ദുബായ് : രണ്ടാമത് ഏഷ്യന്‍ ടെലിവിഷന്‍ പുരസ്കാര നിശ മെയ് 14 വെള്ളിയാഴ്ച വൈകുന്നേരം ഏഴിന് ദുബായ് ഗര്‍ഹൂദിലെ ഫെസ്റ്റിവല്‍ സിറ്റി കണ്‍സേര്‍ട്ട് അറീനയില്‍ അരങ്ങേറും. ഏറ്റവും പ്രശസ്തനായ മലയാളി എന്ന പുരസ്കാരം ഏറ്റു വാങ്ങാന്‍ പത്മശ്രീ ഭരത് മമ്മുട്ടി ദുബായില്‍ എത്തി ചേര്‍ന്നിട്ടുണ്ട്. പ്രമുഖ എന്‍. ആര്‍. ഐ. പുരസ്കാരം ഏറ്റു വാങ്ങാന്‍ പത്മശ്രീ എം. എ. യൂസഫലിയും ഫെസ്റ്റിവല്‍ സിറ്റിയില്‍ എത്തും. ദുബായ് ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ സഞ്ജയ് വര്‍മ ചടങ്ങില്‍ മുഖ്യാതിഥി ആയിരിക്കും. വൈകീട്ട് 4:30ന് ഗേറ്റുകള്‍ തുറക്കും.
മമ്മുട്ടിയെ കൂടാതെ മുകേഷ്, ശ്രീകുമാരന്‍ തമ്പി, റഹ്മാന്‍, സുരേഷ് കൃഷ്ണ, ജയന്‍, രാജീവ്, രസ്ന, ലെന, അര്‍ച്ചന, കൈലാഷ് – അര്‍ച്ചന കവി ടീം, കെ. എസ്. ചിത്ര, റിമി ടോമി, ബിജു നാരായണന്‍, ശ്രീകണ്ഠന്‍ നായര്‍, ജോണ്‍ ബ്രിട്ടാസ്, നികേഷ് കുമാര്‍, ഫൈസല്‍ ബിന്‍ അഹ്മദ്, വിജയ് ബാബു, ജയമോഹന്‍, സഹദേവന്‍, സൈനുദ്ദീന്‍, പത്മാ ഉദയന്‍, രഞ്ജിനി ഹരിദാസ്, ഷോബി തിലകന്‍, ജി. എസ്. പ്രദീപ്, ലക്ഷ്മി നായര്‍, സുരേഷ് ഉണ്ണിത്താന്‍, ദേവാനന്ദ്, അന്‍വര്‍, കണ്ണൂര്‍ ഷരീഫ്, സംഗീതാ പ്രഭു, ശ്രീക്കുട്ടന്‍, ആന്‍ ആമി തുടങ്ങിയവര്‍ അവാര്‍ഡ് നൈറ്റിനായി എത്തുന്നുണ്ട്. ദിര്‍ഹം 50, 100, 500 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. 050 3453029, 050 5442096 എന്നീ നമ്പറുകളില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാണ്.
ഫെസ്റ്റിവല്‍ സിറ്റിയില്‍ നാളെ രാവിലെ എട്ടു മുതല്‍ ടിക്കറ്റുകള്‍ ലഭിക്കുന്നതാണ്. കൂടാതെ ലുലുവിന്റെയും അമാലിയയുടെയും എല്ലാ ഔട്ട്‌ലറ്റുകളിലും നൂര്‍ജഹാന്‍ റസ്റ്റോറന്റ്, മദീനാ സൂപ്പര്‍മാര്‍ക്കറ്റ് (നാഷണല്‍ പെയിന്റ്), അല്‍ മനാര്‍ ടെക്സ്റ്റൈല്‍സ് സത്വ, ഫാത്തിമ സൂപ്പര്‍മാര്‍ക്കറ്റ് ഷാര്‍ജ, ഹോട്ട് ആന്‍ഡ് സ്പൈസി റസ്റ്റോറന്റ് അജ്മാന്‍, ഗംഗാ റസ്റ്റോറന്റ് ഷാര്‍ജ എന്നിവിടങ്ങളിലും ടിക്കറ്റുകള്‍ ലഭ്യമാണ്.


ദുബായ് : ഫെസ്റ്റിവല്‍ സിറ്റിയില്‍ ഈ മാസം 14ന് നടക്കുന്ന രണ്ടാമത് ഏഷ്യന്‍ ടെലിവിഷന്‍ അവാര്‍ഡ് നിശക്ക് വേണ്ടിയുള്ള ഒരുക്കങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. പദ്മശ്രീ ഭരത് മമ്മുട്ടി, പദ്മശ്രീ എം.എ. യൂസഫലി എന്നിവര്‍ വിശിഷ്ട പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങും. മുകേഷ്, റഹ്മാന്‍, സുരേഷ് കൃഷ്ണ, ജയന്‍, രാജീവ്, രസ്ന, ലെന, കൈലാഷ്, അര്‍ച്ചന കവി, അര്‍ച്ചന, കെ.എസ്. ചിത്ര, ബിജു നാരായണന്‍, റിമി ടോമി, രഞ്ജിനി ഹരിദാസ്, ശ്രീകുമാരന്‍ തമ്പി, സുരേഷ് ഉണ്ണിത്താന്‍, ശ്രീകണ്ഠന്‍ നായര്‍, ജോണ്‍ ബ്രിട്ടാസ്, നികേഷ് കുമാര്‍, ജി. എസ്. പ്രദീപ്, ഷാനി പ്രഭാകരന്‍, ഫൈസല്‍ ബിന്‍ അഹമദ്, അന്‍വര്‍, കണ്ണൂര്‍ ശരീഫ്, ദേവാനന്ദ്, ജസ്റ്റിന്‍, ആന്‍ ആമി തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കുന്നുണ്ട്.
ദുബായ് : ഏഷ്യാ വിഷനും റേഡിയോ ഏഷ്യയും ചേര്‍ന്ന് നടത്തിയ ആഗോള വോട്ടെടുപ്പിന്റെ അടിസ്ഥാനത്തില്‍ ലോകത്തിലെ ഏറ്റവും പ്രശസ്തനായ മലയാളിയായി മമ്മുട്ടിയും ലോകത്തിലെ ഏറ്റവും പ്രശസ്തനായ എന്‍. ആര്‍. ഐ. ആയി പദ്മശ്രീ എം. എ. യൂസഫലിയും തെരഞ്ഞെടുക്കപ്പെട്ടു. അവസാന റൌണ്ടില്‍ ശശി തരൂര്‍, വി. എസ്. അച്യുതാനന്ദന്‍, മോഹന്‍ലാല്‍, മാധവന്‍ നായര്‍, യേശുദാസ്, റസൂല്‍ പൂക്കുട്ടി എന്നിവരെ പിന്തള്ളിയാണ് മമ്മുട്ടിയെ തെരഞ്ഞെടുത്തത്. ലക്ഷ്മി മിത്തല്‍, മാധുരി ദീക്ഷിത് എന്നിവരെയാണ് എം.കെ. ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറും പ്രമുഖ വ്യവസായിയുമായ പദ്മശ്രീ യൂസഫലി പരാജയപ്പെടുത്തിയത്.



















