാ സ്ത്രീധന വിരുദ്ധ മുന്നേറ്റം യു.എ.ഇ. ചാപ്റ്ററിന്റെയും കോഴിക്കോട് സഹൃദയ വേദിയുടെയും ആഭിമുഖ്യത്തില്‍ ദുബായില്‍ അരങ്ങേറിയ നര്‍മ്മ സന്ധ്യയില്‍ എഴുത്തുകാരനും യു.എ.ഇ. യിലെ അറിയപ്പെടുന്ന സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തകനും വാഗ്മിയുമായ ബഷീര്‍ തിക്കോടിയേയും ബുള്‍ഫൈറ്റര്‍ എന്ന് കഥാ സമാഹാരത്തിന്റെ രചയിതാവായ പുന്നയൂര്‍ക്കുളം സെയ്നുദ്ദീനെയും ആദരിച്ചു. “സദസ്യരാണ് താരം” എന്ന ഈ പരിപാടിക്ക് കോഴിക്കോട് റാഫി ഫൌണ്ടേഷന്‍ സെക്രട്ടറി നാസര്‍ പരദേശി നേതൃത്വം നല്‍കി. ഡിസംബര്‍ 31ന് ദെയ്‌റ മലബാര്‍ റെസ്റ്റോറന്റ് ഹാളില്‍ ആയിരുന്നു ചടങ്ങ്. ചിരന്തന സാംസ്കാരിക വേദി പ്രസിഡണ്ട് പുന്നക്കന്‍ മുഹമ്മദലി പരിപാടി ഉല്‍ഘാടനം ചെയ്തു.
 

മുകളിലെ ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ കൂടുതല്‍ ചിത്രങ്ങള്‍ കാണാം

 
“സദസ്യരാണ് താരം” എന്ന പരിപാടിയില്‍ സദസ്സില്‍ ഉള്ളവരെല്ലാവരും തങ്ങള്‍ക്ക് ഉണ്ടായ നര്‍മ്മ രസ പ്രധാനമായ ജീവിത അനുഭവങ്ങള്‍ പങ്കു വെച്ചു. സദസ്സില്‍ അവതരിപ്പിക്കപ്പെട്ട നര്‍മ്മ മുഹൂര്‍ത്തങ്ങളെല്ലാം ഹാസ്യത്തി നുപരിയായി അമൂല്യമായ ജീവിത സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളു ന്നതായിരുന്നു എന്നത് ശ്രദ്ധേയമായി.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

Page 10 of 10« First...678910

« Previous Page
Next » വി.ടി.വി. ദാമോദരന് പ്രവാസി സംസ്കൃതി പുരസ്കാരം »



ലോക മലയാളി സംഗമം കൌണ്‍സില...
സൈലന്റ് വാലി സമര വിജയ വാര...
തിരുവിതാംകൂര്‍ ചരിത്ര പഠന...
ചങ്ങമ്പുഴ അനുസ്മരണവും കവി...
സൈലന്റ് വാലി സമര വിജയം ആഘ...
കെ. വി. ഷംസുദ്ധീന് പുരസ്ക...
വോട്ടര്‍മാര്‍ക്ക്‌ പണം നല...
കേരള സംഗീത നാടക അക്കാദമി ...
സാധാരണക്കാരനില്‍ നിന്നും ...
സമാന്തര മാധ്യമ സാധ്യത അവഗ...
നൊസ്റ്റാള്‍ജിയ 2010 അബുദാ...
ആരോഗ്യ ബോധവല്‍ക്കരണം അത്യ...
എന്‍ഡോസള്‍ഫാന്‍ ഐക്യദാര്‍...
ജയ്സന്‍ ജോസഫ്‌ ഷാര്‍ജയില്...
മയില്‍പ്പീലി പുരസ്കാരം പ്...
വയലാര്‍ : സര്‍ഗ്ഗ ശക്തിയെ...
പകല്‍ കിനാവന്റെ ഫോട്ടോകളു...
സ്ത്രീകള്‍ ജോലി ചെയ്യുന്ന...
ക്രിമിനല്‍ കേസില്‍ കുടുക്...
“നിലവിളികള്‍ക്ക്‌ കാതോര്‍...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine