
ദുബായ്: ഗുരുവായൂര്‍ എന്‍. ആര്‍. ഐ. ഫോറം യു. എ. ഇ. ചാപ്ടര്‍ പ്രഖ്യാപിച്ചിട്ടുള്ള ‘പ്രവാസി അവാര്‍ഡ്’ ഗുരുവായൂര്‍ എം. എല്‍. എ. യും വഖഫ് ബോര്‍ഡ് ചെയര്‍മാനു മായ കെ. വി. അബ്ദുല്‍ ഖാദറിന്.
പ്രവാസി ക്ഷേമത്തിന് വേണ്ടിയും, ഗുരുവായൂരിന്‍റെ വികസന പ്രവര്‍ത്തന ങ്ങള്‍ക്കു വേണ്ടിയും അദ്ദേഹം നല്‍കിയ സംഭാവനകള്‍ കണക്കില്‍ എടുത്താണ് പ്രവാസി അവാര്‍ഡ്.
ഡിസംബര്‍ 2 ന് യു. എ. ഇ. ദേശീയ ദിനത്തോട് അനുബന്ധിച്ച് ദുബായ് ശൈഖ് റാഷിദ് ഓഡിറ്റോറിയ ത്തില്‍ നടത്തുന്ന ‘സല്യൂട്ട് യു. എ. ഇ.’ എന്ന പരിപാടിയില്‍ വെച്ച് പ്രവാസി അവാര്‍ഡ് എം. എല്‍. എ. ക്കു സമ്മാനിക്കും.



അബുദാബി : കല അബുദാബി യുടെ വാര്‍ഷികാഘോഷം ‘കലാഞ്ജലി 2010’ ഒരു മാസം നീണ്ടു നില്‍ക്കുന്ന വിവിധ പരിപാടി കളോടെ നടത്തുന്നു. ‘കലാഞ്ജലി 2010’ നവംബര്‍ 12ന് വെള്ളിയാഴ്ച അബുദാബി മലയാളി സമാജ ത്തില്‍ ചിത്ര രചനാ മത്സര ത്തോടെ ആരംഭിക്കും. തുടര്‍ന്ന് വിവിധ ദിവസ ങ്ങളിലായി പാചക മല്‍സരം, സിനിമാറ്റിക് നൃത്ത മത്സരം, ഒപ്പന മത്സരം, ഫോട്ടോ പ്രദര്‍ശനം, ഹ്രസ്വചിത്ര ങ്ങളുടെ പ്രദര്‍ശനം, കവിതാ പാരായണ മത്സരം, തുടങ്ങിയവ വിവിധ വേദികളി ലായി അരങ്ങേറും.
ഷാര്‍ജ : പാം പുസ്തകപ്പുരയുടെ വാര്‍ഷിക ത്തോടനുബന്ധിച്ചു പാം സാഹിത്യ സഹകരണ സംഘം ഏര്‍പ്പെടുത്തിയ അക്ഷര തൂലിക പുരസ്കാരത്തിന് സൃഷ്ടികള്‍ ക്ഷണിച്ചു. കഥ, കവിത എന്നിവയാണ് പുരസ്കാരത്തിന് പരിഗണിക്കുക. പ്രസിദ്ധീകരിക്കാത്ത സൃഷ്ടികള്‍ മാത്രമേ മല്‍സരത്തില്‍ ഉള്‍പ്പെടുത്തുകയുള്ളൂ. മലയാള സാഹിത്യത്തിലെ പ്രമുഖ വ്യക്തികള്‍ വിധി കര്‍ത്താക്കള്‍ ആയിരിക്കും. പുരസ്കാരം ഷാര്‍ജ ഇന്‍ഡ്യന്‍ അസോസിയേഷനില്‍ നടക്കുന്ന വാര്‍ഷിക സാഹിത്യ സമ്മേളനത്തില്‍ സമ്മാനിക്കും.


















