ന്യുഡല്‍ഹി : ശ്രുതി ആര്‍ട്ട്സും ഡല്‍ഹി പഞ്ചവാദ്യ ട്രസ്റ്റും സംയുക്തമായി നല്‍കുന്ന വേള്‍ഡ് മലയാളി എക്സലന്‍സി അവാര്‍ഡ് (World Malayali Excellency Award – 2010) യു.എ.ഇ. യിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകനും കലാ സാംസ്ക്കാരിക രംഗത്തെ സജീവ സാന്നിദ്ധ്യവുമായ ആല്‍ബര്‍ട്ട് അലക്സിന് സമ്മാനിച്ചു. ഏപ്രില്‍ 11, 2010ന് ന്യൂഡല്‍ഹിയില്‍ വെച്ച് നടന്ന പുരസ്കാര ദാന ചടങ്ങില്‍, പ്രമുഖ രാഷ്ട്രീയ സാംസ്ക്കാരിക നേതാക്കളുടെ സാന്നിധ്യത്തില്‍, സിനിമാ നടനും സംവിധായകനുമായ ശ്രീനിവാസനില്‍ നിന്നും അദ്ദേഹം പുരസ്കാരം ഏറ്റു വാങ്ങി.
മാധ്യമ പ്രവര്‍ത്തന രംഗത്തെ ആല്‍ബര്‍ട്ട് അലക്സിന്റെ സംഭാവനകളെ പരിഗണിച്ചാണ് പുരസ്കാരം അദ്ദേഹത്തിന് സമ്മാനിക്കുന്നത് എന്ന് ശ്രുതി ആര്‍ട്ട്സ് പ്രസിഡണ്ട് സി. പ്രതാപന്‍ തദവസരത്തില്‍ അറിയിച്ചു. പ്രവാസി മലയാളികളുടെ ക്ഷേമത്തിനായി ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാമൂഹ്യ സാംസ്കാരിക സംഘടനയാണ് ശ്രുതി ആര്‍ട്ട്സ് (SRUTI Arts – Social Revolution and Unification Through Indian Arts).