അബുദാബി : അബുദാബിയിലെ സണ്‍റൈസ് ഇംഗ്ലീഷ് പ്രൈവറ്റ് സ്ക്കൂളിലെ വിദ്യാര്‍ത്ഥികള്‍ സി. ബി. എസ്. ഇ. പത്താം തരം പരീക്ഷയിലും മികച്ച പ്രകടനം കാഴ്ച വെച്ചതായി സ്കൂള്‍ പ്രിന്‍സിപ്പല്‍ സി. ഇന്ബനാഥന് അറിയിച്ചു. പരീക്ഷയ്ക്കു ഹാജരായ മുഴുവന്‍ വിദ്യാര്‍ത്ഥികളും വിജയിക്കുകയും പതിനൊന്നാം തരത്തിലേയ്ക്ക് പ്രവേശനത്തിനുള്ള യോഗ്യത നേടുകയും ചെയ്തു.
സി. ബി. എസ്. ഇ. നടപ്പിലാക്കിയ ഗ്രേഡിംഗ് സമ്പ്രദായമായ സി. ജി. പി. എ. (CGPA – Cumulative Grade Point Average) പ്രകാരം സണ്‍റൈസ് സ്ക്കൂളിലെ നാല് വിദ്യാര്‍ത്ഥിനികള്‍ക്ക് 9.8 ഗ്രേഡ് ലഭിച്ചു. 9.8 CGPA 93.1 ശതമാനം മാര്‍ക്കിന് തുല്യമാണ്. CGPA ഗ്രേഡ് ശതമാനത്തിലേക്ക് മാറ്റാന്‍ ഈ ലിങ്കിലുള്ള സംവിധാനം ഉപയോഗിക്കാവുന്നതാണ്.

9.8 ഗ്രേഡ് ലഭിച്ച വിദ്യാര്‍ത്ഥിനികള്‍
14 വിദ്യാര്‍ത്ഥികള്‍ക്ക് 90 ശതമാനത്തിലേറെ മാര്‍ക്ക് എല്ലാ വിഷയങ്ങളിലും ലഭിച്ചു എന്നും പ്രിന്‍സിപ്പല്‍ അറിയിച്ചു.


അബുദാബി : മാര്‍ച്ച് 2010 ലെ സി. ബി. എസ്. ഇ. പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ തങ്ങളുടെ വിദ്യാര്‍ത്ഥികള്‍ ഉയര്‍ന്ന വിജയം കരസ്ഥമാക്കിയതായി അബുദാബിയിലെ സണ്‍റൈസ് ഇംഗ്ലിഷ് പ്രൈവറ്റ് സ്ക്കൂള്‍ പ്രിന്‍സിപ്പല്‍ സി. ഇന്ബനാഥന് അറിയിച്ചു. സയന്‍സ് വിഭാഗത്തില്‍ 92.2 ശതമാനം മാര്‍ക്കോടെ ഷെറിന്‍ എലിസബത്ത് ജോണ്‍ ഒന്നാം സ്ഥാനത്തും കൊമ്മേഴ്സ് വിഭാഗത്തില്‍ ലിയ സന്തോഷ് ജേക്കബ് 88.8 ശതമാനം മാര്‍ക്കോടെ ഒന്നാം സ്ഥാനത്തും എത്തിയതായി അദ്ദേഹം അറിയിച്ചു.
അബുദാബി: സി. ബി. എസ്. ഇ. പത്താം തരം പരീക്ഷ എഴുതിയ 45 വിദ്യാര്‍ത്ഥി കളും ഉയര്‍ന്ന ഗ്രേഡുകള്‍ കരസ്ഥമാക്കി അബുദാബി അല്‍നൂര്‍ ഇന്ത്യന്‍ ഇസ്ലാമിക് സ്‌കൂള്‍ മുന്നില്‍ നില്‍ക്കുമ്പോള്‍ അതില്‍ ഒന്നാം സ്ഥാനം നേടിയ നാഫില അബ്ദുല്‍ ലത്തീഫിന് വിജയത്തിന്റെ ഇരട്ടി മധുരം. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്‍റെ 2008 – 2009 പൊതു പരീക്ഷയില്‍, സമസ്ത യ്ക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന യു. എ. ഇ. യിലെ മദ്രസ കളില്‍ പത്താം തരം പരീക്ഷയില്‍ ഒന്നാം റാങ്ക് നേടി നാഫില അബ്ദുല്‍ ലത്തീഫ് ഉന്നത വിജയം കരസ്ഥമാക്കി യിരുന്നു. ബ്ലാങ്ങാട് ഖത്തീബ് ആയിരുന്ന മര്‍ഹൂം എം. വി. ഉമര്‍ മുസ്ലിയാരുടെ പൌത്രിയും അബുദാബിയില്‍ ജോലി ചെയ്യുന്ന എം. വി. അബ്ദുല്‍ ലത്തീഫിന്‍റെ മകളു മാണ് നാഫില.



















