ഷാര്‍ജ : ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഓണാഘോഷ ത്തോടനുബന്ധിച്ച് ഇന്ത്യന്‍ സ്ക്കൂളില്‍ നടന്ന ഓണ സദ്യയില്‍ ആറായിരത്തിലധികം പേര്‍ പങ്കെടുത്തു.
ഫോട്ടോ : കെ. വി. എ. ഷുക്കൂര്‍
ഷാര്‍ജ : ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഓണാഘോഷ ത്തോടനുബന്ധിച്ച് ഇന്ത്യന്‍ സ്ക്കൂളില്‍ നടന്ന ഓണ സദ്യയില്‍ ആറായിരത്തിലധികം പേര്‍ പങ്കെടുത്തു.
ഫോട്ടോ : കെ. വി. എ. ഷുക്കൂര്‍
-
ഷാര്‍ജ : ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഓണാഘോഷം യു. എ. ഐ. ഇന്ത്യന്‍ അംബാസിഡര്‍ എം. കെ. ലോകേഷ് ഉദ്ഘാടനം ചെയ്തു. ഷാര്‍ജ ചേംബര്‍ ഓഫ് കൊമേഴ്സ് ചെയര്‍മാന്‍ അഹമ്മദ് മുഹമ്മദ് ഹാമിദ് അല്‍ മിദ്ഫ, പത്മശ്രീ എം. എ. യൂസഫലി, സുധീഷ് അഗര്‍വാള്‍, കെ. ബാലകൃഷ്ണന്‍, നിസാര്‍ തളങ്കര, പി. പി. ദിലീപ്, കെ. ആര്‍. രാധാകൃഷ്ണന്‍ നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഷാര്‍ജ ഇന്ത്യന്‍ സ്ക്കൂളിന്റെ പുതിയ ബ്ലോക്ക് ഇന്ത്യന്‍ അംബാസിഡര്‍ എം. കെ. ലോകേഷ് ഉദ്ഘാടനം ചെയ്തു. പത്മശ്രീ എം. എ. യൂസഫലി പ്രസംഗിച്ചു.
ഫോട്ടോ : കെ. വി. എ. ഷുക്കൂര്‍
-
വായിക്കുക: ആഘോഷം, വിദ്യാഭ്യാസം, ഷാര്‍ജ, സംഘടന
ദുബായ് : മയ്യില്‍ എന്‍.ആര്‍.ഐ. ഫോറത്തിന്റെ ഓണം – ഈദ് ആഘോഷം വിവിധ പരിപാടികളോട് കൂടി ഒക്ടോബര്‍ 15 വെള്ളിയാഴ്ച രാവിലെ 09:30 മുതല്‍ ദുബായ് ക്രീക്ക് പാര്‍ക്കില്‍ വെച്ച് നടത്തും എന്ന് ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 055 4002362, 050 5156779 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.
-
ഷാര്‍ജ: മലയാള ഗാനങ്ങള്‍ക്ക് കമ്പോസിംഗും കൊറിയോഗ്രാഫി യും ചെയ്ത് ഉത്തരേന്ത്യക്കാരന്‍ ശ്രദ്ധേയനാകുന്നു. പഞ്ചാബ് സ്വദേശിയായ ഗുരുവിന്ദര്‍ സിംഗ് ആണ് ഡാന്‍സില്‍ തികച്ചും നവാഗതരായ പത്തോളം മലയാളി ചെറുപ്പക്കാര്‍ക്ക് ചിങ്ങ മാസം വന്ന് ചേര്‍ന്നാല്‍, ബല്ല ബല്ലാഹെ എന്നീ ഗാനങ്ങള്‍ ഉള്‍പ്പെടുത്തി ചുവടുകള്‍ രൂപപ്പെടുത്തിയത്.
ജോലി സമയം കഴിഞ്ഞ് കിട്ടിയ നാല് ദിവസങ്ങള്‍ മാത്രമാണ് ഇവര്‍ ഡാന്‍സ് പ്രാക്ടീസിന് ചിലവഴിച്ചത്. ഗുരുവിന്ദര്‍ സിംഗ് എന്ന അതുല്യ കലാകാരന്റെ മികച്ച ശിക്ഷണമാണ് തങ്ങളെ മികച്ച ഡാന്‍സര്‍മാ രാക്കിയെന്ന് ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു.
ഒരേ കെട്ടിടത്തില്‍ താമസിക്കുന്ന മലയാളികളുടെ സ്നേഹവും, സഹകരണവും കണ്ടാണ് അവരോടൊപ്പം നിന്ന്‍ ഇത്തരം പ്രവര്‍ത്തനങ്ങളുമായി സഹകരിക്കാന്‍ തന്നെ നിര്‍ബ്ബന്ധിതനായത് എന്ന് ഗുരുവിന്ദര്‍ സിംഗ് പറയുന്നു. മാത്രമല്ല, ഇത്തരം കലാ കായിക പ്രവര്‍ത്തന ങ്ങളോടുള്ള ആഭിമുഖ്യം മലയാളിക ള്‍ക്കിടയിലാണ് കൂടുതല്. ഒരു കലാകാരനായ തന്നെ ഏറ്റവുമധികം സന്തോഷിപ്പിക്കുന്നതും അതാണ്.
- ജെ.എസ്.
ദുബായ്: എട്ടു മലയാളി സംഘടനകളുടെ കൂട്ടായ്മ യായ യുണൈറ്റഡ് മലയാളി അസോസിയേഷന്‍ (ഉമ) ഓണാഘോഷ ത്തോടനുബന്ധിച്ച് സംഘടിപ്പിച്ച അത്തപ്പൂക്കള മല്‍സരത്തില്‍ ഭാവനാ ആര്‍ട്‌സ് സൊസൈറ്റി ഒരുക്കിയ പൂക്കളം ഒന്നാമതായി.
ഓണാഘോഷം, ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ സഞ്ജയ് വര്‍മ്മ ഉദ്ഘാടനം ചെയ്തു. ഉമ കണ്‍വീനര്‍ ആര്‍. ശ്രീകണ്ഠന്‍ നായരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പരിപാടികളില്‍ ഉമ ഓണം – 2010 കണ്‍വീനര്‍ സി. ആര്‍. ജി. നായര്‍, ഇന്ത്യന്‍ കമ്യൂണിറ്റി വെല്‍ഫയര്‍ കമ്മറ്റി കണ്‍വീനര്‍ കെ. കുമാര്‍, ഉമ ജോ. കണ്‍വീനര്‍ അബ്ദുള്‍ കലാം, ഉമ ഓണം ജോ. കണ്‍വീനര്‍ ഗുരുകുലം വിജയന്‍ എന്നിവര്‍ സംസാരിച്ചു.
അത്തപ്പൂക്കള മത്സരത്തില്‍ ഭാവനാ ആര്‍ട്‌സ് സൊസൈറ്റി ഒന്നാം സ്ഥാനം നേടി. എമിറേറ്റ്സ് ആര്‍ട്‌സ് സെന്‍റര്‍ രണ്ടാം സ്ഥാനവും, ഇന്ത്യന്‍ റിലീഫ് കമ്മിറ്റി മൂന്നാം സ്ഥാനവും നേടി. ലത്തീഫ് മമ്മിയൂര്‍ രചിച്ച് ഷാനവാസ് ചാവക്കാട് സംവിധാനം നിര്‍വഹിച്ച ‘ജയകേരളം’ എന്ന ചിത്രീകരണം ഭാവനാ അംഗങ്ങള്‍ അവതരിപ്പിച്ചു.
-