
അലൈന്‍ : ബലി പെരുന്നാള്‍ പ്രമാണിച്ച് ടെലി വിഷന്‍ പ്രേക്ഷകര്‍ക്കായി അലൈനില്‍ നിന്നും ഒരു കലാസൃഷ്ടി തയ്യാറാവുന്നു. പാണ്ട്യാല ക്രിയേഷന്‍സ് ഒരുക്കുന്ന ‘ആഘോഷം തലമുറ കളിലൂടെ’ എന്ന ചിത്രീകരണ ത്തിന്‍റെ സ്വിച്ചോണ്‍ കര്‍മ്മം അലൈന്‍ ഐ. എസ്. സി. പ്രസിഡന്‍റ് ജിമ്മി യും, പ്രമുഖ ബ്രിട്ടീഷ് ബിസിനസ്സ് സംരംഭ കനായ വാള്‍ട്ടര്‍ ഷട്ടിലും ചേര്‍ന്നു നിര്‍വ്വഹിച്ചു. നവംബര്‍ 17, 18 തിയ്യതി കളില്‍ കൈരളി പീപ്പിള്‍ ചാനലില്‍ യു. എ. ഇ. സമയം രാവിലെ 10 മണിക്ക് ( ഇന്ത്യന്‍ സമയം രാവിലെ 11.30 ) സംപ്രേഷണം ചെയ്യും. സംവിധാനം ചെയ്തിരിക്കുന്നത് ആബിദ് പാണ്ട്യാല.
സ്ക്രിപ്റ്റ്, സഹ സംവിധാനം കാസിം. പ്രൊഡക്ഷന്‍ കണ്ട്രോളര്‍ അമീര്‍. ക്യാമറ : ഹനീഫ് കുമരനെല്ലൂര്‍. എഡിറ്റിംഗ് മുജീബ് റഹിമാന്‍. കൊറിയോഗ്രാഫി : ഖദീജ ആബിദ്, ജസ്ന ഉസ്മാന്‍.


അബുദാബി: തൃശ്ശൂര്‍ ജില്ല യിലെ കുന്നംകുളം കോട്ടോല്‍ നിവാസി കളുടെ പ്രവാസി കൂട്ടായ്മ യായ ‘കോട്ടോല്‍ പ്രവാസി സംഗമം’ ഏഴാം വാര്‍ഷിക ആഘോഷം ‘കോട്ടോല്‍ ലൈവ് ഫെസ്റ്റ് 2010’ – ബലി പെരുന്നാള്‍ ദിനത്തില്‍ ( ചൊവ്വാഴ്ച) വൈകീട്ട് 4 മണിക്ക് വിവിധ കലാ പരിപാടി കളോടെ ഷാര്‍ജ സ്കൈ ലൈന്‍ കോളേജില്‍ വെച്ച് നടത്തുന്നു. സാംസ്കാരിക രംഗത്തെ യും മാധ്യമ രംഗത്തെയും പ്രമുഖര്‍ പങ്കെടുക്കും.
ദുബായ്: വെഞ്ഞാറമൂട് പ്രവാസി കൂട്ടായ്മ ‘വെണ്മ യു. എ. ഇ.’ യുടെ ഈ വര്‍ഷത്തെ ഓണം – ഈദ് ആഘോഷങ്ങള്‍ ദുബായ് മംസാര്‍ പാര്‍ക്കില്‍ വെച്ചു നടത്തുന്നു. നവംബര്‍ 12 വെള്ളിയാഴ്ച രാവിലെ 9 മണി മുതല്‍ ആരംഭിക്കുന്ന “ഓണം – ഈദ് കാര്‍ണിവല്‍” എന്ന പരിപാടി യില്‍ അത്ത പ്പൂക്കളം, കുട്ടികള്‍ക്കും മുതിര്‍ന്ന വര്‍ക്കുമായി വിവിധ കലാ കായിക മല്‍സരങ്ങള്‍ എന്നിവ ഉണ്ടായിരിക്കും. വിശദ വിവരങ്ങള്‍ക്ക് വിളിക്കുക : രാജേന്ദ്രന്‍ വെഞ്ഞാറമൂട് 050 566 38 17 , സുദര്‍ശനന്‍ 050 545 96 41



















