
അബുദാബി: ശക്തി തിയ്യറ്റേഴ്സ് ഒരുക്കുന്ന ‘സ്റ്റാര്‍സ് ഓഫ് പട്ടുറുമാല്‍’ ഒക്ടോബര്‍ 9 ന് അബുദാബി നാഷണല്‍ തിയേറ്ററില്‍ അരങ്ങേറും. ഗൃഹാതുരത്വം ഉണര്‍ത്തുന്ന പഴയകാല മാപ്പിളപ്പാട്ടുകളും പുതുതലമുറ യുടെ ആവേശമായി മാറിയിട്ടുള്ള ആല്‍ബം പാട്ടുകളും, ഹാസ്യ ഗാനങ്ങളും കോര്‍ത്തിണക്കിയ പട്ടുറുമാല്‍ എല്ലാ തരം പ്രേക്ഷകര്‍ക്കും രസിക്കും വിധമാണ് ഒരുക്കിയിരിക്കുന്നത്. കൈരളി ടി. വി. യിലെ ജനപ്രിയ പരിപാടിയായ പട്ടുറുമാല്‍ ഗായകര്‍ ഒത്തുചേരുന്ന സ്റ്റാര്‍ ഓഫ് പട്ടുറുമാലില്‍ രസകരമായ കോമഡി സ്കിറ്റുകളും, ഒപ്പനയുടെ താള നിബിഡമായ നൃത്തങ്ങളും സമന്വയിപ്പിച്ചിരിക്കുന്നു. പട്ടുറുമാല്‍ പരിപാടിയിലെ വിജയികളും പ്രശസ്ത ഗായകരും, നര്‍ത്തകിമാരും, ഹാസ്യ പ്രതിഭകളും അണി നിരക്കുന്നു. വൈകീട്ട് ഏഴു മണിക്ക് ആരംഭിക്കുന്ന പരിപാടിയിലേക്ക് പ്രവേശനം പാസ്സു മൂലം നിയന്ത്രിക്കുന്നു. വിവരങ്ങള്‍ക്ക് വിളിക്കുക: 050 53 122 62 – 02 631 44 55


അബുദാബി : കേരള സോഷ്യല്‍ സെന്‍റര്‍ സംഘടിപ്പിക്കുന്ന നാടകോത്സവത്തിന് ഡിസംബര്‍ രണ്ടാം വാരത്തില്‍ തിരശ്ശീല ഉയരും. ഒന്നര മണിക്കൂര്‍ മുതല്‍ രണ്ടര മണിക്കൂര്‍ വരെ ദൈര്‍ഘ്യമുള്ള നാടകങ്ങളാണ് പരിഗണിക്കുക. യു. എ. ഇ. അടിസ്ഥാനത്തില്‍ നടക്കുന്ന നാടക മത്സരത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള സംഘടന കളില്‍നിന്നും നാടക സമിതി കളില്‍ നിന്നും രചനകള്‍ ക്ഷണിക്കുന്നു.
അബുദാബി: കേരളാ സോഷ്യല്‍ സെന്‍റര്‍ സംഘടിപ്പിക്കുന്ന മൂന്നാമത് എ. കെ. ജി. സ്മാരക ഫോര്‍ എ സൈഡ് ഫുട്‌ബോള്‍ ടൂര്‍ണമെന്‍റ് ഒക്ടോബര്‍ 4 മുതല്‍ 8 വരെ കെ. എസ്. സി. അങ്കണത്തില്‍ നടക്കും. വൈകീട്ട് 8.30 മുതല്‍ ആരംഭിക്കുന്ന ഫോര്‍ എ സൈഡ് ഫുട്‌ബോള്‍ ടൂര്‍ണമെന്‍റില്‍ മുതിര്‍ന്ന വരുടെ 20 ടീമുകള്‍ മത്സരിക്കും. ഒരു പൂളില്‍ 5 ടീമുകള്‍ വീതം 4 പൂളുകളി ലായി കളി നടക്കും. കൂടാതെ 18 വയസ്സിനു താഴെ യുള്ള വരുടെ മത്സരവും നടക്കും. ഇതില്‍ 6 ടീമുകള്‍ പങ്കെടുക്കും.























