അബുദാബി : കേരള ത്തില്‍ നിന്ന് ഗള്‍ഫി ലേക്കും തിരിച്ചും സര്‍വീസ് നടത്തുന്ന വിമാനങ്ങള്‍ വൈകുകയോ റദ്ദാക്കുകയോ ചെയ്താല്‍ ‘പകരം സംവിധാനം’ എന്ന നിലയില്‍ കോഴിക്കോട് വിമാനത്താവളത്തില്‍ ഒരു വിമാനം പ്രത്യേകമായി നീക്കി വെയ്ക്കാന്‍ എയര്‍ ഇന്ത്യ തീരുമാനിച്ചതായി പ്രമുഖ വ്യവസായിയും എയര്‍ ഇന്ത്യയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ പദ്മശ്രീ എം. എ. യൂസഫലി അറിയിച്ചു. ഡല്‍ഹിയില്‍ നടന്ന പ്രത്യേക ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിന്‍റെ താണ് തീരുമാനം. കാല വര്‍ഷം മൂലമുണ്ടാകുന്ന തടസ്സ ങ്ങള്‍ ഒഴിവാക്കാനും വ്യോമ സുരക്ഷ ഉറപ്പാക്കാനുമായി തിരുവനന്തപുരം വിമാന ത്താവളത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഏകോപന സംവിധാനം ഏര്‍പ്പെടുത്താനും യോഗം തീരുമാനിച്ചു. ഇപ്പോള്‍ മുംബൈയില്‍ മാത്രമേ ഇത്തരമൊരു സംവിധാനം നിലവിലുള്ളൂ.
മംഗലാപുരം വിമാന ദുരന്തത്തിന്‍റെ പശ്ചാത്തല ത്തില്‍ ഗള്‍ഫ് മേഖലയിലെ യാത്രക്കാരുടെ പരാതികളും ആശങ്കകളും ചര്‍ച്ച ചെയ്യുന്നതിനായി വിളിച്ചു ചേര്‍ത്തതായിരുന്നു പ്രത്യേക ഡയറക്ടര്‍ ബോര്‍ഡ് യോഗം. 16ന് ദുബായിലും പ്രത്യേക യോഗം ചേരും. വിമാനങ്ങളുടെ അറ്റകുറ്റപ്പണി കള്‍ക്കായി തിരുവനന്തപുരം വിമാന ത്താവള ത്തില്‍ ഹാംഗറുകള്‍ സ്ഥാപിക്കുവാന്‍ ഉള്ള തീരുമാനം വൈകുന്നത് തങ്ങളുടെ പിഴവു കൊണ്ടല്ല എന്ന് മാനേജിംഗ് ഡയറക്ടര്‍ അരവിന്ദ് ജാദവ് വിശദീകരിച്ചു.
ഈ വര്‍ഷം ജനുവരി യില്‍ തുടങ്ങാവുന്ന വിധത്തില്‍ 60 കോടി രൂപ നിര്‍മ്മാണ ചെലവിനായി നീക്കി വെച്ചിരുന്നു. എന്നാല്‍ ഫ്‌ളയിംഗ് ക്ലബ് മാറ്റിയാലേ ഹാംഗറുകള്‍ സ്ഥാപിക്കാനാവൂ. ഇക്കാര്യത്തില്‍ വേണ്ടതു ചെയ്യാന്‍ വിമാന ത്താവള അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല.
ഗള്‍ഫ് മേഖല യിലെ യാത്രാ പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി കുവൈത്ത്, ഒമാന്‍ എയര്‍ലൈന്‍സു കളുമായി എയര്‍ ഇന്ത്യ കരാറില്‍ ഏര്‍പ്പെടും. ഇതിനായി ചര്‍ച്ച ഉടന്‍ തുടങ്ങും. മംഗലാപുരം വിമാന ദുരന്തത്തിനു ശേഷം വിവിധ മേഖല കളിലെ പ്രശ്‌നങ്ങള്‍ പരിശോധിക്കാന്‍ ഉള്ള ആദ്യ യോഗ മായിരുന്നു ഇത്.
ഗള്‍ഫ് കാര്യങ്ങളുടെ ചുമതലയുള്ള ഡയറക്ടര്‍ എം. എ. യൂസഫലിയുടെ താല്‍പര്യ പ്രകാരം വിളിച്ചു ചേര്‍ത്തതായിരുന്നു ഈ പ്രത്യേക ഡയറക്ടര്‍ ബോര്‍ഡ് യോഗം.