അബുദാബി: ദേശീയ തിരിച്ചറിയല്‍ കാര്‍ഡ് സ്വന്തമാക്കാനായി ഒരു ദിവസം രജിസ്റ്റര്‍ ചെയ്തത് ആറായിരം പേര്‍.
 
ഗതാഗത വകുപ്പിലെ ഇടപാടുകള്‍ക്ക് നാഷണല്‍ ഐ. ഡി. നിര്‍ബ്ബന്ധമാക്കിയത്തിനു പുറകെ മറ്റു വകുപ്പുകളിലും  ഐ. ഡി കാര്‍ഡ് വേണ്ടി വരുമെന്നുള്ള അധികൃതരുടെ മുന്നറിയിപ്പാണ് തിരക്ക് കൂട്ടാന്‍ ഇടയാക്കിയത്.
 
തിരിച്ചറിയല്‍ കാര്‍ഡ് സമ്പാദിക്കാന്‍ ഈ വര്‍ഷം അവസാനം വരെ  സമയം അനുവദിച്ചിരുന്നുവെങ്കിലും ധാരാളം പേര്‍ ഇനിയും കാര്‍ഡിന് വേണ്ടി അപേക്ഷിച്ചിട്ടില്ല. ഇതിനിടയിലാണ് സര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങളുമായും ബാങ്ക് ഇടപാടുകള്‍ക്കും കാര്‍ഡ് നിര്‍ബന്ധമാക്കിയത്. തിരക്ക് നിയന്ത്രിക്കാനായി താല്‍ക്കാലിക ടെന്‍റ് കെട്ടിയാണ് രജിസ്ട്രേഷന്‍ തുടരുന്നത്

 
                 
 
 
 
 
 
 
 
 
 
 
 
 
 
 
 
അബുദാബി: സംസ്ഥാന ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ അബുദാബി പോലീസ് ആസ്ഥാനം സന്ദര്‍ശിച്ചു. പ്രതിനിധി സംഘത്തോ ടൊപ്പം എത്തിയ ആഭ്യന്തര മന്ത്രിയെ മേജര്‍ ജനറല്‍ ഖലീല്‍ ദാവൂദ്  ബദ്റാനും മറ്റു ഉന്നത ഉദ്യോഗസ്ഥരും ചേര്‍ന്ന് സ്വീകരിച്ചു. ഇന്ത്യന്‍ അംബാസഡര്‍ എം. കെ. ലോകേഷ്, വ്യവസായ പ്രമുഖന്‍ എം. എ.  യൂസഫലി,  ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ മന്ത്രിയോടൊ പ്പമുണ്ടായിരുന്നു. തന്ത്ര പ്രധാന കാര്യങ്ങള്‍ക്കുള്ള വകുപ്പ് മന്ത്രി സന്ദര്‍ശിച്ചു. ലെഫ്. കേണല്‍ ഫസല്‍ സുല്‍ത്താന്‍ അല്‍ ശുഐബി തന്ത്രപരമായ കാഴ്ചപ്പാടുകളെ ക്കുറിച്ച് മന്ത്രിയോട് വിശദീകരിച്ചു.
ഷാര്‍ജ : ആറു വര്‍ഷത്തോളം ജോലി ചെയ്ത സ്ഥാപനത്തിന്റെ ഉടമ ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ മറവില്‍ ശമ്പളം കൊടുക്കാതെയാവുകയും ഒടുവില്‍ സ്ഥാപനത്തില്‍ വരാതാവുകയും ചെയ്തതിനെ തുടര്‍ന്ന് കഴിഞ്ഞ ആറു മാസക്കാലം ശമ്പളം ലഭിക്കാതായ 1400 തൊഴിലാളികളില്‍ മുന്നൂറോളം മലയാളി തൊഴിലാളികള്‍ നാളെ നാട്ടിലേക്ക് മടങ്ങുകയാണ്. കണ്ണൂര്‍ സ്വദേശിയായ സ്ഥാപനം ഉടമ ഇപ്പോള്‍ കേരളത്തില്‍ ആണ് ഉള്ളത് എന്ന് തൊഴിലാളികള്‍ പറയുന്നു. കഴിഞ്ഞ ആറു മാസക്കാലം തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കാഞ്ഞ ഇയാള്‍ കഴിഞ്ഞ ഏതാനും മാസത്തിനകം കോടിക്കണക്കിനു രൂപയുടെ ഭൂമി വാങ്ങിക്കൂട്ടിയതായും ഇവര്‍ പറയുന്നു. ഇയാളുടെ തന്നെ നാട്ടുകാരാണ് ചതിയില്‍ പെട്ടതില്‍ ചിലര്‍. 



















 