അബുദാബി : സഹകരണ മന്ത്രി ജി. സുധാകരന് അബുദാബി ശക്തി തിയറ്റഴ്സ് സ്വീകരണം നല്‍കുന്നു. അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ ജൂണ്‍ 4 വെള്ളിയാഴ്ച വൈകീട്ട് 8:30 നാണ് സ്വീകരണം. എല്ലാവരെയും കുടുംബ സമേതം പരിപാടിയിലേക്ക് ക്ഷണിക്കുന്നതായി ശക്തി തിയറ്റഴ്സ് സാഹിത്യ വിഭാഗം സെക്രട്ടറി റഫീഖ് സക്കറിയ അറിയിച്ചു.


അബുദാബി : കേരള സോഷ്യല്‍ സെന്‍റര്‍ സാഹിത്യ വിഭാഗം സംഘടിപ്പിക്കുന്ന ഫിലിം ക്ലബ്ബിന്‍റെ ഉദ്ഘാടനം പ്രശസ്ത സംവിധായകന്‍ പ്രിയനന്ദന്‍ നിര്‍വ്വഹിക്കുന്നു. മെയ് 30 ഞായറാഴ്ച രാത്രി 8 മണിക്ക് കെ. എസ്. സി. മിനി ഹാളില്‍ നടക്കുന്ന പരിപാടിയില്‍ ആദ്യ പ്രദര്‍ശനം, യു. എ. ഇ. യിലെ കലാകാരന്മാര്‍ ഒരുക്കിയ ‘യതി’ എന്ന ടെലി സിനിമ ആയിരിക്കും. ചിത്ര ത്തിന്‍റെ സംവിധായകന്‍ സതീഷ് മുല്ലക്കല്‍, മറ്റു അണിയറ പ്രവര്‍ത്തകരും സംബന്ധിക്കും. (വിശദ വിവരങ്ങള്‍ക്ക് വിളിക്കുക : അയൂബ് കടല്‍മാട് – സാഹിത്യ വിഭാഗം സെക്രട്ടറി 050 69 99 783 )
അബുദാബി : മലയാള സാഹിത്യ ത്തിന് നീര്‍മാതള ത്തിന്‍റെ സൗരഭ്യം പകര്‍ന്നു നല്‍കിയ മാധവിക്കുട്ടി എന്ന കമല സുരയ്യ യുടെ ഒന്നാം ചരമ വാര്‍ഷികത്തോട് അനുബന്ധിച്ച് അബുദാബി കേരള സോഷ്യല്‍ സെന്‍റര്‍ സാഹിത്യ വിഭാഗം സംഘടിപ്പി ക്കുന്ന അനുസ്മരണ സമ്മേളനവും സാഹിത്യ സദസ്സും മെയ് 28 വെള്ളിയാഴ്ച രാത്രി 8 മണിക്ക് കെ. എസ്. സി. മിനി ഹാളില്‍ നടന്നു. പരിപാടിയില്‍ സാഹിത്യ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിച്ചു. കഥ, കവിത, അനുസ്മരണ പ്രഭാഷണം എന്നിവയും ബാബുരാജ് ഒരുക്കുന്ന ‘കാവ്യ ശില്‍പം’, ഇ. ആര്‍. ജോഷി ഒരുക്കുന്ന ‘നീര്‍ മാതളം പൂത്ത കാലം’ എന്ന കഥാ ആവിഷ്കാരം എന്നിവയും അരങ്ങേറി.
അബുദാബി: അബുദാബി കേരളാ സോഷ്യല്‍ സെന്‍റര്‍ ഒരുക്കിയ ‘ഹൃദയ സ്വരങ്ങള്‍’ അബുദാബി നാഷണല്‍ തിയ്യറ്ററില്‍ അരങ്ങേറി. പ്രക്ഷേപണ കലയിലൂടെ ശ്രോതാക്കളുടെ ഹൃദയം കവര്‍ന്ന ഏഷ്യാനെറ്റ് റേഡിയോ കലാ കാരന്‍മാര്‍ അവതരിപ്പിച്ച ഹൃദയ സ്വരങ്ങള്‍ എന്ന സ്റ്റേജ് ഷോ, വിവിധ എമിറേറ്റുകളിലെ വിജയകരമായ അവതരണങ്ങള്‍ക്ക് ശേഷമാണ് അബുദാബിയില്‍ അരങ്ങേറിയത്.
അബുദാബി കേരളാ സോഷ്യല്‍ സെന്‍റര്‍ സാഹിത്യ വിഭാഗം സംഘടിപ്പിക്കുന്ന ഭാഷാ പ്രചാരണ പരിപാടിയില്‍ മെയ് 16 ഞായറാഴ്ച രാത്രി 8: 30 നു ‘എന്‍റെ ഭാഷ എന്‍റെ സംസ്കാരം’ എന്ന വിഷയത്തില്‍ പ്രശസ്ത എഴുത്തുകാരന്‍ എന്‍. പി. ഹാഫിസ് മുഹമ്മദ്, കവിയും ഗാന രചയിതാവുമായ പി. കെ. ഗോപി എന്നിവര്‍ സംസാരിക്കുന്നു. തുടര്‍ന്ന് സംവാദവും ഉണ്ടായിരിക്കും.



















