അബുദാബി : യു. എ. ഇ. യിലെ നാടക പ്രേമികള്‍ക്ക് വീണ്ടും ഒരു അസുലഭാവസരം ഒരുക്കി കൊണ്ട് കേരള സോഷ്യല്‍ സെന്‍റര്‍ നാടകോത്സവം സംഘടിപ്പിക്കുന്നു. ഡിസംബര്‍ 10 ന് തുടക്കം കുറിക്കുന്ന ‘നാടകോത്സവം 2010’ പ്രശസ്ത നടനും സംഗീത നാടക അക്കാദമി ചെയര്‍മാനുമായ മുകേഷ് ഉദ്ഘാടനം ചെയ്യും. മുഖ്യാതിഥി യായി അക്കാദമി സെക്രട്ടറി രാവുണ്ണി യും പങ്കെടുക്കും. ഇതിന്‍റെ ഔദ്യോഗിക പ്രഖ്യാപനം പ്രശസ്ത നാടക – സിനിമാ പ്രവര്‍ത്തകന്‍ പ്രകാശ് ബാരെ നിര്‍വ്വഹിച്ചു.
ഡിസംബര്‍ 10 മുതല്‍ 24 വരെ നടക്കുന്ന നാടകോത്സവ ത്തില്‍ ഒമ്പതു നാടക ങ്ങളാണു മത്സരിക്കുക. രാത്രി 8 മണിക്ക് കെ. എസ്. സി. അങ്കണ ത്തിലാണ് നാടകങ്ങള്‍ അരങ്ങേറുക. ലോകോത്തര നിലവാരമുള്ളതും, ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ടതും, സംസ്ഥാന തലത്തില്‍ നിരവധി അംഗീകാരങ്ങള്‍ നേടിയതുമായ നാടക ങ്ങളും ഇവിടത്തെ നാടകാസ്വാദകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കപ്പെടും. മാത്രമല്ല കേരള സംഗീത നാടക അക്കാദമി യുടെ യു. എ. ഇ. യിലെ എക്സ്റ്റന്‍ഷന്‍ സെന്‍റര്‍ ആയി കെ. എസ്. സി. യെ അംഗീകരിച്ചതിന്‍റെ ഔദ്യോഗിക പ്രഖ്യാപനവും ‘നാടകോത്സവ’ത്തില്‍ ഉണ്ടാവും.
ആദ്യ ദിവസമായ ഡിസംബര്‍ 10 വെള്ളിയാഴ്‌ച, രാത്രി 8 മണിക്ക് സാമുവല്‍ ബക്കറ്റിന്‍റെ ‘ഗോദോയെക്കാത്ത്’ സതീഷ് മുല്ലക്കല്‍ സംവിധാനം ചെയ്ത്, ദുബായ് കൂത്തമ്പലം അവതരിപ്പിക്കുന്നു.
രണ്ടാമതു നാടകം ഡിസംബര്‍ 14 ചൊവ്വാഴ്ച, ഗിരീഷ് ഗ്രാമിക യുടെ ‘ആത്മാവിന്‍റെ ഇടനാഴി’ അശോകന്‍ കതിരൂര്‍ സംവിധാനം ചെയ്തു കല അബുദാബി അവതരിപ്പിക്കും.
ഡിസംബര്‍ 16 വ്യാഴം, എന്‍. ശശീധരനും ഇ. പി. രാജഗോപാലും ചേര്‍ന്ന്‍ എഴുതിയ ‘കേളു’ എന്ന നാടകം, മഞ്ജുളന്‍ സംവിധാനം ചെയ്ത് ശക്തി തിയ്യറ്റേഴ്സ് അവതരിപ്പിക്കും.
ഡിസംബര്‍ 17 വെള്ളിയാഴ്ച, ജോര്‍ജ്ജ് ബുച്നറുടെ ‘വൊയ്‌സെക്’ ഓ. ടി. ഷാജഹാന്‍റെ സംവിധാന ത്തില്‍ തിയ്യേറ്റര്‍ ദുബായ് അവതരിപ്പിക്കും.
ഡിസംബര്‍ 18 ശനിയാഴ്‌ച, ഹെന്‍റിക് ഇബ്സന്‍ രചിച്ച ‘ദി ഗോസ്റ്റ്’ എന്ന നാടകം, ഇസ്കന്ദര്‍ മിര്‍സ യുടെ സംവിധാനത്തില്‍ അബുദാബി നാടകസൗഹൃദം അവതരിപ്പിക്കും.
ഡിസംബര്‍ 20 തിങ്കളാഴ്ച, വിനോദ് കുമാര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ‘യക്ഷിക്കഥകളും നാട്ടു വര്‍ത്തമാനങ്ങളും’ എന്ന നാടകം, അല്‍ ഐന്‍ ഐ. എസ്. സി. അവതരിപ്പിക്കും.
ഡിസംബര്‍ 22 ബുധന്‍, ജ്യോതിഷ് എഴുതി സംവിധാനം ചെയ്യുന്ന ‘സ്വര്‍ണച്ചൂണ്ടയും മത്സ്യകന്യകയും’ യുവ കലാസാഹിതി അബുദാബി അവതരിപ്പിക്കും.
ഡിസംബര്‍ 23 വ്യാഴം, മണികണ്‍ഠദാസ് എഴുതി ബാബു കുരുവിള സംവിധാനം ചെയ്ത ‘ദ മിറര്‍’ എന്ന നാടകം, പ്ലാറ്റ്‌ഫോം ദുബായ് അവതരിപ്പിക്കും.
ഡിസംബര്‍ 24 വെള്ളി, മുഹമ്മദ് പറശ്ശിനിക്കടവ് എഴുതി പി. പി. അഷ്‌റഫ് – മോഹന്‍ മൊറാഴ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്ത ‘വിഷജ്വരം’ എന്ന നാടകം, ദല ദുബായ് അവതരിപ്പിക്കും.
യു. എ. ഇ. യിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നാടക പ്രവര്‍ത്തകരെയും നാടക സംഘങ്ങളെയും ഒരു വേദി യില്‍ കൊണ്ടു വരികയും , ആരോഗ്യകരമായ മത്സര ബുദ്ധിയോടെ രംഗാവിഷ്‌കാരങ്ങള്‍ അവതരിപ്പിക്ക പ്പെടുകയും വഴി നല്ല നാടകങ്ങള്‍ കാണാനും ആസ്വദിക്കാനും വ്യത്യസ്തങ്ങളായ അവതരണ രീതികള്‍ പരിചയ പ്പെടാനും പരിശീലിക്കാനും ഉള്ള അവസരം ആണ് ഈ നാടകോത്സവ ത്തിലൂടെ ലക്ഷ്യമിടുന്നത് എന്ന് സംഘാടകര്‍ പറഞ്ഞു.
ഡിസംബര്‍ 25 ശനിയാഴ്ച മത്സരത്തിന്‍റെ ഫലപ്രഖ്യാപനവും സമ്മാന വിതരണവും നടക്കും. ഇതോടനു ബന്ധിച്ച് കെ. എസ്. സി. കലാ വിഭാഗം അവതരിപ്പിക്കുന്ന ‘ഉസ്മാന്‍റെ ഉമ്മ’ എന്ന ലഘുനാടകം അരങ്ങേറുന്ന തായിരിക്കും.
വാര്‍ത്താ സമ്മേളന ത്തില്‍ വിശിഷ്ടാതിഥി പ്രകാശ് ബാരെ, കെ. എസ്. സി. വൈസ് പ്രസിഡന്‍റ് ബാബു വടകര, ജനറല്‍ സെക്രട്ടറി ബക്കര്‍ കണ്ണപുരം, കലാവിഭാഗം സെക്രട്ടറി ടി. കെ. ജലീല്‍, കലാവിഭാഗം അസ്സി. സെക്രട്ടറി റജീദ്, മീഡിയാ കോഡിനേറ്റര്‍ സഫറുള്ള പാലപ്പെട്ടി എന്നിവര്‍ പങ്കെടുത്തു.